Published: January 31, 2026 09:00 AM IST
1 minute Read
ദിബ്രുഗഡ് (അസം) ∙ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിന്റെ മത്സരം മാറ്റിവച്ചു. ഇന്നു രാവിലെ ഒൻപതിന് നടക്കേണ്ടിയിരുന്ന കേരളം-സർവീസസ് മത്സരമാണ് അവസാനനിമിഷം മാറ്റിവച്ചത്. ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിലെ കേരളത്തിന്റെ അവസാന മത്സരമായിരുന്നു ഇത്.
നാളത്തേയ്ക്കാണ് മത്സരം മാറ്റിയത്. സ്ഥലവും സമയവും പിന്നീട് അറിയിക്കുമെന്ന് സംഘാടകർ അറിയിച്ചു. ശനിയാഴ്ച രാവിലെ കേരള ടീം ഹോട്ടലിൽനിന്നു പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് സംഘാടകർ മത്സരം മാറ്റിയ വിവരം അറിയിക്കുന്നത്. ദിബ്രുഗഡ്-ധെമാജി പാതയിലുള്ള മിസിങ് ഗോത്രത്തിന്റെ ഗ്രാമത്തിൽ രണ്ടു ദിവസമായി യുവജനോത്സവം നടക്കുകയാണ്. ഇതുമൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിനാൽ ടീമിന് സമയത്ത് ഗ്രൗണ്ടിലെത്താൻ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് മത്സരം മാറ്റിയത്.
ടൂർണമെന്റിൽ കേരളം നേരത്തെ തന്നെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരുന്നു. ഗ്രൂപ്പ് ബി ചാംപ്യൻമാരായ കേരളത്തിന് ക്വാർട്ടറിൽ ആതിഥേയരായ അസമാണ് എതിരാളികൾ. ഫെബ്രുവരി 3നാണ് മത്സരം.
English Summary:







English (US) ·