Published: February 05, 2026 11:41 AM IST
1 minute Read
കൊച്ചി∙ ‘അനന്തപത്മനാഭന്റെ’ നാട്ടിൽ ഇന്ത്യ–ന്യൂസീലൻഡ് ട്വന്റി20 മത്സരത്തിൽ ടിവി അംപയറായി എത്തിയപ്പോഴാണു കെ.എൻ.അനന്തപത്മനാഭനു പുതിയ നിയോഗത്തെക്കുറിച്ചുള്ള അറിയിപ്പെത്തിയത്. ട്വന്റി20 ലോകകപ്പ് അംപയർമാരുടെ പാനലിൽ കേരളത്തിന്റെ അനന്തനും സ്ഥാനം. ഒരു ലോകകപ്പിൽ ഇന്ത്യയിൽനിന്നു രണ്ടിൽ കൂടുതൽ അംപയർമാർ (3 പേർ) പാനലിൽ വരുന്നതു ചരിത്രത്തിലാദ്യം.
ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന ആദ്യ കേരളീയനെന്ന വിശേഷണം ഇനി കേരളത്തിന്റെ മുൻ രഞ്ജി നായകനു സ്വന്തം. ഐസിസിയുടെ രാജ്യാന്തര പാനൽ അംപയർ നിതിൻ മേനോൻ, ജയരാമൻ മദനഗോപാൽ എന്നിവർക്കൊപ്പമാണ് അനന്തന്റെയും സ്ഥാനം. പുതിയ സന്തോഷത്തെക്കുറിച്ച് അനന്തപത്മനാഭൻ ‘മനോരമ’യോടു മനസ്സു തുറക്കുന്നു.
ലോകകപ്പ് അരങ്ങേറ്റം. എന്തു തോന്നുന്നു?ലോകകപ്പ് വലിയൊരു സംഭവമാണല്ലോ? അതിന്റെ ഭാഗമാകാൻ സാധിക്കുന്നതിന്റെ സന്തോഷം ഒന്നു വേറെതന്നെ. ഈ അവസരം എളുപ്പത്തിൽ ലഭിക്കുന്നതല്ല. ദൈവത്തിനു നന്ദി. ദൈവത്തിന്റെയും സ്വന്തം മാതാപിതാക്കളുടെയും അനുഗ്രഹമില്ലാതെ ഒരു നല്ല കാര്യവും സംഭവിക്കില്ലെന്നു വിശ്വസിക്കുന്നു.
ഈ അവസരം പ്രതീക്ഷിച്ചിരുന്നോ?ഏതെങ്കിലും കാലത്ത് അവസരം വരുമെന്നു പ്രതീക്ഷിക്കാം. എന്നാൽ അതുമാത്രം നോക്കിയല്ലല്ലോ നമ്മൾ പ്രവർത്തിക്കുന്നത്. 2006ൽ അംപയറിങ് രംഗത്തെത്തിയ ഞാൻ ആദ്യമായി രാജ്യാന്തര മത്സരം നിയന്ത്രിച്ചത് 2021ലാണ്. ഈ തൊഴിലിൽ 100 % ആത്മാർഥതയോടെയാണു ഞാൻ പ്രവർത്തിച്ചത്. കളിക്കുന്ന കാലത്തും അങ്ങനെയായിരുന്നു. മികച്ച ഫോമിൽതന്നെ 17 വർഷം സജീവ ക്രിക്കറ്റിലുണ്ടായിരുന്നു. എന്നെങ്കിലും ഇന്ത്യൻ ടീമിൽ ഇടം കിട്ടുമെന്ന പ്രതീക്ഷയോടെതന്നെയാണു കളിച്ചിരുന്നത്. പരമാവധി പ്രയത്നിക്കുകയും ചെയ്തു.
എത്ര മത്സരങ്ങളുണ്ട്?ഈ ലോകകപ്പിൽ 7 മത്സരങ്ങളിൽ അവസരമുണ്ട്. ഇതിൽ മൂന്നെണ്ണത്തിൽ ഫീൽഡ് അംപയറാകും. നാലെണ്ണത്തിൽ ഫോർത്ത് അംപയർ. ചെന്നൈയിൽ 13നു യുഎസ്എ–നെതർലൻഡ്സ്, 15നു യുഎസ്എ–നമീബിയ, 17നു മുംബൈയിൽ സ്കോട്‌ലൻഡ്–നേപ്പാൾ മത്സരങ്ങളിൽ ഫീൽഡ് അംപയറാകും.
English Summary:







English (US) ·