സ്മൃതി മന്ഥനയ്ക്കും ജെമീമയ്ക്കുമൊപ്പം ക്രിക്കറ്റ് കളിക്കാൻ അനായ ബംഗാർ, ചരിത്രം തിരുത്തുമോ സഞ്ജയ് ബംഗാറിന്റെ മകൾ?

3 weeks ago 3

ഓൺലൈൻ ഡെസ്ക്

Published: August 27, 2026 11:49 AM IST

1 minute Read

 Instagram@AnayaBangar
അനായ ബംഗാർ. Photo: Instagram@AnayaBangar

മുംബൈ∙ ഓസ്ട്രേലിയയിലെ ബിഗ് ബാഷ് വനിതാ ട്വന്റി20 ടൂർണമെന്റിൽ കളിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയുമായി അനായ ബംഗാർ. 2027 മാർച്ചോടെ ഓസ്ട്രേലിയയിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ അനുമതി ലഭിച്ച സാഹചര്യത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അനായ സ്വപ്നങ്ങൾ പങ്കുവച്ചത്. ‘‘2027 മാർച്ചിൽ എലീറ്റ് ക്രിക്കറ്റിലേക്കു തിരികെയെത്താമെന്ന പ്രതീക്ഷയിൽ‌ ഞാൻ ഒരുക്കങ്ങൾ തുടരുകയാണ്. വനിതാ ക്രിക്കറ്റിലെ നീതി, മത്സരത്തിന്റെ അന്തസ്സ്, എല്ലാവരെയും ഉൾക്കൊള്ളൽ എന്നിവ തമ്മിൽ സന്തുലിതത്വം ഉറപ്പാക്കുന്നതിനായി ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു ചട്ടക്കൂട് രൂപീകരിച്ചിട്ടുണ്ട്. അതിന് അനുസൃതമായാണ് എന്റെ വിഷയം പരിഗണിക്കപ്പെട്ടത്.’’– അനായ മുംബൈയിൽ മാധ്യമങ്ങളോടു പറഞ്ഞു.

What you should work next

‘‘2027 മാർച്ചില്‍ ഞാൻ രക്തപരിശോധന നടത്തി അതിന്റെ ഫലത്തിന്റെ കൂടി അടിസ്ഥാനത്തിലാകും എന്റെ യോഗ്യത തീരുമാനിക്കുകയെന്നാണു മനസ്സിലാകുന്നത്. ടെസ്റ്റോസ്റ്റെറോൺ അളവിന്റെ കാര്യത്തിൽ എനിക്ക് അനുമതിയായാൽ എലൈറ്റ് ക്രിക്കറ്റിൽ കളിക്കാനുള്ള അന്തിമ യോഗ്യതയാകും. വനിതാ ബിഗ് ബാഷ് ലീഗിന് ഉൾപ്പടെ വഴി തുറക്കും. ക്രിക്കറ്റ് ഓസ്ട്രേലിയ എനിക്കു വേണ്ടി ഒരു വഴി കാണിച്ചു തന്നിട്ടുണ്ട്. എന്നുവച്ച് എന്നെ ടീമിലെടുത്തെന്നല്ല അതിന്റെ അർഥം. അവസരം കിട്ടാൻ ഇനിയും ഞാൻ പരിശീലിക്കണം. കഠിനാധ്വാനം ചെയ്യണം. എന്റെ വ്യക്തിത്വത്തിന് ക്രിക്കറ്റ് ടീമിൽ ഇടം വേണമെന്നു ഞാൻ പ്രതീക്ഷിക്കുന്നില്ല. പക്ഷേ എന്നിലെ ക്രിക്കറ്റ് മികവിനാണ് അവസരം ലഭിക്കേണ്ടത്.’’– അനായ ബംഗാർ വ്യക്തമാക്കി.

ബിഗ് ബാഷ് ലീഗിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു ട്രാൻസ് വനിതയും കളിക്കാനിറങ്ങിയിട്ടില്ല. അനായയ്ക്ക് പ്രതീക്ഷിക്കുന്നതു പോലെ അനുമതി ലഭിച്ചാൽ, ഓസ്ട്രേലിയൻ ലീഗിൽ ഇന്ത്യൻ വനിതാ താരങ്ങൾക്കൊപ്പം, ഇന്ത്യൻ ട്രാൻസ് വനിതാ താരത്തിനും കളിക്കാൻ സാധിക്കും. 2024–2025 ബിഗ്ബാഷിൽ ആറ് ഇന്ത്യൻ താരങ്ങളാണു കളിച്ചത്. ബ്രിസ്ബെയിൻ ഹീറ്റ്സിൽ കളിച്ച ഇന്ത്യൻ ഓൾറൗണ്ടർ ശിഖ പാണ്ഡെ 12 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയിരുന്നു. സ്മൃതി മന്ഥന (അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സ്), ജെമീമ റോഡ്രിഗസ് (ബ്രിസ്ബെയ്ൻ ഹീറ്റ്സ്), ദീപ്തി ശര്‍മ (മെൽബൺ സ്റ്റാർസ്), യാസ്തിക ഭാട്യ (മെൽബൺ സ്റ്റാർസ്), ദയാലൻ ഹേമലത (പെർത്ത് സ്കോർച്ചേഴ്സ്) എന്നിവരാണ് ബിഗ് ബാഷിന്റെ പത്താം എഡിഷൻ കളിച്ച മറ്റ് ഇന്ത്യൻ താരങ്ങൾ.

What you should work next

ഈ വർഷം മാർച്ചിലാണ് അനായ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ‘ട്രാൻസ്‌ജെൻഡർ ആൻഡ് ജെൻഡർ ഡൈവേഴ്‌സ് പ്ലേയേഴ്‌സ് ഇൻ എലൈറ്റ് ക്രിക്കറ്റ് പോളിസി’ അനുസരിച്ച് ഒരു താരം ക്രിക്കറ്റ് കളിക്കാൻ യോഗ്യത നേടണമെങ്കിൽ, കുറഞ്ഞത് 12 മാസത്തെ കാലയളവിലെങ്കിലും അവരുടെ രക്തത്തിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് 10 നാനോമോൾസ് പെർ ലീറ്റർ താഴെയായിരിക്കണം. മുൻനിര ടൂർണമെന്റുകവിൽ പങ്കെടുക്കണമെങ്കിൽ, അനായ ടെസ്റ്റോസ്റ്റിറോൺ സംബന്ധിച്ച യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.

സഞ്ജയ് ബംഗാറിന്റെ മകനും ആഭ്യന്തര ക്രിക്കറ്റ് താരവുമായിരുന്ന‌ ആര്യൻ ബംഗാറാണ് അനായ എന്നു പേരു സ്വീകരിച്ച് ട്രാൻസ് വുമൺ ആയി മാറിയത്. 2024ലാണ് താൻ ഹോർമോൺ ചികിത്സ ആരംഭിച്ചതും പുതിയ പേരു സ്വീകരിച്ച വിവരവും അനായ പുറത്തുവിട്ടത്. തുടർന്ന് 2026 മാർച്ചിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. ഇന്‍സ്റ്റഗ്രാമിൽ ഒരു മില്യനിലേറെ പേരാണ് അനായ ബംഗാറിനെ പിന്തുടരുന്നത്.

English Summary:

I americium preparing to instrumentality to women's cricket successful Australia with the purpose of pursuing elite cricket from March 2027: Anaya Bangar

Read Entire Article