സ്റ്റോക്സിനെ വീഴ്ത്തിയ ആ മാജിക് ബോൾ! ഇനിയും ഈ താരത്തെ ബിസിസിഐയ്ക്ക് തഴയാനാകുമോ?– വൈറൽ വിഡിയോ

2 weeks ago 5

ഓൺലൈൻ ഡെസ്‌ക്

Published: September 04, 2026 11:03 AM IST Updated: September 04, 2026 11:08 AM IST

1 minute Read

കൗണ്ടി ചാംപ്യൻഷിപ്പിൽ  ബെൻ സ്റ്റോക്‌സിനെ ക്ലീൻ ബൗൾഡാക്കുന്ന യുസ്‍വേന്ദ്ര ചെഹൽ  (X/@CountyChamp)
കൗണ്ടി ചാംപ്യൻഷിപ്പിൽ ബെൻ സ്റ്റോക്‌സിനെ ക്ലീൻ ബൗൾഡാക്കുന്ന യുസ്‍വേന്ദ്ര ചെഹൽ (X/@CountyChamp)

ലണ്ടൻ ∙ കൗണ്ടി ക്രിക്കറ്റിൽ തിളങ്ങി ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചെഹൽ. കൗണ്ടി ചാംപ്യൻഷിപ്പിൽ ഡർഹാമിനെതിരായ മത്സരത്തിൽ നോർത്താംപ്ടൺഷെയറിനു വേണ്ടി കളിച്ച ചെഹൽ, നാലു വിക്കറ്റ് വീഴ്ത്തി. അലക്സ് ലീസ്, ബെൻ സ്റ്റോക്സ്, കേസി ആൽഡ്രിഡ്ജ്, മാത്യു പോട്ട്സ് എന്നിവരുടെ വിക്കറ്റുകളാണ് ചെഹൽ വീഴത്തിയത്.

What you should work next

സ്റ്റോക്സിനെ ചെഹൽ ക്ലീൻ ബൗൾഡാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. താരം പന്ത് ടേൺ ചെയ്യിച്ച രീതിയാണ് കയ്യടി നേടിയത്. ഓഫ് സ്റ്റംപിന് പുറത്തുനിന്ന് പെട്ടെന്ന് കുത്തിത്തിരിഞ്ഞ പന്ത്, സ്റ്റോക്സിന്റെ സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. ചെഹലിനെ കൂടാതെ കുൽദീപ് യാദവ്, ആക്വിബ് നബി, രാഹുൽ ചാഹർ തുടങ്ങിയവരും കൗണ്ടി ചാംപ്യൻഷിപ്പിൽ കളിക്കുന്നുണ്ട്.

നിലവിൽ യുസ്‌വേന്ദ്ര ചെഹൽ ഇന്ത്യയുടെ സജീവ ടീമിന്റെ ഭാഗമല്ല; ദേശീയ ടീമിനായുള്ള താരത്തിന്റെ അവസാന മത്സരം 2023ലായിരുന്നു. 2024ലെ ട്വന്റി ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലു പ്ലേയിങ് ഇലവനിൽ സ്ഥാനു പിടിച്ചില്ല. എങ്കിലും ഐപിഎലിൽ പഞ്ചാബ് കിങ്സിന്റെ പ്രധാന സ്പിന്നറാണ് താരം. ഐപിഎലിൽ 231 വിക്കറ്റുകൾ വീഴ്ത്തിയ ചെഹൽ, ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാണ്. രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യയ്ക്കായി 96 വിക്കറ്റുകൾ വീഴ്ത്തിയ ചെഹൽ, വിക്കറ്റ് വേട്ടക്കാരിൽ അഞ്ചാമതാണ്.

അടുത്തിടെ, ഇന്ത്യൻ പേസർ അർഷ്ദീപ് സിങ് തിരഞ്ഞെടുത്ത മികച്ച അഞ്ച് ഇന്ത്യൻ ബോളർമാരുടെ പട്ടികയിൽ ചെഹൽ നാലാം സ്ഥാനത്തായിരുന്നു. ഭുവനേശ്വർ കുമാർ ഒന്നാമതെത്തിയപ്പോൾ മുഹമ്മദ് ഷമി രണ്ടാമതും മൂന്നാം സ്ഥാനത്ത് കുൽദീപ് യാദവിനെയും അഞ്ചാം സ്ഥാനത്ത് ആർ.അശ്വിനെയുമാണ് തിരഞ്ഞെടുത്തത്. പട്ടികയിൽ ജസ്പ്രീത് ബുമ്രയെ ഉൾപ്പെടുത്താതിരുന്നത് ചർച്ചയായിരുന്നു.

‘‘ഞങ്ങൾ പഞ്ചാബ് ടീമിൽ സഹതാരങ്ങളാണ്, അദ്ദേഹത്തിന്റെ റെക്കോർഡും മികച്ചതാണ്. അദ്ദേഹം ഒട്ടനവധി വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.’’ നാലാം സ്ഥാനത്ത് യുസ്‍വേന്ദ്ര ചെഹലിനെ തിരഞ്ഞെടുത്തതിനെ കുറിച്ച് അർഷ്‌ദീപ് പറഞ്ഞത് ഇങ്ങനെയാണ്.

English Summary:

Yuzvendra Chahal: Indian spinner Yuzvendra Chahal impressed successful the County Championship successful London, taking 4 important wickets for Northamptonshire against Durham. His spectacular dismissal of Ben Stokes went viral, reigniting discussions astir his imaginable instrumentality to the Indian nationalist team, particularly fixed his caller exclusion from the progressive squad.

Read Entire Article