9 വർഷത്തെ ബന്ധം വേർപിരിഞ്ഞിട്ട് ഒരാഴ്ച പോലും ആയിലല്ലോ; മറ്റൊരു സ്ത്രീയ്ക്കൊപ്പമുള്ള ഒർലാന്റോ ബ്ലൂമിന്റെ ചിത്രങ്ങൾ വൈറലാവുന്നു

8 months ago 12

Authored by: അശ്വിനി പി|Samayam Malayalam12 Jul 2025, 10:09 am

ദിവസങ്ങൾക്ക് മുൻപാണ് കേറ്റി പെറിയുമായുള്ള ഒൻപത് വർഷത്തെ ബന്ധം ഒർലാന്റോ ബ്ലൂം അവസാനിപ്പിക്കുന്നു എന്ന വാർത്തകൾ വന്നത്. പിന്നാലെയിതാ മറ്റൊരു സ്ത്രീയ്ക്കൊപ്പമുള്ള ഒർലാന്റോ ബ്ലൂമിന്റെ ചിത്രങ്ങൾ വൈറലാവുന്നു

ഒർലാൻറോ ബ്ലൂമും കേറ്റി പെറിയുംഒർലാൻറോ ബ്ലൂമും കേറ്റി പെറിയും
ഒൻപത് വർഷത്തോളം നീണ്ടു നിന്ന ഗായിക കേറ്റി പെറിയുടെയും നടൻ ഒർലാന്റോ ബ്ലൂമിന്റെയും ബന്ധം അവസാനിച്ചിട്ട് ദിവസങ്ങൾ ആവുന്നതേയുള്ളൂ. സൗഹൃദത്തോടെ ഇരുവരും വേർപിരിഞ്ഞുവെങ്കിലും, മകളുടെ കാര്യങ്ങൾ പാരന്റ്സ് എന്ന നിലയിൽ ഒരുമിച്ച് തന്നെ ചെയ്യും എന്നൊക്കെയുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നതാണ്. ഇപ്പോഴിതാ മറ്റൊരു സ്ത്രീയ്ക്കൊപ്പമുള്ള ഒർലാന്റോ ബ്ലൂമിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.

ഇറ്റലിയിൽ തന്റെ അവധിക്കാലം ആസ്വദിക്കുകയാണിപ്പോൾ ഒർലാന്റോ ബ്ലൂം. കൂടെ ആദ്യ ബന്ധത്തിൽ പിറന്ന മകനും ഉണ്ട്. ഇവർക്കൊപ്പമാണ് നിഗൂഢമായ ഒരു സ്ത്രീയും ഉള്ളതായ ചിത്രങ്ങൾ വൈറലാവുന്നത്. കറുത്ത ബിക്കിനിയിൽ യാച്ചിൽ കിടന്ന സ്ത്രീക്കുമൊപ്പം സ്നോർക്കലിംഗ് സെഷൻ ആസ്വദിക്കുന്ന ഓർലാന്റോ ബ്ലൂമിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

Also Read: IVE യെ കുറിച്ച് പൊക്കിയടിച്ച് ജെ-ഹോപ്പ്; സൈനികർക്കിടയിൽ ഈ പെൺകുട്ടികളുടെ ഗ്രൂപ്പ് വൻ സംഭവമാണെന്ന്

എന്നാൽ ഈ സ്ത്രീ ആരാണെന്നോ എന്താണെന്നോ എന്നുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്ത് തന്നെയായാലും കേറ്റി പെറിയുമായി ബന്ധം വേർപിരിഞ്ഞു എന്നതിന്റെ വ്യക്തമായ തെളിവാണ് ഇത് എന്ന് പ്രചരിക്കുന്ന ചിത്രങ്ങൾ വ്യക്തമാക്കുന്നു.

വേർപിരിയൽ വാർത്ത പുറത്ത് വന്നതിന് പിന്നാലെ ചെയ്ത തന്റെ ഓസ്ട്രേലിയൻ ലൈഫ് ടൈംസ് ടൂറിന്റെ സമാപന ദിവസം ചെയ്ത പെർഫോമൻസിൽ വിങ്ങിപ്പൊട്ടിയ കേറ്റി പെറിയുടെ വീഡിയോകൾ വൈറലായിരുന്നു. ആ വേദനയിൽ ഗായികയ്ക്കൊപ്പം നിൽക്കുന്നു എന്ന് പറഞ്ഞ് ആരാധകർ കമൻ് ബോക്സിൽ എത്തിയിരുന്നു.

കേറ്റി പെറിയും ഓർലാന്റോ ബ്ലൂമും തമ്മിലുള്ള ബന്ധം തുടക്കം മുതലേ എപ്പോൾ പിരിയും, എപ്പോൾ പിരിയും എന്ന നിലയിലായിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞിട്ടു പോലും ബന്ധം വിവാഹത്തിലേക്ക് എത്താതെ പോയതും ബന്ധം അത്രയും ശക്തമായിരുന്നില്ല എന്നതിന്റെ തെളിവായിരുന്നു എന്നാണ് ആരാധകർ പറയുന്നത്.

2016 മുതൽ ഡേറ്റിങിൽ ആയിരുന്ന പെറിയും ബ്ലൂമും 2017 ൽ വേർപിരിഞ്ഞതാണ്. എന്നാൽ പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കിയതിന് ശേഷം 2019 ൽ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പക്ഷേ വിവാഹ ചടങ്ങിലേക്ക് അത് എത്തിയില്ല. 2020 ൽ ആണ് ഇവർക്ക് മകൾ പിറന്നത്. പക്ഷേ എന്നിട്ടും സ്വരചേർച്ചകൾ തുടർന്നു പോന്നു. അതാണ് ഇപ്പോൾ വേർപിരിയലിലേക്ക് എത്തിയത്.

ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ബുംറ; അമ്പയര്‍മാര്‍ പന്ത് മാറ്റിയതിൽ കലിപ്പിലായി ശുഭ്മാന്‍ ഗില്‍


ബ്ലൂം നേരത്തെ വിവാഹിതനാണ്, മിറാൻഡ കെറിൽ ആയിരുന്നു ഭാര്യ, 14 വയസ്സുള്ള ഫ്ലിൻ എന്നൊരു മകനുമുണ്ട്. കേറ്റി പെറി യും നേരത്തെ വിവാഹിതയായതാണ്. 2010 ൽ ആണ് കൊമേഡിയനും പോട്കാസ്റ്ററുമൊക്കെയായ റസ്സൽ ബ്രാൻഡുമായുള്ള വിവാഹം നടന്നത്. 2012 ൽ ആ ബന്ധം വേർപിരിയുകയും ചെയ്തു. ആ വിവാഹ ബന്ധത്തിൽ ഒരുപാട് അനുഭവിച്ചതായി കേറ്റി പെറി പിന്നീട് വെളിപ്പെടുത്തിയിരുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article