96 റൺസിൽ പുറത്തായി, ഡഗ് ഔട്ടിൽ വൈഭവിനോട് ‘കടുപ്പിച്ച്’ ക്യാപ്റ്റൻ പരാഗ്, അസ്വസ്ഥനായി കൗമാര താരം- വിഡിയോ

2 days ago 1

ഓൺലൈൻ ഡെസ്ക്

Published: May 30, 2026 12:19 PM IST

2 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Rahul Gupta എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
ഡഗ്ഔട്ടിൽ വൈഭവിനോടു സംസാരിക്കുന്ന റിയാൻ പരാഗ്. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Rahul Gupta എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

ന്യൂചണ്ഡീഗഡ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ രണ്ടാം ക്വാളിഫയറിൽ തകർപ്പൻ ബാറ്റിങ്ങിലൂടെ രാജസ്ഥാൻ റോയൽസിനെ മികച്ച സ്കോറിലെത്തിച്ച ശേഷമാണ് കൗമാര താരം വൈഭവ് സൂര്യവംശി പുറത്താകുന്നത്. മത്സരത്തിൽ 47 പന്തുകൾ നേരിട്ട വൈഭവ് ഏഴു സിക്സുകളും എട്ട് ഫോറുകളും ഉൾപ്പടെ 96 റൺസെടുത്താണു മടങ്ങിയത്. നാലു റൺസകലെ സെഞ്ചറി നഷ്ടമായെങ്കിലും രാജസ്ഥാൻ റോയൽസിന്റെ കൂട്ടത്തകർച്ചയ്ക്കിടെ സൂക്ഷിച്ചു ബാറ്റു വീശിയ വൈഭവാണ് ടീമിന്റെ നട്ടെല്ലായത്. എന്നാൽ പുറത്തായി മടങ്ങിയ വൈഭവിനെ ഡഗ്ഔട്ടിൽ ടീം ക്യാപ്റ്റൻ റിയാൻ പരാഗ് ശകാരിച്ചതാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ചാ വിഷയം.

പുറത്തായ ശേഷം ഡഗ്ഔട്ടിൽ ഇരിക്കുന്ന വൈഭവിന് സമീപത്തെത്തിയ പരാഗ്, താരത്തോട് ഗൗരവത്തോടെ എന്തോ സംസാരിക്കുന്നതും ഇതുകേട്ട് 15 വയസ്സുകാരനായ താരം അസ്വസ്ഥനാകുന്നതും വിഡിയോയിലുണ്ട്. ഇരുവരും തമ്മില്‍ എന്താണു സംസാരിച്ചതെന്നു വ്യക്തമല്ല. മത്സരത്തിൽ ആറു പന്തുകൾ നേരിട്ട പരാഗ് 11 റൺസ് മാത്രമാണ് സ്വന്തമാക്കിയത്. സീസണിലുടനീളം ചെറിയ സ്കോറുകൾക്കു പുറത്തായ പരാഗ്, രാജസ്ഥാനെ പ്ലേ ഓഫിലെത്തിക്കുന്നതിൽ നിർണായക പ്രകടനങ്ങൾ നടത്തിയ വൈഭവിനോട് ഇങ്ങനെ പെരുമാറിയതു ശരിയായില്ലെന്ന് ഒരു വിഭാഗം ആരാധകർ സമൂഹമാധ്യമങ്ങളിൽ വിമർശിക്കുന്നു.

ഏഴു വിക്കറ്റ് വിജയമാണ് രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് സ്വന്തമാക്കിയത്.രാജസ്ഥാൻ ഉയർത്തിയ 215 റൺസ് വിജയലക്ഷ്യത്തിലേക്ക്, 18.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് എത്തി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ ഗുജറാത്ത് നേരിടും.സെഞ്ചറി നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് രണ്ടാം ക്വാളിഫയറിൽ ടൈറ്റൻ‌സിനെ മുന്നിൽനിന്നു നയിച്ചത്. 53 പന്തുകളിൽ 104 റൺസ് നേടിയ ഗിൽ ബൗണ്ടറി കടത്തിയത് മൂന്നു സിക്സുകളും 15 ഫോറുകളും. ഓപ്പണർ സായ് സുദർശൻ അർധ സെഞ്ചറിയും (32 പന്തിൽ 58) സ്വന്തമാക്കി. ഓപ്പണിങ് വിക്കറ്റിൽ 167 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടാണ് ഗില്ലും സായ് സുദർശനും ചേർന്ന് പടുത്തുയർത്തിയത്. പവർപ്ലേയിൽ വിക്കറ്റു പോകാതെ 69 റൺസടിച്ച ഗുജറാത്ത്, 8.4 ഓവറിൽ 100 കടന്നു. ബ്രിജേഷ് ശർമയുടെ 13–ാം ഓവറിലെ അഞ്ചാം പന്തിൽ ഹിറ്റ് വിക്കറ്റായി സായ് മടങ്ങി. പന്തു നേരിട്ട ശേഷം താരത്തിന്റെ കയ്യിൽനിന്ന് ഇളകി തെറിച്ച ബാറ്റ് വിക്കറ്റിൽ പതിക്കുകയായിരുന്നു. ആർസിബിക്കെതിരായ ഒന്നാം പ്ലേ ഓഫിലും സമാനമായ രീതിയിലായിരുന്നു സായ് സുദർശൻ പുറത്തായത്.

47 പന്തുകളിൽനിന്ന് ഗിൽ സെഞ്ചറി പൂർത്തിയാക്കി. എന്നാൽ ജോഫ്ര ആർച്ചറിന്റെ 15–ാം ഓവറിൽ ഗിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. അപ്പോഴേക്കും ഗുജറാത്ത് സുരക്ഷിത നിലയിലെത്തിയിരുന്നു. അവസാന 12 പന്തിൽ 10 റൺസ് മാത്രമായിരുന്നു ഗുജറാത്തിനു ജയിക്കാൻ വേണ്ടിയിരുന്നത്. 16 റൺസെടുത്ത വാഷിങ്ടൻ സുന്ദറിനെ നഷ്ടമായെങ്കിലും, ജോസ് ബട്‍ലറും (ഒൻപത്), രാഹുല്‍ തെവാത്തിയയും (17) ചേർന്ന് 18.4 ഓവറിൽ ഗുജറാത്തിനെ വിജയത്തിലെത്തിച്ചു. നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് അടിച്ചെടുത്തത് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 214 റൺസായിരുന്നു. ഞെട്ടലോടെയായിരുന്നു രാജസ്ഥാന്റെ തുടക്കം. ആദ്യ ഓവറിൽ തന്നെ ഓപ്പണർ യശസ്വി ജയ്സ്വാളിനെ (1) അവർക്കു നഷ്ടമായി. അടുത്ത ഓവറിൽ ധ്രുവ് ജുറേലും (7) വീണതോടെ രാജസ്ഥാൻ വിറച്ചു. അതോടെ കരുതലോടെ കളിക്കാൻ തുടങ്ങിയ വൈഭവ്, വിക്കറ്റ് നഷ്ടപ്പെടാതെ ടീമിനെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ ശ്രദ്ധിച്ചു. അഞ്ചാമനായി എത്തിയ രവീന്ദ്ര ജഡേജയ്ക്കൊപ്പം (35 പന്തിൽ 45 നോട്ടൗട്ട്) 65 പന്തിൽ 127 റൺസ് ചേർത്ത വൈഭവ്, ടീമിന്റെ അടിത്തറ ഭദ്രമാക്കി.

ഇതിനിടെ പരുക്കുമൂലം ജഡേജ ഡ്രസിങ് റൂമിലേക്ക് മടങ്ങിയത് അവർക്ക് തിരിച്ചടിയായി. പിന്നാലെ തുടർച്ചയായി വിക്കറ്റ് നഷ്ടപ്പെട്ടതോടെ 5ന് 118 എന്ന നിലയിലായി രാജസ്ഥാൻ. അതോടെ തിരികെ വന്ന ജഡേജയെ കൂട്ടുപിടിച്ച വൈഭവ്, വീണ്ടും സ്കോർ നിരക്ക് ഉയർത്തി. ബൗണ്ടറിയിലൂടെ സെഞ്ചറി തികയ്ക്കാനുള്ള ശ്രമത്തിനിടെ, കഴിഞ്ഞ മത്സരത്തിലേതിനു സമാനമായി തേഡ്മാനിൽ ക്യാച്ച് നൽകിയാണ് വൈഭവ് പുറത്തായത്. പിന്നാലെ 11 പന്തിൽ 38 റൺസുമായി തകർത്തട‌ിച്ച ഡോണവൻ ഫെരേരയാണ് ടീം ടോട്ടൽ 200 കടത്തിയത്.

This is heartbreaking to watch. Vaibhav Sooryavanshi gave his each to instrumentality Rajasthan to this level, and this is however the skipper treats him? Pure arrogance from Riyan Parag. ❌
​Vaibhav, delight permission RR. Move to RCB wherever the civilization is supportive and players really get the… pic.twitter.com/pYbBtyO032

— Rahul Gupta (@R_astro_market) May 30, 2026

English Summary:

Vaibhav Suryavanshi's singular 96-run innings for Rajasthan Royals successful the IPL Qualifier 2 against Gujarat Titans, contempt falling abbreviated of a century, formed the backbone of their people amidst squad collapses. However, the absorption has shifted to squad skipper Riyan Parag's nationalist admonishment of the young batsman successful the dugout, sparking statement among fans.

Read Entire Article