3 ടീമുകൾക്ക് 2 ഹോം ഗ്രൗണ്ട്, ആകെ 74 മത്സരങ്ങൾ: ഇനി 2 മാസം ക്രിക്കറ്റ് പൊടിപൂരം! ഐപിഎൽ സമ്പൂർണ മത്സരക്രമം ഇങ്ങനെ

2 months ago 8

മനോരമ ലേഖകൻ

Published: March 27, 2026 09:24 AM IST Updated: March 27, 2026 12:56 PM IST

4 minute Read

ipl-art

ന്യൂഡൽഹി ∙ 10 ടീമുകൾ, 13 വേദികൾ, 74 മത്സരങ്ങൾ... ഒരു ലക്ഷത്തോളം കാണികൾ മൈതാനത്തേക്കും നൂറു കോടിയിലേറെ കണ്ണുകൾ സ്ക്രീനിലേക്കും ഉറ്റുനോക്കുന്ന ഇന്ത്യൻ പ്രിമിയർ ലീഗിന്റെ ആരവങ്ങളിലേക്ക് ഇനി ഒരു ദിവസത്തെ കാത്തിരിപ്പ് മാത്രം. ട്വന്റി20 ക്രിക്കറ്റിലെ ആഗോള ഉത്സവമായ ഐപിഎലിന്റെ 19–ാം സീസണിന് നാളെ കൊടിയേറും. ബെംഗളൂരുവിൽ രാത്രി 7.30ന് നിലവിലെ ചാംപ്യൻമാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടുന്നതോടെ വെടിക്കെട്ടിന്റെ പൂരം തുടങ്ങും. 2 മാസം നീണ്ടുനിൽക്കുന്ന പോരാട്ടങ്ങൾക്കൊടുവിൽ മേയ് 31നാണ് ഫൈനൽ. എല്ലാ ദിവസവും രാത്രി 7.30നാണ് മത്സരങ്ങൾ. 2 മത്സരങ്ങളുള്ള ദിവസങ്ങളിൽ ആദ്യത്തേത് ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കും. സ്റ്റാർ സ്പോർട്സ് ചാനലിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം കാണാം.

ഐപിഎൽ രണ്ടാം ഘട്ട മത്സരങ്ങളുടെ ഫിക്സ്ചർ ഇന്നലെയാണ് പുറത്തുവിട്ടത്. ഏപ്രിൽ 13 മുതൽ മേയ് 24 വരെയാണ് 2–ാം ഘട്ട ലീഗ് മത്സരങ്ങൾ. തുടർന്ന് പ്ലേ ഓഫും ഫൈനലും. 70 ഗ്രൂപ്പ് മത്സരങ്ങളും 4 പ്ലേഓഫ് മത്സരങ്ങളുമാണ് സീസണിലുള്ളത്. 7 വീതം ഹോം മത്സരങ്ങളും എവേ മത്സരങ്ങളുമാണ് ഓരോ ടീമും ഗ്രൂപ്പ് ഘട്ടത്തിൽ കളിക്കേണ്ടത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിനു പുറമേ റായ്പുരിൽ ആർസിബി 2 ഹോം മത്സരങ്ങൾ കളിക്കുന്നുണ്ട്. രാജസ്ഥാൻ റോയൽസ് (ജയ്പുർ, ഗുവാഹത്തി), പഞ്ചാബ് കിങ്സ് (ന്യൂ ചണ്ഡിഗഡ്, ധരംശാല) എന്നീ ടീമുകൾക്കും 2 ഹോം ഗ്രൗണ്ടുകൾ വീതമുണ്ട്. മുൻപ് വിശാഖപട്ടണത്ത് ഹോം മത്സരം കളിച്ചിരുന്ന ഡൽഹി ക്യാപിറ്റൽസിന് ഇത്തവണ ന്യൂഡൽഹി മാത്രമാണ് ഹോം.

IPL SCHEDULE(തീയതി, സമയം, മത്സരം, വേദി എന്ന ക്രമത്തിൽ)മാർച്ച് 28, 7.30 PM: ബെംഗളൂരു– ഹൈദരാബാദ് (ബെംഗളൂരു)
മാർച്ച് 29, 7.30 PM: മുംബൈ– കൊൽക്കത്ത (മുംബൈ)
മാർച്ച് 30, 7.30 PM: രാജസ്ഥാൻ– ചെന്നൈ (ഗുവാഹത്തി)
മാർച്ച് 31, 7.30 PM: പഞ്ചാബ്– ഗുജറാത്ത് (ന്യൂ ചണ്ഡിഗഡ്)

ഏപ്രിൽ 1, 7.30 PM: ലക്നൗ– ഡൽഹി (ലക്നൗ)
ഏപ്രിൽ 2, 7.30 PM: കൊൽക്കത്ത– ഹൈദരാബാദ് (കൊൽക്കത്ത)
ഏപ്രിൽ 3, 7.30 PM: ചെന്നൈ– പഞ്ചാബ് (ചെന്നൈ)
ഏപ്രിൽ 4, 3.30 PM: ഡൽഹി –മുംബൈ (ഡൽഹി)
ഏപ്രിൽ 4, 7.30 PM: ഗുജറാത്ത്– രാജസ്ഥാൻ (അഹമ്മദാബാദ്)
ഏപ്രിൽ 5, 3.30 PM: ഹൈദരാബാദ് ലക്നൗ (ഹൈദരാബാദ്)
ഏപ്രിൽ 5, 7.30 PM: ബെംഗളൂരു– ചെന്നൈ (ബെംഗളൂരു)
ഏപ്രിൽ 6, 7.30 PM: കൊൽക്കത്ത– പഞ്ചാബ് (കൊൽക്കത്ത)
ഏപ്രിൽ 7, 7.30 PM: രാജസ്ഥാൻ– മുംബൈ (ഗുവാഹത്തി)
ഏപ്രിൽ 8, 7.30 PM: ഡൽഹി– ഗുജറാത്ത് (ഡൽഹി)
ഏപ്രിൽ 9, 7.30 PM: കൊൽക്കത്ത– ലക്നൗ (കൊൽക്കത്ത)
ഏപ്രിൽ 10, 7.30 PM: രാജസ്ഥാൻ– ബെംഗളൂരു (ഗുവാഹത്തി)
ഏപ്രിൽ 11, 3.30 PM: പഞ്ചാബ് – ഹൈദരാബാദ് (ന്യൂ ചണ്ഡിഗഡ്)
ഏപ്രിൽ 11 7.30 PM: ചെന്നൈ– ഡൽഹി (ചെന്നൈ)
ഏപ്രിൽ 12, 3.30 PM: ലക്നൗ– ഗുജറാത്ത് (ലക്നൗ)
ഏപ്രിൽ 12, 7.30 PM: മുംബൈ– ബെംഗളൂരു (മുംബൈ)
ഏപ്രിൽ 13, 7.30 PM: ഹൈദരാബാദ് – രാജസ്ഥാൻ (ഹൈദരാബാദ്)
ഏപ്രിൽ 14, 7.30 PM: ചെന്നൈ – കൊൽക്കത്ത (ചെന്നൈ)
ഏപ്രിൽ 15, 7.30 PM: ബെംഗളൂരു – ലക്നൗ (ബെംഗളൂരു)
ഏപ്രിൽ 16, 7.30 PM: മുംബൈ – പഞ്ചാബ് (മുംബൈ)
ഏപ്രിൽ 17, 7.30 PM: ഗുജറാത്ത് – കൊൽക്കത്ത (അഹമ്മദാബാദ്)
ഏപ്രിൽ 18, 3.30 PM: ബെംഗളൂരു – ഡൽഹി (ബെംഗളൂരു)
ഏപ്രിൽ 18, 7.30 PM: ഹൈദരാബാദ് – ചെന്നൈ (ഹൈദരാബാദ്)
ഏപ്രിൽ 19, 3.30 PM: കൊൽക്കത്ത – രാജസ്ഥാൻ ( കൊൽക്കത്ത)
ഏപ്രിൽ 19, 7.30 PM: പഞ്ചാബ് – ലക്നൗ (ന്യൂ ചണ്ഡിഗഡ്)
ഏപ്രിൽ 20, 7.30 PM: ഗുജറാത്ത് – മുംബൈ (അഹമ്മദാബാദ്)
ഏപ്രിൽ 21, 7.30 PM: ഹൈദരാബാദ് – ഡൽഹി (ഹൈദരാബാദ്)
ഏപ്രിൽ 22, 7.30 PM: ലക്നൗ – രാജസ്ഥാൻ (ലക്നൗ)
ഏപ്രിൽ 23, 7.30 PM: മുംബൈ – ചെന്നൈ (മുംബൈ)
ഏപ്രിൽ 24, 7.30 PM: ബെംഗളൂരു – ഗുജറാത്ത് (ബെംഗളൂരു)
ഏപ്രിൽ 25, 3.30 PM: ഡൽഹി – പഞ്ചാബ് (ഡൽഹി)
ഏപ്രിൽ 25, 7.30 PM: രാജസ്ഥാൻ – ഹൈദരാബാദ് (ജയ്പുർ)
ഏപ്രിൽ 26, 3.30 PM: ഗുജറാത്ത് – ചെന്നൈ (അഹമ്മദാബാദ്)
ഏപ്രിൽ 26, 7.30 PM: ലക്നൗ – കൊൽക്കത്ത (ലക്നൗ)
ഏപ്രിൽ 27, 7.30 PM: ഡൽഹി – ബെംഗളൂരു (ഡൽഹി)
ഏപ്രിൽ 28, 7.30 PM: പഞ്ചാബ് – രാജസ്ഥാൻ (ന്യൂ ചണ്ഡിഗഡ്)
ഏപ്രിൽ 29, 7.30 PM: മുംൈബ – ഹൈദരാബാദ് (മുംബൈ)
ഏപ്രിൽ 30, 7.30 PM: ഗുജറാത്ത് – ബെംഗളൂരു (അഹമ്മദാബാദ്)

മേയ് 1, 7.30 PM: രാജസ്ഥാൻ – ഡൽഹി (ജയ്പുർ)
മേയ് 2, 7.30 PM: ചെന്നൈ – മുംബൈ (ചെന്നൈ)
മേയ് 3, 3.30 PM: ഹൈദരാബാദ് – കൊൽക്കത്ത (ഹൈദരാബാദ്)
മേയ് 3, 7.30 PM: ഗുജറാത്ത് – പഞ്ചാബ് (അഹമ്മദാബാദ്)
മേയ് 4, 7.30 PM: മുംബൈ – ലക്നൗ (മുംബൈ)
മേയ് 5, 7.30 PM: ഡൽഹി – ചെന്നൈ (ഡൽഹി)
മേയ് 6, 7.30 PM: ഹൈദരാബാദ് – പഞ്ചാബ് (ഹൈദരാബാദ്)
മേയ് 7, 7.30 PM: ലക്നൗ – ബെംഗളൂരു (ലക്നൗ)
മേയ് 8, 7.30 PM: ഡൽഹി – കൊൽക്കത്ത (ഡൽഹി)
മേയ് 9, 7.30 PM: രാജസ്ഥാൻ – ഗുജറാത്ത് (ജയ്പുർ)
മേയ് 10, 3.30 PM: ചെന്നൈ – ലക്നൗ (ചെന്നൈ)
മേയ് 10, 7.30 PM: ബെംഗളൂരു – മുംബൈ (റായ്പുർ)
മേയ് 11, 7.30 PM: പഞ്ചാബ് – ഡൽഹി (ധരംശാല)
മേയ് 12, 7.30 PM: ഗുജറാത്ത് – ഹൈദരാബാദ് (അഹമ്മദാബാദ്)
മേയ് 13, 7.30 PM: ബെംഗളൂരു – കൊൽക്കത്ത (റായ്പുർ)
മേയ് 14, 7.30 PM: പഞ്ചാബ് – മുംബൈ (ധരംശാല)
മേയ് 15, 7.30 PM: ലക്നൗ – ചെന്നൈ (ലക്നൗ)
മേയ് 16, 7.30 PM: കൊൽക്കത്ത – ഗുജറാത്ത് (കൊൽക്കത്ത)
മേയ് 17, 3.30 PM: പഞ്ചാബ് – ബെംഗളൂരു (ധരംശാല)
മേയ് 17, 7.30 PM: ഡൽഹി – രാജസ്ഥാൻ (ഡൽഹി)
മേയ് 18, 7.30 PM: ചെന്നൈ – ഹൈദരാബാദ് (ചെന്നൈ)
മേയ് 19, 7.30 PM: രാജസ്ഥാൻ – ലക്നൗ (ജയ്പുർ)
മേയ് 20, 7.30 PM: കൊൽക്കത്ത – മുംബൈ (കൊൽക്കത്ത)
മേയ് 21, 7.30 PM: ചെന്നൈ – ഗുജറാത്ത് (ചെന്നൈ)
മേയ് 22, 7.30 PM: ഹൈദരാബാദ് – ബെംഗളൂരു (ഹൈദരാബാദ്)
മേയ് 23, 7.30 PM: ലക്നൗ – പഞ്ചാബ് (ലക്നൗ)
മേയ് 24, 3.30 PM: മുംബൈ – രാജസ്ഥാൻ (മുംബൈ)
മേയ് 24, 7.30 PM: കൊൽക്കത്ത – ഡൽഹി (കൊൽക്കത്ത)
 

English Summary:

IPL 2026 officially kicks disconnected tomorrow, marking the 19th play of the T20 cricket planetary festival. The tourney volition diagnostic 10 teams competing crossed 13 venues, with the last scheduled for May 31st.

Read Entire Article