ഹാളണ്ട് ആളൊഴിഞ്ഞ് നിന്നിട്ടും പാസ് ഇല്ല, നോർവേയെ ചതിച്ചത് ആ ഒറ്റ ബുദ്ധി? അസ്വസ്ഥനായി സൂപ്പർ താരം– വിഡിയോ

1 week ago 6

ഓൺലൈൻ ഡെസ്ക്

Published: July 13, 2026 08:10 AM IST

1 minute Read

 AFP
നോർവേ താരം എർലിങ് ഹാളണ്ട് മത്സരത്തിനു ശേഷം ഇംഗ്ലണ്ടിന്റെ ജൂ‍ഡ് ബെല്ലിങ്ങാമിനൊപ്പം. Photo: AFP

മയാമി∙ ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനോടു തോറ്റു പുറത്തായതിനു പിന്നാലെ നോർവേ താരം അലക്സാണ്ടര്‍ സോർലോത്തിനെതിരെ രൂക്ഷവിമർശനം. മത്സരത്തിൽ 1–0ന് മുന്നിൽ നിൽക്കെ രണ്ടാം ഗോൾ നേടാൻ ലഭിച്ച സുവർണാവസരം അലക്സാണ്ടര്‍ പാഴാക്കിയെന്നാണ് ആരാധകരുടെ വാദം. ചെറിയ അവസരങ്ങൾ പോലും ഗോളാക്കി മാറ്റാൻ മിടുക്കനായ സൂപ്പർ താരം എർലിങ് ഹാളണ്ടിന് നിർണായക അവസരത്തിൽ പാസ് നൽകാൻ അലക്സാണ്ടർ മടിച്ചതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. സംംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

What you should work next

പന്തുമായി അലക്സാണ്ടർ സോർലോത്ത് ഇംഗ്ലിഷ് ബോക്സിലേക്ക് ഇരച്ചെത്തുമ്പോൾ ഹാളണ്ടിനെ മാർക്ക് ചെയ്യാൻ പ്രതിരോധ താരം ജോൺ സ്റ്റോൺസ് മാത്രമാണ് സമീപത്തുണ്ടായിരുന്നത്. എന്നാൽ പന്തു നൽകാതെ, ഇംഗ്ലണ്ട് താരങ്ങളെ ഡ്രിബിൾ ചെയ്ത് സ്വയം ഷോട്ടെടുക്കാനായിരുന്നു അലക്സാണ്ടറുടെ ശ്രമം. ഇതിൽ ഹാളണ്ട് അസ്വസ്ഥനാകുകയും ചെയ്യുന്നുണ്ട്. അലക്സാണ്ടറുടെ ഗോൾ നീക്കം എങ്ങുമെത്താതെ പോയതോടെ രൂക്ഷവിമർശനമാണു താരം നേരിടുന്നത്. മത്സരത്തില്‍ നോർവേ രണ്ടു ഗോളിനു മുന്നിലെത്തിയിരുന്നെങ്കിൽ ഇംഗ്ലണ്ടിന് ഒരുപക്ഷേ തിരിച്ചുവരവു പോലും സാധിക്കില്ലായിരുന്നെന്നാണ് ഒരു വിഭാഗം ആരാധകരുടെ വാദം.

What you should work next

ഭാഗ്യത്തിന്റെ ആനുകൂല്യം തന്റെ ടീമിനു ലഭിച്ചതായി മത്സരത്തിനു ശേഷം ഇംഗ്ലണ്ട് പരിശീലകൻ തോമസ് ടുഹേൽ സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞ 60 വർഷത്തിനിടെ ഇംഗ്ലണ്ട് ലോകകപ്പ് ഫൈനൽ കളിച്ചിട്ടില്ല. ഇത്തവണ സെമി ഫൈനലിൽ നിലവിലെ ലോക ചാംപ്യൻമാരായ അർജന്റീനയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. 36–ാം മിനിറ്റിൽ ആൻഡ്രെ ഷെൽഡെറപിന്റെ ഗോളിൽ നോർവേ മുന്നിലെത്തിയപ്പോൾ, 45+2, 93 മിനിറ്റുകളിൽ ജൂഡ് ബെല്ലിങ്ങാമിന്റെ ഇരട്ട ഗോളുകളാണ് ഇംഗ്ലണ്ടിന് രക്ഷയായത്.

English Summary:

Alexander Sørloth faced terrible disapproval aft Norway's FIFA World Cup quarter-final exit against England. Fans were upset erstwhile helium missed a important accidental to people a 2nd goal, choosing to dribble alternatively of passing to teammate Erling Haaland.

Read Entire Article