23 June 2025, 10:45 AM IST

spyder works technologies
കൊച്ചി: ഇന്ത്യയിലെ ആദ്യകാല ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനികളിലൊന്നായ സ്പൈഡർ വർക്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ 20-ാം വാർഷികം കൊച്ചി മാരിയറ്റ് ഹോട്ടൽസ് & റിസോർട്ടിൽ വെച്ച് വിപുലമായി ആഘോഷിച്ചു. വാർഷികാഘോഷത്തോടൊപ്പം കമ്പനിയുടെ പുതിയ പ്രധാന ഓഫീസിൻ്റെ ഉദ്ഘാടനവും നടന്നു. യു.എ.ഇ.യിലും സാന്നിധ്യമുള്ള സ്പൈഡർ വർക്സ് ടെക്നോളജീസ്, ഗൾഫ് മേഖലയിലും തങ്ങളുടെ സേവനങ്ങൾ വിജയകരമായി വ്യാപിപ്പിച്ചിട്ടുണ്ട്. എ.ഡി.ജി.പി. പി. വിജയൻ ഐ.പി.എസ് പരിപാടി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 20 വർഷം കൊണ്ട് ഡിജിറ്റൽ ലോകത്ത് സ്പൈഡർ വർക്സ് ടെക്നോളജീസിനെ ഏറ്റവും വിശ്വസ്തമായ സ്ഥാപനമാക്കി മാറ്റിയ സ്ഥാപകൻ ടോണി ജോണിനെയും അദ്ദേഹത്തിന്റെ ടീം അംഗങ്ങളെയും പി. വിജയൻ ഐ.പി.എസ് ചടങ്ങിൽ അഭിനന്ദിച്ചു. ഡിജിറ്റൽ രംഗത്ത് സ്പൈഡർ വർക്സ് ടെക്നോളജീസ് ഒരു മാതൃകയാണെന്നും അദ്ദേഹം പ്രശംസിച്ചു.
ഫൗണ്ടർ ടോണി ജോൺ, ഡയറക്ടർ മഞ്ജു ടോണി, കിൽറ്റൺസ് ഗ്രൂപ്പ് ചെയർമാനും സ്പൈഡർ വർക്സ് യു.എ.ഇ ഡയറക്ടറുമായ റിയാസ് കിൽറ്റൺ, സ്പൈഡർ വർക്സ് യു.എ.ഇ ഡയറക്ടർ ജിഷ്ണു എ.ജി എന്നിവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യു.എ.ഇയിലെ പ്രവർത്തനങ്ങളുടെ പ്രാധാന്യം അവർ എടുത്തുപറഞ്ഞു.
Content Highlights: spyder works technologies
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·