8 മാസങ്ങളായി, ഇപ്പോഴും എനിക്കത് ഉൾക്കൊള്ളാൻ കഴിയുന്നില്ല; ആ ദാരുണ മരണം എനിക്ക് നഷ്ടപ്പെടുത്തിയത് വലുതാണ്, ലിയാമിന്റെ കാമുകി പറയുന്നു

9 months ago 11

Authored by: അശ്വിനി പി|Samayam Malayalam17 Jun 2025, 6:49 pm

മാസങ്ങൾക്ക് മുൻപാണ് ഐറിഷ് പോപ് ​ഗായകൻ ലിയാം പെയ്ൻ ബാൽക്കെണിയിൽ നിന്ന് വീണ് മരണപ്പെട്ടത്. ആ വേദന തന്നെ എത്രമാത്രം ഇപ്പോഴും ഒറ്റപ്പെടുത്തുന്നു എന്ന് കാമുകി കേറ്റ് പറയുന്നു

ലിയാം പെയ്ൻലിയാം പെയ്ൻ
ഐറിഷ് പോപ് സംഗീത സംഘമായ വൺ ഡയരക്ഷനിലൂടെ ആളുകൾക്ക് ഏറെ പരിചിതനായിരുന്നു ലിയാം പെയിൻ. എട്ട് മാസങ്ങൾക്ക് മുൻപാണ് താമസിച്ചിരുന്ന ബാൽക്കണിയിൽ നിന്ന് വീണ് ലിയാം മരണപ്പെട്ടത്. ആ ദുരന്തത്തിന്റെ വേദനയിൽ നിന്ന് താനിപ്പോഴും കരകയറിയിട്ടില്ല എന്ന് ലിയമിന്റെ കാമുകി കേറ്റ് കാസിഡെ.

ലിയാം പെയ്ൻ മരണപ്പെട്ടതുമുതൽ ഒരുമിച്ചുള്ള ഓർമകളും, വേദനകളും പങ്കുവച്ച്, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ കൂടെയായ കേറ്റ് നിരന്തരം എത്താറുണ്ട്. ഇതുവരെ കാണാത്ത ലിയാമിന്റെ ഫോട്ടോകളും ആരാധകർ കാണുന്നത് കേറ്റിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ്. ഇപ്പോഴിതാ, എട്ട് മാസങ്ങൾ പിന്നിട്ടിട്ടും , ആ വേദന തന്നിൽ നിന്നും അകന്ന് പോകുന്നില്ല എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് കേറ്റ് കാസിഡെ

Also Read: ആ സോംബി ചിത്രത്തിന്റെ സീക്വൽ വരുന്നു, 28 വർഷങ്ങൾക്ക് ശേഷം; ഇനി ദിവസങ്ങൾ മാത്രം! അതിന് മുൻപ് ആദ്യ ഭാഗം ഓടിടിയിൽ കാണാം, എവിടെ?

"എട്ട് മാസം മുൻപാണ് എനിക്ക് എന്റെ ബെസ്റ്റ് ഫ്രണ്ടിനെയും, ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാമെന്ന് ഞാൻ കരുതിയ ഒരാളെയും നഷ്ടപ്പെട്ടത്. വീടിന് പുറത്തിറങ്ങിയാൽ അപ്പോൾ തന്നെ ഓർമ്മിക്കുന്ന ഒരാളായിരുന്നു ലിയൻ. കുറച്ച് മണിക്കൂറുകൾക്ക് വേണ്ടി പുറത്ത് പോകുമ്പോൾ പോലും, ഞാൻ തിരിച്ച് വീട്ടിലേക്ക് വരാൻ ധൃതി കാണിക്കുമായിരുന്നു.

ഇപ്പോൾ, എനിക്ക് നിന്നെ എപ്പോഴും മിസ്സ് ചെയ്യുന്ന അവസ്ഥയാണുള്ളത്. അത് എങ്ങനെ ഉൾക്കൊള്ളണമെന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല. എനിക്ക് വീട്ടിൽ വന്ന് നിന്നെ കാണാനോ, നിന്റെ ശബ്ദം കേൾക്കാനോ, നിന്റെ കെട്ടിപ്പിടിക്കൽ അനുഭവിക്കാനോ കഴിയില്ലെന്ന് അറിയുന്നത്, വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത വേദനയാണത്- കേറ്റ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു

കേറ്റ് പങ്കുവച്ച ചിത്രങ്ങളിൽ അവ‍ ഇരുവരും സന്തോഷത്തോടെ പരസ്പരം നോക്കി പുഞ്ചിരിക്കുന്നത് കാണാം. ലിയാം പെയ്ൻ കേറ്റിനെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് 'ഐ ലവ് യൂസ്' എന്നും പരസ്പരം കാണാനുള്ള ആവേശവും നിറഞ്ഞ അവരുടെ ടെക്സ്റ്റ് സന്ദേശങ്ങൾ വ്യക്തമാക്കുന്നു.

8 മാസങ്ങളായി, ഇപ്പോഴും എനിക്കത് ഉൾക്കൊള്ളാൻ കഴിയുന്നില്ല; ആ ദാരുണ മരണം എനിക്ക് നഷ്ടപ്പെടുത്തിയത് വലുതാണ്, ലിയാമിന്റെ കാമുകി പറയുന്നു


"നിന്നെ കൂടാതെ ജീവിതം അതിവേഗം മുന്നോട്ട് പോകുകയാണോ അതോ പതുക്കെ നീങ്ങുകയാണോ എന്ന് എനിക്ക് പറയാൻ കഴിയുന്നില്ല. ഇതിൽ ഒന്നിനും പൂർണ്ണമായ അർത്ഥമില്ല. പക്ഷേ ഞാൻ ഇപ്പോൾ എൻ്റെ ജീവിതം നിനക്കുവേണ്ടി നന്നായി ജീവിക്കാൻ ശ്രമിക്കുകയാണ്. വാക്കുകളാൽ പറയാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഞാൻ നിന്നെ മിസ്സ് ചെയ്യുന്നു'' കേറ്റ് എഴുതി
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article