സ്മൃതി വീണപ്പോൾ ചുണ്ടിൽ കൈവച്ച് ‘മിണ്ടാതിരിക്കണമെന്ന്’ ആംഗ്യം കാണിച്ച് ബംഗ്ലദേശ് താരം, പൊളിച്ചടുക്കിയ ശേഷം ഇന്ത്യയുടെ മറുപടി– വിഡിയോ

1 week ago 5

ഓൺലൈൻ ഡെസ്ക്

Published: September 11, 2026 08:58 AM IST

1 minute Read

 X@ACC
സ്മൃതി പുറത്തായപ്പോൾ ബംഗ്ലദേശ് താരം ഷൊർണ അക്തറിന്റെ ആഹ്ലാദം, ഇന്ത്യയുടെ നന്ദനി ശര്‍മ ആഘോഷം അനുകരിച്ചപ്പോൾ. Photo: X@ACC

ദുബായ്∙ ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റ് സെമി ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്കെതിരെ മികച്ച രീതിയിലായിരുന്നു ബംഗ്ലദേശ് തുടങ്ങിയത്. മത്സരത്തിന്റെ രണ്ടാം ഓവറിലെ അവസാന പന്തിൽ ഓപ്പണർ സ്മൃതി മന്ഥനയെ പുറത്താക്കി ഞെട്ടിക്കാൻ ബംഗ്ലദേശിനു സാധിച്ചു. ഓഫ് സ്പിന്നർ സുൽത്താന ഖാത്തൂന്റെ പന്തിൽ സ്മൃതിക്ക് നിയന്ത്രണം നഷ്ടമായപ്പോൾ ഷൊർണ അക്തർ മിഡ് ഓണിൽനിന്ന് ക്യാച്ചെടുക്കുകയായിരുന്നു. ബംഗ്ലദേശ് താരങ്ങളുടെ ആഘോഷത്തിനിടെ വിരൽ ചുണ്ടിൽ അടുപ്പിച്ച് ഷൊർണ അക്തർ നടത്തിയ ‘സൈലൻസ്’ സെലിബ്രേഷനും ചർച്ചയായി.

What you should work next

എന്നാൽ ഈ ആഘോഷപ്രകടനത്തിന് കൃത്യമായ മറുപടി ഇന്ത്യ ഒരുക്കിവച്ചിട്ടുണ്ടായിരുന്നു. മറുപടി ബാറ്റിങ്ങിൽ ബംഗ്ലദേശിന്റെ മധ്യനിര താരം ഫഹിമ ഖാത്തുനെ പുറത്താക്കിയപ്പോൾ നന്ദനി ശർമ ഇതേ ആഘോഷം ഗ്രൗണ്ടില്‍ അനുകരിച്ചു. മത്സരത്തിൽ  നിയന്ത്രണം നഷ്ടമായി ബംഗ്ലദേശ് പ്രതിരോധത്തിലായ സമയത്തായിരുന്നു ഇന്ത്യയുടെ മറുപടിയുമായി നന്ദനിയെത്തിയത്. 20–ാം ഓവറിൽ നന്ദനിയുടെ പന്തിൽ പ്രേമ റാവത്ത് ക്യാച്ചെടുത്താണ് 14 റൺസ് സ്കോർ ചെയ്ത ഫഹിമ പുറത്താകുന്നത്. ബംഗ്ലദേശിന്റെ ആഘോഷത്തിന്റേയും അതിന് ഇന്ത്യ നൽകിയ മറുപടിയുടേയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

തുടർച്ചയായ പത്താം തവണയും ഫൈനലിന് ടിക്കറ്റെടുത്ത് ടീം ഇന്ത്യ. സെമിഫൈനലിൽ ബംഗ്ലദേശിനെ 40 റൺസിന് തോൽപിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ബംഗ്ലദേശിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് നേടാനേ സാധിച്ചുള്ളൂ. അർധ സെഞ്ചറിയുമായി തിളങ്ങിയ ഷെഫാലി വർമയുടെ (40 പന്തിൽ 64) മികവിലാണ് ഇന്ത്യ 149 റൺസ് നേടിയത്. 3 സിക്സും 7 ഫോറും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിങ്സ്. സ്കോർ: ഇന്ത്യ 20 ഓവറിൽ 6ന് 149. ബംഗ്ലദേശ് 20 ഓവറിൽ 7ന് 109. ഷെഫാലിയാണ് കളിയിലെ താരം. ശ്രീലങ്കയും പാക്കിസ്ഥാനും തമ്മിൽ ഇന്ന് നടക്കുന്ന രണ്ടാം സെമിഫൈനലിലെ വിജയിയെ ഞായറാഴ്ച നടക്കുന്ന ഫൈനല‍ിൽ ഇന്ത്യ നേരിടും.

What you should work next

സ്മൃതി മന്ഥന 2 റൺസ് എടുത്ത് പുറത്തായതിന്റെ ഞെട്ടലോടെയാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. തുടർന്ന് പ്രതിക റാവലിനെ (24 പന്തിൽ 20) കൂട്ടുപിടിച്ച് ഷെഫാലി സ്കോർ ഉയർത്തി. എന്നാൽ 10–ാം ഓവറിൽ പ്രതികയും 14–ാം ഓവറിൽ ഷെഫാലിയും വീണതോടെ ഇന്ത്യയുടെ സ്കോറിങ് നിരക്ക് താഴ്ന്നു. തുടർന്ന്, റിച്ച ഘോഷും (16 പന്തിൽ 21) ഹർമൻപ്രീതും (28 പന്തിൽ 24*) രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർ 100 കടത്തി. 19–ാം ഓവറിൽ റിച്ച പുറത്തായി. പിന്നാലെയെത്തിയ ദീപ്തി ശർമയും (6 പന്തിൽ 13) ഹർമൻപ്രീതും അവസാന പന്തുകളിൽ ബൗണ്ടറികൾ നേടിയതോടെയാണ് ഇന്ത്യൻ ടോട്ടൽ 149ൽ എത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് നിരയിൽ നിലയുറപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. ഇന്ത്യയ്ക്കായി ദീപ്തി ശർമ മൂന്നും നന്ദനി ശർമ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

English Summary:

Nandni Sharma's effect aft Shorna Akter's ‘silence’ celebration

Read Entire Article