കണ്ണാടിക്കു മുൻപിൽ സ്വയം നോക്കിനിൽക്കും, ഇപ്പോൾ വീണ്ടും വിവാഹിതനായി: മുൻ സഹതാരത്തെക്കുറിച്ച് അഭിഷേക് ശർമ

17 hours ago 1

ഓൺലൈൻ ഡെസ്ക്

Published: September 19, 2026 08:52 PM IST

1 minute Read

അഭിഷേൿ ശർമ (X)
അഭിഷേൿ ശർമ (X)

ന്യൂഡൽഹി∙ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യൻ ടീം ഏകപക്ഷീയമായ 3–0ന്റെ വിജയമാണു സ്വന്തമാക്കിയത്. ഇന്ത്യൻ മണ്ണിൽ ഇന്ത്യൻ ടീമിന്റെ ആതിഥേയരായ അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കിടെ ഇന്ത്യൻ താരങ്ങള്‍ക്കും അസോസിയേഷൻ പ്രതിനിധികൾക്കും വേണ്ടി ന്യൂഡൽഹിയിൽ പ്രത്യേക പരിപാടിയും സംഘടിപ്പിച്ചിരുന്നു. ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യർ, അഭിഷേക് ശർമ, ഇഷാൻ കിഷൻ എന്നിവരാണ് അഫ്ഗാൻ താരങ്ങളായ ഇബ്രാഹിം സദ്രാൻ, മുഹമ്മദ് നബി, ഗുൽബാദിൻ നായിബ് എന്നിവർക്കൊപ്പം വേദിയിലെത്തിയത്.

What you should work next

വേദിയിൽവച്ച് കൂടുതൽ നേരം കണ്ണാടിക്കു മുൻപിൽ നിൽക്കുന്ന ഇന്ത്യൻ താരം ആരെന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് അഭിഷേക് ശർമ നൽകിയത്. ഇന്ത്യൻ താരങ്ങളെക്കുറിച്ച് അറിയില്ലെന്നും അഫ്ഗാനിസ്ഥാനിൽ പേസർ ഫസല്‍ഹഖ് ഫറൂഖിയാണ് അത്തരത്തിലുള്ളതെന്നുമായിരുന്നു അഭിഷേകിന്റെ വാക്കുകൾ. സൺറൈസേഴ്സ് ഹൈദരാബാദില്‍ ഫസൽഹഖ് ഫറൂഖിയും അഭിഷേകും സഹതാരങ്ങളായിരുന്നു.

What you should work next

‘‘ഇന്ത്യൻ താരങ്ങളെക്കുറിച്ച് എനിക്ക് ഉറപ്പു പറയാൻ സാധിക്കില്ല. എന്നാൽ അഫ്ഗാനിസ്ഥാൻ താരങ്ങളിൽ ഫസൽഹഖ് ഫറൂഖിയുണ്ട്. അദ്ദേഹം ഒരുപാടു നേരം അങ്ങനെ നിൽക്കും (കണ്ണാടിക്കു മുന്നിൽ). സ്വയം ഇങ്ങനെ നോക്കിക്കൊണ്ടിരിക്കും. അദ്ദേഹം വീണ്ടും വിവാഹിതനായിട്ടുണ്ട്. ആശംസകൾ.’’– അഭിഷേകിന്റെ വാക്കുകൾ കേട്ട് വേദിയിലുള്ള അഫ്ഗാൻ താരങ്ങൾ ഉൾപ്പടെയുള്ള എല്ലാവരും ചിരിക്കുന്നുണ്ട്. ഇന്ത്യന്‍ ടീമിൽനിന്നും നിർബന്ധമായും ഒരാളെക്കുറിച്ചു പറയണമെങ്കിൽ അത് ശിവം ദുബെ ആയിരിക്കുമെന്നും അഭിഷേക് തമാശരൂപേണ പറഞ്ഞു. വേദിയിൽവച്ച് ഇന്ത്യയും ജപ്പാനും മത്സരിക്കുന്ന സുസുക്കി കപ്പിന്റെ ലോഞ്ചും നടന്നു. 

English Summary:

The Indian cricket squad secured a ascendant 3-0 triumph against Afghanistan successful the T20 series. During an lawsuit successful New Delhi, Indian subordinate Abhishek Sharma shared a humorous anecdote astir Afghan pacer Fazalhaq Farooqi, known for spending a batch of clip successful beforehand of the mirror.

Read Entire Article