300 കോടിയോ അതൊക്കെ പണ്ട് ഇപ്പൊ അതുക്കും മേലെ! ഇത്ര പണക്കാരി ആണെന്ന് കണ്ടാൽ പറയുമോ?; പുത്തൻ അതിഥിയെ വരവേറ്റ് താരം

8 months ago 12

Authored by: ഋതു നായർ|Samayam Malayalam25 Jun 2025, 9:17 am

മമ്ത കോടീശ്വരിയാണ് കോടീശ്വരി! ദുബായിലും ബഹ്‌റൈനിലും ഫ്ലാറ്റുകൾ, ലക്ഷ്വറി കാറുകൾ; മംമ്തയുടെ ജീവിതത്തിലേക്ക് പുതിയ ഒരംഗം കൂടി എത്തുമ്പോൾ ജീവിതം ജോറെന്ന് താരം

മമ്തമമ്ത (ഫോട്ടോസ്- Samayam Malayalam)

ലക്ഷ്യൂറിയസ് വണ്ടികളിൽ ഭ്രമം നായകന്മാർക്ക് മാത്രമല്ല നായികമാർക്കും ഉണ്ട്. അത്തരത്തിൽ വണ്ടികൾ വാങ്ങാൻ ഏറ്റവും കൂടുതൽ പണം ചിലവിടുന്നതും ക്രെയ്സ് ഉള്ളതും മമ്ത മോഹൻദാസിനാണ്. ഇക്കഴിഞ്ഞ വര്ഷം പോർഷെ അടക്കം രണ്ട് ആഡംബര വാഹനങ്ങൾ ആണ് മമ്ത സ്വന്തമാക്കിയത്. വിലകൂടിയ കാറുകൾ സ്വന്തമാക്കുന്നതിലൂടെ മംമ്ത മോഹൻദാസ് പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്.

2024 ഫെബ്രുവരി മാസം ആണ് തൊണ്ണുറുലക്ഷം രൂപ വിലവരുന്ന ബിഎംഡബ്ല്യു Z4 M40i വാങ്ങിയത്. 2024 മേയ് മാസത്തിൽ തന്നെ കോടികൾ വിലയുള്ള പോർഷെ ടേകാൻ ഇവിയും താരം സ്വന്തമാക്കിയിരുന്നു. താരത്തിന്റെ മഞ്ഞ നിറത്തിലുള്ള ഒരു പോർഷെ 911 കരേരയിലെ യാത്രകളുടെ ചിത്രങ്ങൾ ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനൊക്കെ പുറമെ മറ്റൊരു അംഗത്തെ കൂടി താരം ഇപ്പോൾ സ്വന്തം ആക്കിയിരിക്കുകാണ്.

ടൊയോട്ട ഹൈക്രോസ് ആണ് തന്റെ ഗ്യാരേജിലേക്ക് മമ്ത ആഡ് ചെയ്തിരിക്കുന്നത്. തൻ്റെ അച്ഛനും അമ്മയ്ക്കും ഒപ്പം ബിഎംഡബ്ല്യു Z4-ൽ ഷോറൂമിലേക്ക് മമ്ത വന്നിറങ്ങുന്നതും കുടുംബത്തോടൊപ്പം പുതിയ വണ്ടിയുടെ താക്കോൽ ഏറ്റുവാങ്ങുന്നതും കേക്ക് മുറിക്കുന്നതും ആണ് ഇപ്പോൾ വൈറൽ ആകുന്നത്. അമ്മക്ക് വേണ്ടിയുള്ള വണ്ടിയാണ് ഇതെന്നാണ് സൂചന. ഒരുപക്ഷെ മലയാളം ഇൻഡസ്ട്രിയിൽ ഇത്രയും വണ്ടി ഭ്രാന്തുള്ള നടിമാർ വളരെ കുറവായിരിക്കും. കാരണം കോടികൾ വിലയുള്ള വാഹനങ്ങൾ ആണ് മമ്തയുടെ കൈയ്യിൽ ഉള്ളത്. റിപ്പോർട്ടുകൾ ശരി ആണെങ്കിൽ മുന്നൂറുകോടിക്ക് മുകളിൽ പോകും മമ്തയ്ഡ് ആസ്തി.

ALSO READ: നേർച്ചവച്ചും പ്രാർത്ഥിച്ചും കിട്ടുന്ന കണ്മണി! ആദ്യമാസങ്ങളിലെ വിഷയങ്ങൾ; ഏഴാം മാസം ആകും മുമ്പേ നേർച്ചകൾ തീർക്കാൻ ദുർഗ

സിനിമയിൽ നിന്നും പരസ്യ ചിത്രങ്ങളിൽ നിന്നും ,മംമ്ത സമ്പാദിക്കുന്നതിനൊക്കെ അപ്പുറം അച്ഛനും അമ്മയ്ക്കും മാത്രമായുള്ള സമ്പാദ്യവും താരത്തിനുള്ളതാണ്. എന്നാൽ സ്വന്തം കാലിൽ നിൽക്കാൻ ഏറെ ഇഷ്ടപെടുന്ന മംമ്ത 24 ആം വയസ്സിൽ സ്വപ്നം കണ്ട വാഹനം 34 ആ വയസ്സിൽ സ്വ പ്രയത്നം കൊണ്ടാണ് നേടിയതും. അടുത്തിടെ ബൈജു നായരുമായി സംസാരിക്കുന്നതിന്റെ ഇടയിലാണ് തന്റെ വണ്ടി ഭ്രാന്തിനെ കുറിച്ചും സമ്പാദ്യ ശീലത്തെ കുറിച്ചും ഒക്കെ മമ്ത സംസാരിച്ചത്.

കൊച്ചിയിലേയും മറ്റ് നഗരങ്ങളിലെയും വീടുകൾക്ക് പുറമെ ദുബായിൽ വീടും, ഫ്ലാറ്റും ഒക്കെ സ്വന്തമാക്കുന്ന കാര്യം കൂടി അന്ന് താരം പങ്കുവച്ചിരുന്നു

Read Entire Article