സൗഹൃദ ഫുട്ബോളിൽ ഇന്ത്യയ്ക്കു ദയനീയ തോൽവി, 5–0ന് തോൽപിച്ച് ന്യൂസീലൻഡ്

5 days ago 2

മനോരമ ലേഖകൻ

Published: November 13, 2026 02:35 PM IST

1 minute Read

WhatsAppImage2026-11-13at12-31-41PM-jpeg

ഓക്‌ലൻഡ് ∙ ന്യൂസീലൻഡുമായുള്ള രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യയ്ക്കു ദയനീയ തോൽവി. ന്യൂസീലൻഡിന്റെ മണ്ണിൽ ആദ്യമായി രാജ്യാന്തര മത്സരത്തിനിറങ്ങിയ ഇന്ത്യ 5–0നു പരാജയപ്പെട്ടു. മലയാളി താരം ബിജോയി വർഗീസന്റെ (5–ാം മിനിറ്റ്) സെൽഫ് ഗോളിലൂടെ അക്കൗണ്ട് തുറന്ന ന്യൂസീലൻഡ്, ഡബിൾ നേടിയ ജെസി റാൻഡൽ (34, 43) ക്രിസ് വുഡ് (57), ലാക്‌ലൻ ബെയ്‌ലിസ് (74) എന്നിവരുടെ ഗോളുകളിലൂടെ ആധികാരിക വിജയം സ്വന്തമാക്കി. 

ഇരു ടീമുകളും തമ്മിലുള്ള അടുത്ത മത്സരം ഞായറാഴ്ച നടക്കും. ആദ്യ മിനിറ്റ് മുതൽ ആക്രമണം നടത്തിയ ആതിഥേയരുടെ മുന്നിൽ ഇന്ത്യയ്ക്കു പിടിച്ചുനിൽക്കാനായില്ല. തങ്ങളുടെ പെനൽറ്റി ഏരിയയിലേക്ക് ഇന്ത്യൻ താരങ്ങളെ കടത്തിവിടാതെ പ്രതിരോധം തീർക്കുന്നതിലും ന്യൂസീലൻഡ് വിജയിച്ചു

5–ാം മിനിറ്റിൽ ന്യൂസീലൻഡ് താരം ജെസി റാൻഡലിന്റെ ക്രോസ് ഇന്ത്യയുടെ പരംവീർ ക്ലിയർ ചെയ്തെങ്കിലും ബിജോയിയുടെ കാൽമുട്ടിൽ തട്ടി വലയിൽ കയറി. സെൽഫ് ഗോളിൽ ന്യൂസീലൻഡിനു ലീഡ് (1–0). ഇടതു വിങ്ങിലൂടെ റാൻഡൽ നടത്തിയ നീക്കങ്ങൾ തടയാൻ ഇന്ത്യയുടെ പ്രതിരോധനിര പരാജയപ്പെട്ടതോടെ ആദ്യ പകുതിയിൽത്തന്നെ ന്യൂസീലൻഡ് 3–0നു മുന്നിലെത്തി. രണ്ടാം പകുതിയിൽ ഹെഡറിലൂടെ ക്രിസ് വുഡ് ലീഡ് ഉയർത്തിയപ്പോൾ (4–0) ഒരു ക്ലോസ് റേഞ്ച് വോളിയിലൂടെ ബെയ്‌ലിസ് ന്യൂസീലൻഡിന്റെ ഗോളടി പൂർത്തിയാക്കി (5–0).

English Summary:

India vs New Zealand shot lucifer ended successful a disappointing 5-0 decision for the Indian squad during their planetary affable successful Auckland. The lucifer featured an aboriginal ain extremity by Malayali subordinate Bijoy Varghese and ascendant performances by New Zealand goalscorers Jesse Randall and Chris Wood.

Read Entire Article