Published: August 19, 2026 10:49 AM IST
1 minute Read
ന്യൂഡൽഹി ∙ ഇക്കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിലെ ‘ഫേവറിറ്റുകളായിരുന്ന’ കാബോ വെർദെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുമെന്ന് സൂചന. സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലായിരിക്കും ഇന്ത്യ–കാബോ വെർദെ മത്സരം നടക്കുകയെന്നാണ് വിവരം. മത്സരത്തിന്റെ തീയതി, വേദി എന്നിവ സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ബ്രസീലിനെതിരെ രാജ്യാന്തര സൗഹൃദ മത്സരം കളിക്കാനായി ആസിയാൻ കപ്പിൽ നിന്ന് ഔദ്യോഗികമായി പിന്മാറിയതോടെ, ഏഷ്യൻ രാജ്യങ്ങളിലെ മികച്ച ടീമുകൾക്കെതിരെ ഫിഫ അംഗീകൃത ടൂർണമെന്റിൽ കളിക്കാനുള്ള അവസരം ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.
What you should work next
പിന്നാലെ കൂടുതൽ സൗഹൃദ മത്സരങ്ങളിലൂടെ ടീമിന് രാജ്യാന്തര മത്സരപരിചയം ലഭ്യമാക്കാനുള്ള അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ശ്രമങ്ങളുടെ ഭാഗമായാണ് കാബോ വെർദെ മത്സരമെന്നാണ് സൂചന. തങ്ങളുടെ ആദ്യ ലോകകപ്പ് ടൂർണമെന്റിൽ തന്നെ തോൽവിയറിയാതെ റൗണ്ട് ഓഫ് 32ൽ പ്രവേശിച്ച് ഈ കൊച്ചു രാജ്യം ലോകത്തെ ഞെട്ടിച്ചു. സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ചതിനൊപ്പം യുറഗ്വായെയും സൗദി അറേബ്യയെയും സമനിലയിൽ പിടിച്ചു. ഗോൾ വലയ്ക്കു മുന്നിൽ കാബോ വെർദെയുടെ രക്ഷകനായ വൊസിഞ്ഞ അടക്കം ഇന്ത്യയിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
What you should work next
അതേസമയം ഇന്ത്യൻ രണ്ടാമതൊരു സൗഹൃദ മത്സരം കളിക്കാൻ ബ്രസീലിനു താൽപര്യമുണ്ടായിരുന്നെന്നും പിന്നീട് ഒഴിവാക്കിയതാണെന്നും വിവരമുണ്ട്. കാര്‍ലോ ആഞ്ചലോട്ടി പരിശീലിപ്പിക്കുന്ന ബ്രസീൽ ടീം ഒക്ടോബർ 30ന് കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഇന്ത്യയെ നേരിടുന്നത്. അതിനു ശേഷം മറ്റൊരു മത്സരം കൂടി കളിക്കാൻ താൽപര്യമുണ്ടായിരുന്നെങ്കിലും ഇന്ത്യയില്‍ മികച്ച സ്റ്റേഡിയം ലഭ്യമല്ലാത്തതിനാൽ പിന്‍മാറുകയായിരുന്നെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
English Summary:






English (US) ·