ഹസ്തദാനം ഒഴിവാക്കി ശ്രീശാന്ത്, എങ്ങോട്ടോ നോക്കിനിന്ന് സഞ്ജു; ഇവർക്കിത് എന്തുപറ്റി? വൈറല്‍ വിഡിയോയിൽ ചർച്ച

1 week ago 5

ഓൺലൈൻ ഡെസ്ക്

Published: September 07, 2026 05:51 PM IST

1 minute Read

 Special Arrangement
സഞ്ജു സാംസൺ കെസിഎ ഫൈനൽ വേദിയിൽ, സഞ്ജുവിനെ കടന്നു പോകുന്ന ശ്രീശാന്ത്. Photo: Special Arrangement

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗ് ഫൈനൽ മത്സരത്തിനൊടുവിൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലൊരുക്കിയ പ്രത്യേക വേദിയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തും ഒരുമിച്ചെത്തിയിരുന്നു. വിജയികൾക്കു പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നതിനാണ് കെസിഎ പ്രതിനിധികൾക്കൊപ്പം സഞ്ജുവും വേദിയിലെത്തിയത്. എന്നാൽ വേദിയിൽവച്ച് സഞ്ജുവിന് ഹസ്തദാനം നൽകാൻ ശ്രീശാന്ത് തയാറായിരുന്നില്ല. ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുകയാണ്. വേദിയിലേക്കു കയറിയ ശ്രീശാന്ത്, സഞ്ജു ഒഴികെയുള്ള എല്ലാവരുമായും ഹസ്തദാനം നടത്തുന്നുണ്ട്. എന്നാൽ സഞ്ജുവിനെ മാത്രം ഒഴിവാക്കുകയായിരുന്നു.

What you should work next

കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്‍ലേഴ്സ് ടീമിന്റെ സഹ ഉടമയും മെന്ററുമാണ് ശ്രീശാന്ത്. കൊല്ലം സെ‍യ്‌‌ലേഴ്സിന് ഫെയർ പ്ലേ പുരസ്കാരം ലഭിച്ചപ്പോള്‍, അതേറ്റു വാങ്ങാൻ വേദിയിലെത്തിയത് ശ്രീശാന്തായിരുന്നു. കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡര്‍ കൂടിയായ സഞ്ജുവിനെ ഒഴിവാക്കി ശ്രീശാന്ത് നടന്നുപോകുന്നത് വിഡിയോയിലുണ്ട്. പിന്നിൽ കൈകെട്ടി നിൽക്കുകയായിരുന്ന സഞ്ജുവും ശ്രീശാന്തിനോട് ഒന്നും സംസാരിച്ചില്ല. സഞ്ജു മറ്റെങ്ങോട്ടോ നോക്കി നില്‍ക്കുകയായിരുന്നെന്നും വിഡിയോയിൽ വ്യക്തമാണ്. സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് ട്രയൽസിനു കൊണ്ടുപോയതും രാഹുൽ ദ്രാവിഡിനു പരിചയപ്പെടുത്തിക്കൊടുത്തതും താനാണെന്ന് ശ്രീശാന്ത് പല തവണ വെളിപ്പെടുത്തിയിരുന്നു.

What you should work next

ദേശീയ ടീമിൽനിന്ന് സഞ്ജുവിനെ ഒഴിവാക്കിയപ്പോഴെല്ലാം താരത്തിന് ശക്തമായ പിന്തുണ നൽ‍കി ഒപ്പം നിന്നയാൾ കൂടിയാണ് ശ്രീശാന്ത്. അങ്ങനെയുള്ള രണ്ടു പേർ തമ്മിൽ ഇപ്പോൾ എന്താണു പ്രശ്നമെന്നാണ് ആരാധകരുടെ സംശയം. കേരള ക്രിക്കറ്റ് അസോസിയേഷൻ സഞ്ജുവിനെ തഴയുന്നു എന്ന പരാതി ഉന്നയിച്ചതിന്റെ പേരിൽ, ശ്രീശാന്തിനെ കെസിഎ സസ്പെൻഡ് ചെയ്തിരുന്നു. വിലക്കു മാറിയ ശേഷമാണ് ശ്രീശാന്ത് കൊല്ലം സെ‍യ്‍ലേഴ്സ് ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വീണ്ടും സജീവമായത്. സംഭവത്തിൽ ശ്രീശാന്തും സഞ്ജുവും ഇതുവരെ പ്രതികരിച്ചിട്ടില്ല.

അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലാണ് സഞ്ജു ഇനി ഇന്ത്യന്‍ ജഴ്സിയിൽ കളിക്കാനിറങ്ങുക. സഞ്ജുവിനൊപ്പം, വൈഭവ് സൂര്യവംശി, അഭിഷേക് ശർമ എന്നിവരും ടീമിലുള്ളതിനാൽ ഇന്ത്യയുടെ ഓപ്പണിങ് സഖ്യം ആരൊക്കെയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലും സഞ്ജു ഇടം പിടിച്ചിരുന്നു.

Finally I've immoderate respect for Sanju Samson. He wholly avoided Sreesanth. He should've done that overmuch earlier. This Guy ever springiness interviews and bash Sanju oregon tries to play him down. Why you request to respect specified a person? Keep it up pic.twitter.com/Ykq0yRVRlI

— 𝗕𝗥𝗨𝗧𝗨 (@Brutu88) September 6, 2026

English Summary:

Sreesanth and Sanju Samson disregard each different astatine Kerala Cricket League 2026 last event, sparking rift rumours

Read Entire Article