Published: July 31, 2026 12:48 PM IST
1 minute Read
ഒൻപതു വർഷം മുൻപു വെളിയങ്കോട് ഉമരി സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്ന ഏഴാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ബാസിലിനെ പരിശീലകൻ കെ.വി. അനസിന്റെ ശ്രദ്ധയിൽപ്പെട്ടു. പന്തിനു പിന്നാലെ കുതിച്ചുപായുന്ന ബാസിലിൽ ഒരു സ്പ്രിന്ററുണ്ടെന്ന് മുൻ അത്‌ലീറ്റ് കൂടിയായ അനസ് തിരിച്ചറിഞ്ഞു; കോമൺവെൽത്ത് ഗെയിംസിൽ ടി47 വിഭാഗം 100 മീറ്റർ ഓട്ടത്തിൽ ഇന്ത്യയ്ക്കു വേണ്ടി വെള്ളി മെഡൽ നേടിയ മലയാളി പാരാ അത്‌ലീറ്റ് മുഹമ്മദ് ബാസിലിന്റെ കരിയർ അവിടെ തുടങ്ങുന്നു.
പൊന്നാനി പള്ളപ്രം കളത്തിങ്ങൽ സിറാജുദ്ദീന്റെയും സീനത്തിന്റെയും മകനാണ് ബാസിൽ (21).
ഗ്ലാസ്ഗോയിൽനിന്ന് ബാസിൽ ‘മനോരമ’യുമായി സംസാരിക്കുന്നു.
Q. കോമൺവെൽത്ത് ഗെയിംസിലെ അനുഭവം?
A. എന്റെ ആദ്യത്തെ രാജ്യാന്തര മത്സര വേദിയാണു കോമൺവെൽത്ത് ഗെയിംസ്. ആ മത്സരത്തിൽ തന്നെ മെഡൽ നേടാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. കോച്ച് ആർ. ശ്രീനിവാസനും എന്റെ കുടുംബത്തിനും ഈ മെഡൽ സമർപ്പിക്കുന്നു.
Q. സ്വർണമെഡൽ നേടാൻ കഴിയുമായിരുന്നുവെന്നു തോന്നുന്നുണ്ടോ?
A. ഇതിലും മികച്ച നേട്ടം പ്രതീക്ഷിച്ചിരുന്നതാണ്. നല്ല രീതിയിൽ ഓടാനായില്ല. ഒരാഴ്ചയോളമായി കാലിനു ചെറിയ വേദനയുണ്ടായിരുന്നു. അതുമൂലം പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല.
English Summary:
Mohammed Basheer, a para jock from Kerala, won a metallic medal successful the T47 100m contention astatine the Commonwealth Games. His travel began erstwhile a manager spotted his sprinting endowment connected a shot field, marking the commencement of his singular diversion career.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·