ഹാർദിക് പാണ്ഡ്യയുടെ കൂടുമാറ്റ ചർച്ചകളാണ് ഇതിൽ എടുത്തു പറയേണ്ടത്. മുംബെെ ഇന്ത്യൻസ് നായകനായിരുന്ന ഹാർദിക് പാണ്ഡ്യയെ മുംബെെ ഒഴിവാക്കുമെന്ന കാര്യം ഉറപ്പാണ്. ഹാർദിക്കിന് കീഴിൽ പ്രതീക്ഷിച്ച പ്രകടനം നടത്താൻ മുംബെെക്ക് സാധിക്കാത്ത സാഹചര്യത്തിലാണ് നായകനും പേസ് ഓൾറൗണ്ടറുമായ ഹാർദിക്കിനെ മുംബെെ കെെവിടാൻ പോകുന്നത്.
മെസിക്കും എത്തിപ്പിടിക്കാനാകാത്ത ചരിത്ര റെക്കോഡ്; ഇരട്ടഗോളുകളുമായി റൊണാൾഡോ
ഹാർദിക്കിനായി മുംബെെയെ രണ്ട് ടീമുകളാണ് പ്രധാനമായും സമീപിച്ചിരിക്കുന്നത്. ഒന്നാമത്തെ ടീം കൊൽക്കത്ത നെെറ്റ് റെെഡേഴ്സാണെങ്കിൽ രണ്ടാമത്തെ ടീം രാജസ്ഥാൻ റോയൽസാണ്. ഇതിൽ കൊൽക്കത്ത നെെറ്റ് റെെഡേഴ്സാണ് ഹാർദിക്കിനായി കൂടുതൽ സജീവമായി രംഗത്തുള്ളത്. ഹാർദിക്കിനായി കാമറൂൺ ഗ്രീനിനെ വിട്ടുനൽകാം എന്നാണ് കെകെആറിന്റെ ഡീൽ.
എന്നാൽ ഈ ഡീൽ മുംബെെ അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം. മുംബെെ ആവശ്യപ്പെടുന്നത് മറ്റ് മൂന്ന് പേരിലൊരാളെയാണ്. ഇതിൽ പ്രധാനമായും ഫിനിഷർ റിങ്കു സിങ്ങിനെയാണ് മുംബെെയുടെ നോട്ടം. മുംബെെയുടെ ഫിനിഷിങ് മോശമായത് കഴിഞ്ഞ കുറച്ച് സീസണുകളിൽ ടീമിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഹാർദിക് പാണ്ഡ്യ കൂടി പോകുന്നതോടെ ഈ റോളിലേക്ക് കൃത്യമായൊരു പകരക്കാരനെ മുംബെെക്ക് ആവശ്യമാണ്.
ഫിഫയുടെ തിരക്കഥ പൊളിഞ്ഞു? ഇത്തവണ കപ്പ് പോർച്ചുഗൽ നേടും; തെളിവ് നിരത്തി ഇൻഫ്ലൂവൻസർ, ചൂണ്ടിക്കാട്ടുന്നത് ഇക്കാര്യം
റിങ്കു സിങ് ഫിനിഷർ റോളിൽ അസാമാന്യ മികവുള്ള താരമാണ്. ഹാർദിക്കിനെപ്പോലെ ഓൾറൗണ്ടറെന്ന് പറയാനാവില്ലെങ്കിലും ഫിനിഷിങ് മികവിൽ ഹാർദിക്കിനെക്കാൾ കേമനാണ് റിങ്കുവെന്ന് നിസംശയം പറയാം. അതുകൊണ്ടുതന്നെ മുംബെെക്ക് റിങ്കുവിനെ ടീമിലേക്കെത്തിക്കാൻ താൽപര്യം കൂടുതലാണ്. എന്നാൽ റിങ്കുവിനെ വിട്ടുകൊടുക്കാൻ കെകെആർ തയ്യാറാകാൻ സാധ്യത കുറവാണ്.
രണ്ടാമതായി മുംബെെ താൽപര്യം കാട്ടുന്നത് വരുൺ ചക്രവർത്തിയിലാണ്. ഇന്ത്യയുടെ ടി20 സ്പിൻ സ്പെഷ്യലിസ്റ്റായ വരുൺ കെകെആറിനൊപ്പം മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ്. മുംബെെയുടെ സ്പിൻ നിര സമീപകാലത്ത് ദുർബലമായത് ടീമിനെ പിന്നോട്ടടിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ സ്പിൻ നിരയെ മെച്ചപ്പെടുത്താൻ മുംബെെ നീക്കം ആരംഭിച്ച് കഴിഞ്ഞു.
ഹാർദിക്കിന് പകരം വരുൺ ചക്രവർത്തിയേയും മുംബെെ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിനും കെകെആർ അനുകൂലമായി പ്രതികരിച്ചിട്ടില്ല. വരുൺ കെകെആർ ബൗളിങ്ങിന്റെ നട്ടെല്ലാണ്. എല്ലാ സാഹചര്യത്തിലും മാച്ച് വിന്നറായ വരുണെ വിട്ടുകൊടുക്കാൻ കെകെആർ തയ്യാറാകില്ലെന്നാണ് റിപ്പോർട്ട്.
മൂന്നാമതായി കാമറൂൺ ഗ്രീനും ഒപ്പം കാർത്തിക് ത്യാഗിയും എന്ന ഡീൽ മുംബെെ മുന്നോട്ട് വെച്ചുവെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇതിനോടും കെകെആർ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. കെകെആറിനെ സംബന്ധിച്ച് വലിയ അഴിച്ചുപണി അടുത്ത സീസണിൽ വേണ്ടി വരും. ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി ഒപ്പം മികച്ചൊരു ടീമിനെ കെട്ടിപ്പടുക്കാനാവും കെകെആർ പദ്ധതി മെനയുക. എന്തായാലും എങ്ങനെയാവും കെകെആർ മുംബെെയിൽ നിന്ന് ഹാർദിക്കിനെ ഒപ്പം കൂട്ടുകയെന്നത് കാത്തിരുന്ന് കാണാം.






English (US) ·