സ്വർണത്തിലേക്ക് പറന്നിറങ്ങി നിമിഷ; ഗ്രാൻപ്രിയിൽ മലയാളി താരത്തിന് ഇരട്ട മെഡൽ

1 week ago 2

മനോരമ ലേഖകൻ

Published: March 13, 2026 08:24 PM IST

1 minute Read

നിമിഷ സുരേഷ്. ചിത്രം∙ ജോസ്കുട്ടി പനയ്ക്കൽ, മനോരമ
നിമിഷ സുരേഷ്. ചിത്രം∙ ജോസ്കുട്ടി പനയ്ക്കൽ, മനോരമ

ന്യൂഡൽഹി ∙ രണ്ടാമത് വേൾഡ് പാരാ അത്‌ലറ്റിക്സ് ഗ്രാൻപ്രിയിൽ ഇരട്ടമെഡൽ തിളക്കവുമായി മലയാളി താരം നിമിഷ സുരേഷ്. ഡൽഹി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന വനിതകളുടെ ടി46 വിഭാഗം ലോങ്ജംപിൽ 5.46 മീറ്റർ ചാടി മികച്ച പ്രകടനം പുറത്തെടുത്താണ് ഈ മലയാളി താരം സ്വർണം നേടിയത്.

നേരത്തെ നടന്ന 100 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡലും നേടിയിരുന്നു. തന്റെ പ്രധാന ഇനമായ ലോങ്ജംപിലും ആധിപത്യം ഉറപ്പിച്ച നിമിഷയ്ക്ക് മേളയിൽ ഇരട്ട മെഡൽ നേട്ടമായി. 2023-ലെ ഏഷ്യൻ പാരാ ഗെയിംസിലുൾപ്പെടെ സ്വർണം നേടിയിട്ടുള്ള നിമിഷ എറണാകുളം സ്വദേശിയാണ്.

English Summary:

Nimisha Suresh, a talented para jock from Kerala, has achieved a singular treble medal triumph astatine the 2nd World Para Athletics Grand Prix

Read Entire Article