എനിക്ക് അതൊരു ട്രോമയാണ്, ഒരു മാസമെടുത്തു അതില്‍ നിന്ന് പുറത്തു കടക്കാന്‍; ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാത്തതിനെ കുറിച്ച് ദിയ പറഞ്ഞത്

19 hours ago 1
അഹാന കൃഷ്ണയുടെ കല്യാണ തിരക്കുകള്‍ക്കിടയിലായിരുന്നു ഈ വര്‍ഷത്തെ ദിയ കൃഷ്ണയുടെയും അശ്വിന്റെയും വിവാഹ വാര്‍ഷികാഘോഷം. ഇത് അശ്വിന്റെയും ദിയയുടെയും രണ്ടാം വിവാഹ വാര്‍ഷികമാണെങ്കിലും, വാസ്തവത്തില്‍ ഇരുവരും ആഘോഷിക്കുന്ന ആദ്യത്തെ വിവാഹ വാര്‍ഷികം ഇതാണ്. കഴിഞ്ഞ വര്‍ഷം ശരിക്കുമൊരു ട്രോമയായിരുന്നു എന്ന് ദിയ പറയുന്നു.

ഞങ്ങളുടെ ആദ്യത്തെ വിവാഹ വാര്‍ഷികത്തിന് ഞങ്ങള്‍ കിംസിലെ എന്‍ ഐ സി യുവില്‍ ആയിരുന്നു. അന്ന് വെഡ്ഡിങ് ആനിവേഴ്‌സറി സെലിബ്രേറ്റി ചെയ്യാന്‍ പറ്റിയിരുന്നില്ല, ഒരു പോസ്റ്റ് പോലും ആരും കണ്ടിട്ടുണ്ടാവില്ല. രാത്രിയും പകലും മാറുന്നത് പോലും അറിയാതെ ഒരു ഗ്ലാസിന്റെ കൂട്ടിന് അകത്തായിരുന്നു ഞങ്ങള്‍. തീര്‍ച്ചയായും ആ അവസ്ഥയില്‍ നിന്ന് ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് എന്റെ കുഞ്ഞ് പുറത്തു കടന്നു. പക്ഷേ എന്നിരുന്നാലും എന്നെ സംബന്ധിച്ച് അത് വളരെ വിഷമമുള്ള ഒരു സമയമായിരുന്നു.

Samayam Malayalamഅടിമ, പാവാട എന്നൊക്കെ അശ്വിനെ വിളിക്കുന്ന് കഷ്ടം! ഭാര്യയെയും കുഞ്ഞിനെയും ഇത്രയധികം സ്‌നേഹിക്കുന്ന ആളോടുള്ള അസൂയ മാത്രമാണത്!
ഇനി അങ്ങനെ ഒരു അവസ്ഥയിലൂടെ കടന്ന് പോകാന്‍ പറ്റുമോ എന്ന് പോലും എനിക്കറിയില്ല. പക്ഷേ, തീര്‍ച്ചയായും ആ സാഹചര്യം എന്നെ കൂടുതല്‍ സ്‌ട്രോങ് ആക്കിയിട്ടുണ്ട്. കുഞ്ഞിനെയും കൊണ്ട് ഇത്രയധികം മാനസികമായും എനിക്ക് മുന്നോട്ടു പോകാന്‍ കഴിയുന്നത് ആ ഒരു അനുഭവത്തിന് ശേഷമാണ്. കാരണം എന്റെ ജീവിതത്തില്‍ അന്ന് വരെ ഞാന്‍ ഐ സി യുവിന് അകത്ത് നിന്നിട്ടുണ്ടായിരുന്നില്ല. ആ ഞാനാണ് ഒരാഴ്ച എന്റെ മോനൊപ്പം എന്‍ ഐ സി യുവില്‍ കിടന്നത്. ഇന്നും ഓര്‍ക്കുമ്പോള്‍ എനിക്കത് ഒരു ദുഃസ്വപ്‌നമാണ്, ശരിക്കുമൊരു ട്രോമയാണ്. ഒരു മാസത്തോളമെടുത്തു ആ ട്രോമയില്‍ നിന്ന് പുറത്തു കടക്കാന്‍.

അതുകൊണ്ടൊക്കെ, അന്നേ തീരുമാനിച്ചതാണ് അടുത്ത വിവാഹ വാര്‍ഷികമെങ്കിലും നമുക്ക് സമാധാനപരമായിട്ട് എവിടെയെങ്കിലും പോയി ആഘോഷിക്കണം എന്ന്. ദൈവാനുഗ്രഹത്താല്‍ ഞങ്ങള്‍ മൂന്ന് പേരും ഇപ്രാവശ്യം ആരോഗ്യത്തോടെ ഇരിക്കുന്നു, അതുകൊണ്ട് തന്നെ കോവളത്ത് എത്തിയിരിക്കുകയാണ് എന്ന് ദിയ പറയുന്നു. കോവളത്തെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ രണ്ട് രാത്രിയും മൂന്ന് പകലും താമസിച്ചുകൊണ്ട് തങ്ങളുടെ വിവാഹ വാര്‍ഷികം വളരെ മനോഹരമാക്കിയ ഒരു വ്‌ളോഗ് ആണ് ദിയ യൂട്യൂബില്‍ പങ്കുവച്ചിരിയ്ക്കുന്നത്.


ശരിക്കും ദിയ സ്വപ്‌ന തുല്യമായ ഒരു ലോക്തതാണ് ജീവിക്കുന്നത്, അത്രയും നല്ല ഒരു മകനെയും, സപ്പോര്‍ട്ട് ചെയ്യുന്ന ഭര്‍ത്താവിനെയും കിട്ടി. അശ്വിനാണ് തങ്കമാന പയ്യന്‍ എന്നാണ് സോഷ്യല്‍ മീഡിയ കമന്റുകള്‍. ഇരുവര്‍ക്കും ഒരുപാട് കാലം ഇതുപോലെ സന്തോഷത്തോടെ മുന്നോട്ട് പോകാന്‍ കഴിയട്ടെ എന്നാശംസിച്ചുകൊണ്ടാണ് കമന്റുകള്‍ വരുന്നത്.
Read Entire Article