Published: September 21, 2026 10:48 AM IST
1 minute Read
കോഴിക്കോട്∙ മലയാളി ഫുട്ബോൾ താരം റിജോൺ ജോസിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. 29 വയസ്സുകാരനായ റിജോൺ തൃശൂർ സ്വദേശിയാണ്. കോഴിക്കോട് ക്രിസ്റ്റ്യൻ കോളജിനു സമീപം ഗാന്ധിറോഡ് മേൽപ്പാലത്തിൽ ഉണ്ടായ വാഹനാപകടത്തിലാണ് കാലിക്കറ്റ് എഫ്സി താരം മരണപ്പെട്ടത്. ബൈക്കിൽ റിജോണിന് ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതരമായി പരുക്കേറ്റു. സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ താരമാണ് ഗനി അഹമ്മദ് നിഗം.
ഞായറാഴ്ച രാത്രി ഇവർ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. താരങ്ങളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും റിജോണിന്റെ ജീവൻ രക്ഷിക്കാനായില്ല. സൂപ്പർ ലീഗ് കേരള പുതിയ സീസണ് മുന്നോടിയായി കാലിക്കറ്റ് എഫ്സിയുടെ പരിശീലനം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മത്സരങ്ങൾക്കായുള്ള ഒരുക്കം നടക്കുന്നതിനിടെയാണ് താരത്തിന്റെ മരണം.
രണ്ടു ദിവസങ്ങൾക്കു മുൻപാണ് റിജോണും ഗനിയും ടീമിനൊപ്പം ചേർന്നത്. അപകട സമയത്ത് പ്രദേശത്തു മഴയുണ്ടായിരുന്നതായി വിവരമുണ്ട്. ഗനി അഹമ്മദ് നിഗം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
English Summary:






English (US) ·