മെഡൽ വേട്ടയ്ക്ക് ശുഭാരംഭം, ഷൂട്ടിങ്ങിൽ വെള്ളി നേടി ഇന്ത്യൻ വനിതകള്‍, മലയാളി താരം വിദർഷയ്ക്കു നേട്ടം

2 hours ago 1

ഓൺലൈൻ ഡെസ്ക്

Published: September 20, 2026 09:53 AM IST Updated: September 20, 2026 10:19 AM IST

1 minute Read

മലയാളി താരം വിദർഷ മത്സരത്തിനിടെ
മലയാളി താരം വിദർഷ മത്സരത്തിനിടെ

നഗോയ∙ ഏഷ്യൻ ഗെയിംസിന്റെ ആദ്യ ദിനം വെള്ളി മെഡലോടെ തുടങ്ങി ഇന്ത്യ. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ ഇന്ത്യ വെള്ളി നേടി. മലയാളിയായ വിദർഷ വിനോദ്, എളവേനിൽ വാളറിവൻ, സോനം മാസ്കർ എന്നിവരടങ്ങിയ സംഘമാണ് ചൈനയ്ക്കു പിന്നിൽ രണ്ടാമതു ഫിനിഷ് ചെയ്തത്. കോഴിക്കോട് തിരുവമ്പാടി സ്വദേശിയാണ് വിദർഷ കെ. വിനോദ്. ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ആദ്യമായാണ് ഒരു മലയാളി താരം മെഡൽ വിജയിക്കുന്നത്. 50 മീറ്റർ റൈഫിൾ ഇനത്തിലും വിദർഷ മത്സരിക്കുന്നുണ്ട്. 60 കിലോ വനിതാ വിഭാഗം മിക്സഡ് മാർഷ്യൽ ആർട്സിൽ ഇന്ത്യൻ താരം സുചിക തരിയലും മെ‍ഡൽ ഉറപ്പിച്ചിട്ടുണ്ട്. മങ്കോളിയയുടെ ബൈഗൽമ അൽതാൻചിമെഗിനെ 2–0നാണ് സുചിക വീഴ്ത്തിയത്. സെമി ഫൈനലിൽ കടന്നതോടെ സുചിക പോഡിയം ഫിനിഷ് ഉറപ്പാക്കുകയായിരുന്നു. വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്കു വമ്പന്‍ വിജയം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഉസ്ബക്കിസ്ഥാനെ മറുപടിയില്ലാത്ത 19 ഗോളുകൾക്ക് ഇന്ത്യ തകർത്തുവിട്ടു. ഇന്ത്യൻ താരം ദീപിക എട്ടു ഗോളുകൾ നേടി.

English Summary:

Asian Games 2026 Day One Live Updates

Read Entire Article