Published: July 01, 2026 02:02 AM IST Updated: July 01, 2026 05:43 AM IST
2 minute Read
ന്യൂജഴ്സി ∙ സ്വീഡിഷ് പ്രതിരോധക്കോട്ട നിലംപരിശാക്കി ലോകകപ്പ് പ്രീക്വാർട്ടറിലേക്ക് ഫ്രാൻസിന്റെ രാജകീയ പ്രവേശനം. സ്വീഡനെതിരെ ഏകപക്ഷീയമായ മൂന്നു ഗോളുകളുടെ ആധികാരിക ജയമാണ് ഫ്രാൻസ് സ്വന്തമാക്കിയത്. കിലിയന്‍ എംബപെയും (45', 74') ബ്രാഡ്‌ലി ബാർകോളയും (53') ആണ് സ്വീഡിഷ് വല നിറച്ചത്. ഇതോടെ ഈ ലോകകപ്പിൽ മെസ്സിക്കും എംബപെയ്‌ക്കും ആറു വീതം ഗോളുകളായി. 18 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടിയ 27 കാരനായ എംബപെ, മുൻ ജർമൻ താരം മിറോസ്ലാവ് ക്ലോസെയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമായി. 29 മത്സരങ്ങളിൽ നിന്ന് 19 ഗോൾ നേടിയ ലയണൽ മെസ്സിയാണ് ഒന്നാമൻ.
What you should work next
45 ാം മിനിറ്റിലാണ് എംബപെ ഫ്രാൻസിന്റെ ആദ്യ ഗോൾ നേടിയത്. കോർണറിൽ നിന്ന് ഫ്രഞ്ച് ഫോർവേഡ് ഉസ്മാൻ ഡെംബലെയും ഒലിസെയും പാസ് ചെയ്ത് എംബപെയ്‌ക്ക് നൽകിയ പന്ത് അദ്ദേഹം ഗ്യോകെറസിനെ കബളിപ്പിച്ച് മുന്നോട്ടു കയറി സ്വീഡൻ ഗോൾകീപ്പർ സെറ്റർസ്ട്രോമിനെ കാഴ്ചക്കാരനാക്കി വലയിലെത്തിച്ചു. 53 ാം മിനിറ്റിലാണ് ബ്രാഡ്‌ലി ബാർകോള ഫ്രാൻസിന്റെ ലീഡുയർത്തിയത്. ബോക്സിനു പുറത്തുനിന്ന് പന്ത് കൈക്കലാക്കി ഒലിസെ നൽകിയ പാസ് സ്വീകരിച്ച് പിഴവ് കൂടാതെ ബാർക്കോള വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. എംബപെയുടെ ഡബിൾ 74 ാം മിനിറ്റിലായിരുന്നു. ഒലിസെയുടെ മറ്റൊരു അസിസ്റ്റിൽ സ്വീഡിഷ് പ്രതിരോധനിരയെ പിളർത്തി ഓടിക്കയറാൻ പാകത്തിൽ എംബപെക്ക് നൽകിയ മനോഹരമായ പാസ് വലയുടെ മൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. ഇതോടെ, ഫ്രാൻസിന്റെ കളി മെനഞ്ഞ മിഖായേൽ ഒലിസെ (5), ബ്രസീൽ മിഡ്‌ഫീൽഡർ ബ്രൂണോ ഗിമാറസിനെ (4) മറികടന്ന് ഈ ലോകകപ്പിൽ ഏറ്റവുമധികം അസിസ്റ്റുകൾ നടത്തിയതിന്റെ റെക്കോർഡ് സ്വന്തമാക്കി.
What you should work next
ആദ്യ മിനിറ്റുകളിൽ ഫ്രഞ്ച് പ്രതിരോധ മേഖലയിലേക്ക് അലക്സാണ്ടർ ഇസാക്കിന്റെ നേതൃത്വത്തിൽ സ്വീഡിഷ് പട തുടർച്ചയായി റെയ്ഡ് നടത്തി. മൂന്നാം മിനിറ്റിൽ വിക്ടർ ഗ്യോകെറസ് ഫ്രാൻസിന്റെ പ്രതിരോധനിരയെ മറികടന്ന് അലക്സാണ്ടർ ഇസാക്കിനായി പന്ത് പിന്നോട്ട് കൈമാറി. എന്നാൽ ഇസാക്കിന്റെ സൈഡ് ഫൂട്ടഡ് ഷോട്ട് മൈക്ക് മെയ്ഗ്നൻ അനായാസം കൈയിലൊതുക്കി. 15 ാം മിനിറ്റിൽ കോർണറിൽ നിന്ന് ലഭിച്ച പന്ത് കൈക്കലാക്കിയ ഫ്രഞ്ച് ലെഫ്റ്റ് ബാക്ക് ലൂക്കാസ് ഡിഗ്നെ, വലത് താഴ്ഭാഗത്തെ മൂലയിലേക്ക് ഷോട്ട് ഉതിർത്തെങ്കിലും സ്വീഡിഷ് ഗോൾകീപ്പർ തടുത്തു.
What you should work next
ഇതിനിടെ ഫ്രാൻസ് മധ്യവരയിൽ നിന്ന് പന്ത് പിടിച്ചെടുത്ത് നൽകിയ പാസ് സ്വീകരിച്ച് കിലിയന്‍ എംബപെ അതിവേഗം കുതിച്ച് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡ് കെണിയിൽ കുടുങ്ങി. മിനിറ്റുകൾക്കുള്ളിൽ എംബപെയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് പോസ്റ്റിൽ തട്ടിയകന്നു. പിന്നാലെ മൈക്കിൾ ഒലിസെ പെനാൽറ്റി ബോക്സിനകത്ത് നിന്ന് തൊടുത്ത അതിമനോഹരമായ ബൈസൈക്കിൾ കിക്ക് പോസ്റ്റിൽ ഇടിച്ച് തെറിച്ചു. റീബൗണ്ടിൽ ഉസ്മാൻ ഡെംബലെ വീണ്ടും ഗോൾവല ലക്ഷ്യമാക്കി ഷോട്ടെടുത്തെങ്കിലും ലക്ഷ്യം തെറ്റി പുറത്തേക്ക് പോയി.
ആദ്യ പകുതിയിൽ ആറ് ഓൺടാർജറ്റ് ഷോട്ടുകൾ ഫ്രാൻസ് ഉതിർത്തപ്പോൾ ഒന്ന് മാത്രമായിരുന്നു സ്വീഡന്റെ മറുപടി. പെനാൽറ്റി ഏരിയയിൽ നിന്നുള്ള 8 ഷോട്ടുകൾ ഉൾപ്പെടെ ആകെ 15 ഗോളവസരങ്ങളാണ് ആദ്യപകുതിയിൽ ഫ്രാൻസ് സൃഷ്ടിച്ചത്. ഫ്രഞ്ച് പട നിരന്തരം ആക്രമിച്ച് കയറിയതോടെ നിറംമങ്ങിപ്പോയ സ്വീഡന് ആകെ മൂന്ന് ഗോളവസരങ്ങൾ മാത്രമാണ് ലഭിച്ചത്. മത്സരത്തിലാകെ 12 ഓൺടാർജറ്റ് ഷോട്ടുകൾ ഉൾപ്പെടെ 25 ഗോളവസരങ്ങളാണ് ഫ്രാൻസിന് ലഭിച്ചത്. ഇതിൽ 16 എണ്ണം പെനാൽറ്റി ഏരിയയ്‌ക്കുള്ളിൽ നിന്നായിരുന്നു. അതേസമയം രണ്ട് ഓൺടാർജറ്റ് ഷോട്ടുകൾ ഉൾപ്പെടെ ആകെ 6 ഗോളവസരങ്ങൾ മാത്രമാണ് സ്വീഡന് ലഭിച്ചത്.
English Summary:





English (US) ·