Published: April 10, 2026 10:10 AM IST
1 minute Read
ഗാബോറൻ (ബോട്സ്വാന) ∙ രാജ്യാന്തര ട്വന്റി20 മത്സരത്തിൽ 9 വിക്കറ്റ് നേട്ടം, 5 പന്തുകൾക്കിടെ 5 വിക്കറ്റുകൾ... ബ്രസീലിന്റെ വനിതാ ക്രിക്കറ്റ് താരം ലോറ കാർഡോസോ ഇന്നലെ സ്വന്തം പേരിൽ കുറിച്ചത് ലോക ക്രിക്കറ്റിലെ 2 ചരിത്ര നേട്ടങ്ങൾ. കാൽഹരി വനിതാ ട്വന്റി20 ടൂർണമെന്റിൽ ലെസോതോയ്ക്കെതിരായ മത്സരത്തിലായിരുന്നു മീഡിയം പേസറായ ലോറയുടെ റെക്കോർഡ് ബോളിങ് പ്രകടനം.
വെറും 3 ഓവറിൽ 2 മെയ്ഡൻ ഉൾപ്പെടെ 4 റൺസ് മാത്രം വിട്ടുകൊടുത്ത് ലോറ 9 വിക്കറ്റുകൾ പിഴുതപ്പോൾ കുഞ്ഞൻ ടീമായ ലെസോതോ 13 റൺസിന് ഓൾഔട്ടായി. ആദ്യം ബാറ്റു ചെയ്ത് 202 റൺസ് നേടിയ ബ്രസീൽ വനിതാ ടീമിന് 189 റൺസിന്റെ കൂറ്റൻ ജയം.
പുരുഷ, വനിതാ വിഭാഗങ്ങളിലായി രാജ്യാന്തര ട്വന്റി20യിൽ 9 വിക്കറ്റ് നേടുന്ന ആദ്യ ബോളറാണ് ഇരുപത്തൊന്നുകാരി ലോറ. കഴിഞ്ഞവർഷം മ്യാൻമറിനെതിരായ മത്സരത്തിൽ 8 വിക്കറ്റ് നേടിയ ഭൂട്ടാന്റെ വനിതാ താരം സോനം യെഷെയുടെ പേരിലായിരുന്നു നിലവിലെ റെക്കോർഡ്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം www.icc-cricket.com/ൽ നിന്ന് എടുത്തതാണ്.
English Summary:








English (US) ·