Published: February 15, 2026 07:13 PM IST Updated: February 15, 2026 10:55 PM IST
1 minute Read
കൊളംബോ∙ ട്വന്റി20 ലോകകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിന്റെ ടോസ് സമയത്ത് മുഖത്തേക്കു പോലും നോക്കാതെ ഇരു ടീമുകളുടേയും ക്യാപ്റ്റൻമാർ. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാക്ക് ക്യാപ്റ്റൻ സൽമാൻ അലി ആഗയും തമ്മിൽ ഹസ്തദാനവും ഉണ്ടായില്ല. വാർത്താസമ്മേളനത്തിൽ ഹസ്തദാനത്തെക്കുറിച്ച് ചോദ്യം ഉയർന്നപ്പോൾ കുറച്ചുനേരംകൂടി കാത്തിരിക്കാനായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ മറുപടി.
പഹൽഗാം ഭീകരാക്രമണത്തിനും ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിനും ശേഷം നടന്ന ഒരു മത്സരത്തിലും ഇന്ത്യ–പാക്ക് താരങ്ങൾ തമ്മിൽ ഹസ്തദാനം ഉണ്ടായിട്ടില്ല. ഏഷ്യാകപ്പിൽ ഇരു ടീമുകളും മൂന്നു തവണ നേർക്കുനേർ വന്നെങ്കിലും ടോസ് സമയത്തോ, മത്സരത്തിനു ശേഷമോ ഒരിക്കൽ പോലും ഹസ്തദാനത്തിനു നിന്നിരുന്നില്ല.
മത്സരത്തിൽ ടോസ് വിജയിച്ച പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. പാക്കിസ്ഥാനെതിരെ 61 റൺസ് വിജയം നേടിയ ഇന്ത്യ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടിൽ കടന്നു. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 18 ഓവറിൽ 114 റൺസെടുത്തു പുറത്തായി.
34 പന്തിൽ 44 റൺസെടുത്ത മധ്യനിര താരം ഉസ്മാൻ ഖാൻ മാത്രമാണ് പാക്ക് നിരയിൽ പേരിനെങ്കിലും പൊരുതിയത്. ഷഹീൻ അഫ്രീദി (19 പന്തിൽ 23), ശതാബ് ഖാൻ (15 പന്തിൽ 14), ഫഹീം അഷറഫ് (14 പന്തിൽ 10) എന്നിവരും രണ്ടക്കം കടന്നു. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച പാക്കിസ്ഥാന് ഇനിയും സൂപ്പർ 8 പ്രതീക്ഷയുണ്ട്. നാലു പോയിന്റുമായി എ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണു പാക്കിസ്ഥാന്‍.
English Summary:







English (US) ·