Published: June 24, 2026 02:31 AM IST Updated: June 24, 2026 04:09 AM IST
1 minute Read
ബോസ്റ്റൺ∙ ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ട് – ഘാന മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ഇംഗ്ലണ്ടിന്റെ ആക്രമണ തന്ത്രത്തെ ചെറുത്തുനിർത്തിയ ഘാനയുടെ ശക്തമായ പ്രതിരോധമാണ് കളിയുടെ വിധി മാറ്റിയെഴുതിയത്. 78 ശതമാനം പന്തടക്കത്തോടെ ഇംഗ്ലണ്ട് കളി നിയന്ത്രിച്ചപ്പോഴും, തുടരെത്തുടരെ ഗോൾ പോസ്റ്റിലേക്ക് ഷോട്ടുകൾ തൊടുത്തുവിട്ടപ്പോഴും ഘാനയുടെ പ്രതിരോധനിര ശക്തമായ കോട്ട കെട്ടിനിന്നു.
ഇംഗ്ലണ്ടിന്റെ ഒട്ടേറെ മുന്നേറ്റങ്ങൾ ഗോൾ കീപ്പർ ബെഞ്ചമിൻ അസാറെയും തടുത്തിട്ടു. അതേസമയം കാര്യമായ ആക്രമണങ്ങൾ ഇംഗ്ലണ്ടിനെതിരെ നടത്താനും ഘാനയ്ക്കായില്ല. ബോൾ ഹെഡ് ചെയ്യുന്നതിനിടെ ഇംഗ്ലണ്ടിന്റെ റെസീ ജെയിംസും ഘാനയുടെ ജോർദാൻ അയേവും കൂട്ടിയിടിച്ച് ഇരുവരുടെയും തലയ്ക്ക് പരുക്കേറ്റു. തല കെട്ടിവച്ചാണ് ജോർദാൻ മത്സരത്തിൽ തുടർന്നത്.
What you should work next
അനുകൂലമായ ഫ്രീകിക്കുകളും കോർണറുകളും നിരവധിത്തവണ ഇംഗ്ലണ്ടിന് ലഭിച്ചെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാൻ ടീമിനായില്ല. 49-ാം മിനിറ്റിലും 55–ാം മിനിറ്റിലും ഘാനയ്ക്ക് ലഭിച്ച സുവർണാവസരങ്ങൾ നഷ്ടമായി. രണ്ടാം പകുതിയിൽ ഹാരി കെയ്ൻ അടക്കമുള്ള ഇംഗ്ലണ്ട് താരങ്ങൾ പോസ്റ്റിലേക്ക് തൊടുത്തുവിട്ട ഷോട്ടുകൾ ഗോൾ കീപ്പർ വിദഗ്ധമായി തടഞ്ഞിട്ടു. ഫുൾ ടൈം വിസിൽ മുഴങ്ങിയപ്പോൾ ഇംഗ്ലണ്ട്–0, ഘാന–0.
English Summary:





English (US) ·