മഹിമ നമ്പ്യാര്‍ക്ക് ഇത്രയും വലിയൊരു അപകടം നടന്നതിനെ കുറിച്ച് നടി എവിടെയും പറഞ്ഞിട്ടില്ല. 20 ലേറെ തുന്നിക്കെട്ടുകള്‍ ഉണ്ടായിരുന്നു, മുഖം പൂര്‍ണമായും തകര്‍ന്നു. പ്ലാസ്റ്റിക് സര്‍ജറി ചെയ്തതിന് ശേഷം ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചെത്തിയ മഹിമയുടെ ഡെഡിക്കേഷനെ കുറിച്ച് സംവിധായകനാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്
മഹിമ നമ്പ്യാർഇത് പലര്‍ക്കും അറിയില്ല എന്ന് പറഞ്ഞുകൊണ്ടാണ് മതിമാരന്‍ സംസാരിച്ചത്. ചിത്രത്തിലെ പാട്ട് രംഗം ചിത്രീകരിക്കുന്നതിന് മുന്‍പ് മഹിമയ്ക്ക് വലിയൊരു ആക്‌സിഡന്റ് സംഭവിച്ചു. 20 ല്‍ ഏറെ സ്റ്റിച്ചസ് ഉണ്ടായിരുന്നു, മുഖം പൂര്‍ണമായും കൊളാപ്‌സ് ആയി. അതിന് ശേഷം എനിക്ക് ഒരു സെല്‍ഫി ചിത്രം എടുത്ത് അയച്ചിരുന്നു. ഒട്ടും നാണമില്ലാതെ ഞാന്‍ ചോദിച്ചത്, ഷൂട്ടിങിന് വരില്ലേ എന്നാണ്. എന്നോട് ക്ഷമിക്കണം, അപ്പോള്‍ അതാണ് ചോദിക്കാന്‍ തോന്നിയത്. പിന്നീട് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് ആറ് ദിവസം കഴിയുമ്പോഴേക്കും മഹിമ സെറ്റിലേക്ക് തിരിച്ചെത്തി, അതിന് ശേഷമാണ് ചിത്രത്തിലെ ആ പാട്ട് രംഗം ചിത്രീകരിച്ചത്. അതിന് പിന്നില്‍ ഇത്രയും വലിയൊരു പെയിനുണ്ട്. താങ്ക്യു മഹിമ- എന്നാണ് സംവിധായകന്‍ വേടിയില്‍ സംസാരിച്ചത്.
എനിക്ക് അതൊരു ട്രോമയാണ്, ഒരു മാസമെടുത്തു അതില്‍ നിന്ന് പുറത്തു കടക്കാന്‍; ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാത്തതിനെ കുറിച്ച് ദിയ പറഞ്ഞത്
കാര്യസ്ഥന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ സഹോദരിയായിട്ടാണ് മഹിമ നമ്പ്യാര്‍ എന്ന കാസര്‍കോടുകാരി ആദ്യമായി ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്. അതിന് ശേഷം തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകള്‍ ചെയ്തു. പക്ഷേ കരിയര്‍ ബ്രേക്ക് സംഭവിച്ചത് 2023 ല്‍ പുറത്തിറങ്ങിയ ആര്‍ഡിഎക്‌സിന് ശേഷമാണ്. അതിന് ശേഷം തമിഴിലും മലയാളത്തിലും നിരവധി വേഷങ്ങള്‍ നടിയെ തേടിയെത്തിയിരുന്നു. അതിനിടയിലാണ് ഈ അപകടം സംഭവിച്ചത്.
മഹിമയുടെ അപകടത്തെ കുറിച്ച് നടി ഒരിടത്ത് പോലും സംസാരിച്ചിട്ടില്ല. സംവിധായകന്‍ ഇക്കാര്യം വേദിയില്‍ പറയുന്നത് വരെ മഹിമ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് പോലും ഇട്ടിരുന്നില്ല. അത്രയും ഭീകരമായ അപകടം സംഭവിച്ചിട്ടും, കരിയറിലേക്ക് ശക്തമായി തിരിച്ചു വന്ന മഹിമയെ പ്രശംസിക്കുകയാണ് സിനിമ ഇന്റസ്ട്രിയും ആരാധകരും. മണ്ടാടിയിലെ അഭിനയത്തിന് മഹിമയ്ക്ക് ലഭിക്കുന്ന പ്രശംസ തീർത്തും നടി അർഹിക്കുന്നതാണ്.




English (US) ·