Published: March 29, 2026 10:32 PM IST Updated: March 30, 2026 08:00 AM IST
1 minute Read
മുംബൈ ∙ ഐപിഎലിൽ മുംബൈ ഇന്ത്യൻസ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിന്റെ ടോസ് സംബന്ധിച്ച് വിവാദം. യഥാർഥത്തിൽ ഏതു ടീമിനാണ് ടോസ് ലഭിച്ചത് എന്നതു സംബന്ധിച്ചാണ് സംശയവും തർക്കവും ഉയർന്നത്. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ടോസ് ഇട്ടത്. കൊൽക്കത്ത ക്യാപ്റ്റൻ അജിൻക്യ രഹാനെ ‘ടെയിൽസ്’ എന്ന് വിളിക്കുകയും ചെയ്തു. എന്നാൽ തൊട്ടുപിന്നാലെ ക്യാമറ ആംഗിൾ മാറുകയായിരുന്നു. മാച്ച് റഫറി മുംബൈയ്ക്കാണ് ടോസ് വീണതെന്നു പറഞ്ഞെങ്കിലും കോയിന്റെ ക്ലോസ് ഷോട്ട് കാണിച്ചില്ല.
സാധരണഗതിയിൽ ടോസ് ഇട്ടതിനു തൊട്ടുപിന്നാലെ ക്യാമറ കോയിനെയാണ് ഫോക്കസ് ചെയ്യാറുള്ളത്. എന്നാൽ ഇത്തവണ അതുണ്ടായില്ല. ഇതോടെയാണ് പലരും സംശയം ഉന്നയിച്ച് രംഗത്തെത്തിയത്. എക്സിൽ ഇതു സംബന്ധിച്ച് ചർച്ച കൊഴുക്കുകയും ചെയ്തു. മുംബൈയെ സഹായിക്കുന്നതിനു വേണ്ടിയാണ് ഇതെന്നാണ് ചിലരുടെ ആരോപണം.
Hardik Pandya flicks the coins and camera moved distant and didn't amusement whether it was caput oregon process and Mumbai Indians won the toss.😂pic.twitter.com/Gg9qFHBsrZ
— कट्टर KKR समर्थक 🦁🇮🇳 ™ (@KKRWeRule) March 29, 2026The coin was not shown aft the Toss successful the #KKRvsMI match..Why does it ever hap successful Mumbai Indians matches?
Conflict of Interest - Jio-Star has the rights of #IPL and they besides ain Mumbai Indians team
- Pay attraction connected MI matches during the Toss pic.twitter.com/5oe7QfJV2A
‘‘ഹാർദിക് പാണ്ഡ്യ കോയിൻ മുകളിലേക്കിടുന്നു... ക്യാമറ ആംഗിൾ മാറുന്നു. ഹെഡാണോ ടെയിലാണോ എന്ന് കണ്ടില്ല, പക്ഷേ മുംബൈ_ഇന്ത്യൻസ് ടോസ് ജയിച്ചു! ഇതുപോലൊരു അദ്ഭുതം മുംബൈ ടീമിന് മാത്രമേ സാധ്യമാകൂ.”– ഒരാൾ എക്സിൽ കുറിച്ചു. ‘‘എന്തുകൊണ്ടാണ് മുംബൈ ഇന്ത്യൻസ് മത്സരങ്ങളിൽ മാത്രം എപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്?’’ എന്നാണ് മറ്റൊരാളുടെ ചോദ്യം. ഐപിഎലിന്റെ ഡിജിറ്റൽ സംപ്രേക്ഷണാവകാശം ജിയോ വാങ്ങിക്കുന്നതിന്റെ പിന്നിലെ താൽപര്യം ഇതാണോ എന്നു വരെ ചോദ്യങ്ങളുയരുന്നുണ്ട്.
മത്സരത്തിൽ ആറു വിക്കറ്റ് വിജയമാണ് മുംബൈ സ്വന്തമാക്കിയത്. കൊൽക്കത്ത ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ മറികടന്നത്. 2012 സീസണിനു ശേഷം ആദ്യമായാണ് മുംബൈ, ഐപിഎലിലെ തങ്ങളുടെ ആദ്യം മത്സരം ജയിക്കുന്നത്. അർധസെഞ്ചറി നേടിയ രോഹിത് ശർമ (38 പന്തിൽ 78), റയാൻ റിക്കൽറ്റൻ (43 പന്തിൽ 81) എന്നിവരുടെ കിടിലൻ ബാറ്റിങ്ങാണ് മുംബൈയ്ക്ക് വിജയം സമ്മനിച്ചത്.
English Summary:








English (US) ·