Published: April 07, 2026 03:03 PM IST
1 minute Read
ബെംഗളൂരു∙ ഇന്ത്യയിലാകെ തരംഗമായ ബോളിവുഡ് ചിത്രം ധുരന്ധർ 2 കണ്ട് ക്രിക്കറ്റ് ഇതിഹാസം വിരാട് കോലി. ഐപിഎൽ തിരക്കുകൾക്കിടെയാണ് താരം ചിത്രം കണ്ടത്. മാത്രല്ല, ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. സംവിധായകൻ ആദിത്യ ധറിനെയും നായകൻ രൺവീർ സിങ്ങിനെയും പ്രശംസിച്ച കോലി, ഇതു തന്റെ ഏറ്റവും മികച്ച സിനിമാ അനുഭവം ആണെന്നാണ് പറഞ്ഞത്. ഇരുവരെയും ടാഗ് ചെയ്തുകൊണ്ടാണ് കോലി തന്‍റെ കുറിപ്പ് പങ്കുവച്ചത്.
‘‘ഇന്നു സിനിമ കണ്ടു, ഇന്ത്യയിൽ ഇത്തരമൊരു സിനിമാ അനുഭവം ഇതിനുമുൻപ് ഞാൻ കണ്ടിട്ടില്ലെന്ന് പറയാൻ എനിക്ക് മടിയില്ല. ഇത് എല്ലാത്തരം വികാരങ്ങളെയും പുറത്തുകൊണ്ടുവന്നു, ഏകദേശം 4 മണിക്കൂർ നേരത്തേക്ക് ഒരിക്കൽ പോലും എനിക്ക് കണ്ണെടുക്കാൻ തോന്നിയില്ല. ആദിത്യ ധർ, നിങ്ങളുടെ കഴിവും നിശ്ചയദാർഢ്യവും ഇതിൽ പ്രതിഫലിക്കുന്നുണ്ട്. നിങ്ങളെ സമ്മതിക്കണം, നിങ്ങളൊരു പ്രതിഭയാണ്. എല്ലാ അഭിനേതാക്കളും അവരുടെ വേഷങ്ങൾ മികച്ചതാക്കി, എങ്കിലും രൺവീർ സിങ് ഈ സിനിമയിലൂടെമറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുന്നു, നിങ്ങളുടെ പ്രകടനം അതിഗംഭീരമായിരുന്നു. അക്ഷരാർഥത്തിൽ വൗ.’’– കോലി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.
മാർച്ച് 19നു റിലീസ് ചെയ്ത് ധുരന്ധർ 2, ഇതിനോടകം ആയിരം കോടിക്കു മുകളിൽ കളക്ഷൻ നേടിക്കഴിഞ്ഞു. ലോകമെമ്പാടുമായി 1622 കോടി രൂപ (ഗ്രോസ്) നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഡിസംബറിൽ റിലീസ് ചെയ്ത് വൻ ഹിറ്റായ ധുരന്ധറിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീര്‍ സിങ്ങാണ് നായകൻ. കേരളത്തിലും ചിത്രത്തിനു വൻ പ്രേക്ഷക സ്വീകരണമാണ് ലഭിക്കുന്നത്.
English Summary:








English (US) ·