ഹാളൻഡും സംഘവും ഗ്രൗണ്ടിൽ തുഴയെറിഞ്ഞു, നഗരത്തിൽ ആരാധകരും; ന്യൂയോർക്കിനെ ഇളക്കിമറിച്ച് ‘വൈക്കിങ് റോ’

3 weeks ago 6

വർഷങ്ങൾക്കുശേഷം രാജ്യം നോക്കൗട്ട് സ്റ്റേജിൽ എത്തിയാൽ പിന്നേ ആഘോഷിക്കേണ്ടേ? നീണ്ട കൊമ്പുകളുള്ള വൈക്കിങ് ഹെൽമറ്റ് ധരിച്ച ചുവപ്പുകുപ്പായക്കാരുടെ വൈക്കിങ് തുഴയൽ ന്യൂയോർക്കിന്റെ ഹൃദയം കീഴടക്കി. ലോകകപ്പിനായി യുഎസിലെത്തിയ നോർവീജിയൻ ആരാധകർ ന്യൂയോർക്കിനെ കരയിലെ വൈക്കിങ് ലോംഗ്ഷിപ്പാക്കി മാറ്റി. മെറ്റ്‌ലൈഫ് സ്റ്റേഡിയം, ടൈംസ് സ്ക്വയർ, സബ്‌വേകൾ, എസ്കലേറ്ററുകൾ എന്നുവേണ്ട എല്ലായിടത്തും വൈക്കിങ് തുഴക്കാരുടെ വിളയാട്ടമായിരുന്നു.

What you should work next

സെഗനലിനെതിരായ മത്സരത്തിൽ വിജയിച്ച ശേഷം ഫാൻസിനൊപ്പം നോർവീജിയൻ കളിക്കാർ എർലിംഗ് ഹാളൻഡ് ഉൾപ്പടെയുള്ള താരങ്ങൾ ഗ്രൗണ്ടിലിരുന്ന് കാണികൾക്കൊപ്പം ചേർന്ന് വൈക്കിങ് റോ ചെയ്ത് ആഘോഷിച്ചത് ശ്രദ്ധനേടിയിരുന്നു. ഡ്രമ്മിന്റെ താളത്തിനൊത്ത് എല്ലാവരും പ്രത്യേക രീതിയിൽ ഒരേ സമയം വള്ളം തുഴയുന്നതുപോലെ കൈകൾ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുന്ന ആഘോഷരീതിയാണ് വൈക്കിങ് റോ. നോർവേയുടെ പഴയകാല യോദ്ധാക്കളായ വൈക്കിങ്ങുകളുടെ പാരമ്പര്യത്തിൽനിന്നാണ് ഈ ആഘോഷ രീതി രൂപപ്പെട്ടത്.

വൈക്കിങ് സംസ്കാരം

കേരളത്തിനൊരു തുഴച്ചിൽ സംസ്കാരമുണ്ട്. വള്ളംകളി എന്ന കായിക ഇനത്തിന് അപ്പുറത്തേക്ക് നമ്മുടെ വള്ളംകളി പാട്ടുകൾ തലമുറകളുടെ മനസ്സുകളിൽ ഇടംപിടിച്ചിട്ടുണ്ട്. അതുപോലെ നോർവേക്കാരുടെ വ്യക്തിത്വത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ് തുഴച്ചിൽ. 8 മുതൽ 11 വരെ നൂറ്റാണ്ടുകളിൽ വേരുറച്ചതാണ് ആ സംസ്കാരം. നോർവീജിയൻ ജനത മികച്ച നാവികർ ആയിരുന്നു. 6 മുതൽ 16 വരെ നിരകളിലായി ആളുകൾ ഇരുന്നു തുഴയുന്ന യാനങ്ങൾ അവരുടെ പൈതൃകത്തിന്റെ ഭാഗമായിരുന്നു. വ്യാപാരത്തിനും യുദ്ധത്തിനും അവർ യാനങ്ങളും കപ്പലുകളും ഉപയോഗിച്ചിരുന്നു. യുദ്ധത്തിലേക്കു തുഴഞ്ഞു പോകുന്ന അതേ പാരമ്പര്യം ഇപ്പോൾ അവർ കാൽപന്തുകളിയിലും പകർത്തിയിരിക്കുന്നു.

What you should work next

തുഴച്ചിലിനൊപ്പമുള്ള പാട്ടുകൾ ആധുനിക ഫുട്ബോളിൽ ചാന്റ്സ് ആയി രൂപപ്പെട്ടു എന്നു മാത്രം. ചുണ്ടൻ വള്ളങ്ങളിൽ ഉള്ളതുപോലെ നോർവേ ഫാൻസ് ഒത്തുചേരുന്ന ഇടങ്ങളിലെല്ലാം ഒരു ഡ്രമ്മർ അഥവാ ഒരു താളലയ വിദഗ്ധൻ അധികം ശ്രദ്ധിക്കപ്പെടാതെ നമ്മുടെ കാതുകളിലേക്ക് ആവേശം എത്തിക്കുന്നു. കപ്പലോട്ട പാരമ്പര്യം എന്നപോലെ അതു കാതുകളിൽനിന്നു സ്വാഭാവികമായി അവരുടെ പന്തുകളി ആവേശത്തിലേക്ക് അതു പകരുന്നു.

ഒന്നിച്ചു മുന്നേറാം

കൂട്ടായ ശക്തി, ഐക്യം, മുന്നേറാനുള്ള മനക്കരുത്ത് എന്നിവയ്ക്കുള്ള ശക്തമായ പിന്തുണയാണ് വൈക്കിങ് റോ കൊണ്ടുദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി, ആരാധകർ കൂർത്ത കൊമ്പുകളുള്ള വൈക്കിങ് ഹെൽമെറ്റുകൾ ധരിച്ച് ഒരാൾ മധ്യത്തിലിരുന്ന് പ്രത്യേക താളത്തിൽ ഒരു ഡ്രമ്മറോ കോളറോ കൊട്ടുന്നു. തോണി തുഴയുന്നതുപോലെ മറ്റുള്ളവർ പിന്നിൽ അണിനിരക്കുന്നു. കൈകൾ തുഴയുന്നതുപോലെ മുന്നോട്ടായുമ്പോൾ ‘റൊ!’ (RO!) പ്രത്യേക ശബ്ദം പുറപ്പെടുവിക്കുകയും ഒരേ സമയം കൈയടിക്കുകയും ചെയ്യും. പതിഞ്ഞ താളത്തിൽ തുടങ്ങി പതുക്കെ തുഴയ്ക്ക് വേഗം കൂടും. ഐസ്‌ലൻഡ് നാഷനൽ ഫുട്ബോൾ ടീം 2016 യൂറോകപ്പിൽ എത്തിയതോടെയാണ് വൈക്കിങ് റോ ആഘോഷരീതിക്ക് കൂടുതൽ പ്രചാരം കിട്ടിയത്. നോർവീജിയൻ പാർലമെന്റ് പോലും ടീമിന്റെ നോക്കൗട്ട് മത്സരാഘോഷത്തിൽ പങ്കുചേർന്നിരുന്നു. വെറും 5.5 ദശലക്ഷം മാത്രം ജനസംഖ്യയുള്ള നോർവെ അവസാനമായി ലോകകപ്പ് കളിച്ചത് 1998–ൽ ആയിരുന്നു. ഇത്തവണ ഏകദേശം പതിനായിരത്തോളം ആരാധകരാണ് ടീമിനെ പിന്തുണയ്ക്കാൻ യുഎസിലെത്തിയിരിക്കുന്നത്.

What you should work next

കേരള ബ്ലാസ്റ്റേഴ്സിന്റെ വൈക്കിങ് ക്ലാപ്പ്

വൈക്കിങ് ക്ലാപ്സ് എന്ന ആഘോഷം കേരള ബ്ലാസ്റ്റേഴ്സിലൂടെ കേരളത്തിലെ ഫുട്ബോൾ ഫാൻസിനും പരിചിതമാണ്. കൊച്ചിയിലെ മത്സരത്തിനു ശേഷം, ജയിച്ചാലും ഇല്ലെങ്കിലും സ്വന്തം ആരാധകരുടെ ഗാലറിക്കു മുൻപിലേക്ക് വന്നശേഷം വൈക്കിങ് ക്ലാപ്സിലൂടെ ഐക്യം പ്രകടിപ്പിക്കുന്ന മഞ്ഞപ്പട രീതി കൂടുതൽ പ്രചാരം നേടിയത് മുൻ കോച്ച് ഇവാൻ വുക്കുമാനോവിച്ചിന്റെ കാലത്താണ്.

സന്തോഷം, സമാധാനം

ഒരു സമൂഹത്തെ മാത്രമല്ല, വിവിധ സംസ്കാരങ്ങളെ ഒന്നിച്ചുചേർക്കുന്നതാണ് ലോകകപ്പ്. സംഘർഷം സൃഷ്ടിക്കുന്നതിനുപകരം ആഘോഷിക്കുകയാണ് വൈക്കിങ് റോ രീതി. അതുകൊണ്ടുതന്നെ ആക്രമോത്സുകമായ ആരാധക പ്രദർശനങ്ങൾക്കിടയിൽ ഈ രീതി വേറിട്ടുനിൽക്കുന്നു. എല്ലാവരെയും അണിനിരത്തുന്ന ക്രോസ് കൾചർ രൂപപ്പെടുത്തിയെടുക്കാൻ വൈക്കിങ്ങിനു കഴിയും. അശാന്തമായ ലോക രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് മനുഷ്യൻ ഒന്നാണെന്ന സന്ദേശം പടർത്താൻ പുട്ബോളിന് കഴിയും.

ഫുട്ബാളിൽ പണ്ട് ഹൂളിഗാനിസം എന്നൊരു അക്രമ പ്രവണത ഉണ്ടായിരുന്നു. അതിനെ പണ്ടേ പൊളിച്ചെഴുതിയ സംസ്കാരമായിരുന്നു ലാറ്റിൻ അമേരിക്കയുടേത്. ഇപ്പോഴിതാ യൂറോപ്പ് പുതിയ ആഘോഷങ്ങളുമായി ആ സംസ്ക്കാരത്തിൽ പുതിയ അധ്യായങ്ങൾ രചിക്കുകയാണ്. പെലെയുടെയും പ്ലാറ്റിനിയുടെയും മറഡോണയുടെയും കാലങ്ങൾ കടന്ന് പുതിയ യുഗം നമുക്കു സമ്മാനിക്കുന്നത് കളിക്കളത്തിന് പുറത്തു മധുരിക്കുന്ന അധ്യായങ്ങളാണ്.

English Summary:

Norway players Viking Row: The "Viking row" ‌celebration has go a improvement astatine the FIFA World Cup 2026, with skipper Martin Odegaard adjacent starring the players, coaching unit and supporters successful a synchronised show aft the last whistle successful their 3-2 triumph implicit ​Senegal.

Read Entire Article