Authored by: സൈഫുദ്ധീൻ ടി എം|Samayam Malayalam•12 Mar 2026, 6:10 p.m. IST
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെയാണ് ചെന്നെെ സൂപ്പര്‍ കിങ്സ് നേരിടുന്നത്. മാര്‍ച്ച് 30-നാണ് മത്സരം നടക്കുക. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്താണ് ചെന്നെെ സൂപ്പര്‍ കിങ്സ് ഫിനിഷ് ചെയ്തത്. ഇക്കുറി കിരീടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ചെന്നെെ ഐപിഎല്ലിനെത്തുന്നത്. സഞ്ജു സാംസണിന്‍റെ വരവോടെ ചെന്നെെ ആരാധകരെല്ലാം ആവേശത്തിലാണ്. ടീമിന്‍റെ പ്ലെയിങ് ഇലവന്‍ എങ്ങനെയായിരിക്കുമെന്ന് നോക്കാം.
ഹൈലൈറ്റ്:
- സഞ്ജു ചെന്നെെ ടീമില്‍ ഓപ്പണറായി കളിക്കാനാണ് സാധ്യത
- സഞ്ജുവിനൊപ്പം ആയുഷോ റുതുരാജോ?
- എംഎസ് ധോണി പ്ലെയിങ് ഇലവനിലുണ്ടാകുമോ?
ചെന്നെെ സൂപ്പര്‍ കിങ്സ്(ഫോട്ടോസ്- ANI)ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റര്‍ ഡ്യൂവാള്‍ഡ് ബ്രെവിസ് നാലാം നമ്പറില്‍ കളിക്കും. അന്താരാഷ്ട്ര ക്രിക്കറ്റിലും മറ്റു ഫ്രാഞ്ചൈസി ലീഗുകളിലും കിടിലന്‍ പ്രകടനമാണ് ബ്രെവിസ് കാഴ്ച്ച വെക്കുന്നത്. ബ്രെവിസിന്റെ വെടിക്കെട്ട് മധ്യനിരയില്‍ കരുത്തായി മാറുമെന്നാണ് ചെന്നെെ സൂപ്പര്‍ കിങ്സ് ടീമിന്‍റെ പ്രതീക്ഷ. അഞ്ചാമനായി ശിവം ദുബെയും ആറാമനായി പ്രശാന്ത് വീറും കളത്തിലിറങ്ങും. ഏഴാമത്തെ പൊസിഷനിലായിരിക്കും എംഎസ് ധോണി ബാറ്റ് ചെയ്യാന്‍ സാധ്യത. ധോണി ഇംപാക്ട് പ്ലെയറായി മാത്രം കളിക്കാനും സാധ്യതകള്‍ ഏറെയാണ്.
സഞ്ജുവിനെ ഏകദിനത്തിലേക്കും പരിഗണിക്കണം; ഇത് വെറുതെ പറയുന്നതല്ല
ജെയ്മി ഓവര്‍ട്ടണ്‍, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ് എന്നിവരും ടീമിനായി കളിക്കാനാണ് സാധ്യത. 11ാമനായി നഥാന്‍ എല്ലിസോ മാറ്റ് ഹെന്‍റിയോ കളിച്ചേക്കും. പേസ് ബോളറായി സാക് ഫോക്സിനെയും ചെന്നെെ പ്ലെയിങ് ഇലവനിലേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ട്. രാഹുല്‍ ചഹര്‍, അഖീല്‍ ഹുസൈന്‍ എന്നിവരില്‍ ആരെങ്കിലും ഇംപാക്ട് പ്ലെയറായി കളിച്ചേക്കും.
കഴിഞ്ഞ സീസണില്‍ ചെന്നെെ നേരിട്ട പ്രധാന പ്രശ്നം ഫോമിലെത്താത്ത താരങ്ങള്‍ക്ക് പകരക്കാരായി അധികം ഓപ്ഷനുകളില്‍ ഇല്ലായിരുന്നു എന്നതാണ്. ഇത്തവണ അങ്ങനെയൊരു പ്രശ്നം ചെന്നെെ നേരിടാന്‍ സാധ്യത കുറവാണ്. മാറ്റ് ഷോര്‍ട്ട്, സര്‍ഫറാസ് ഖാന്‍, ഉര്‍വില്‍ പട്ടേല്‍, കാര്‍ത്തിക് ശര്‍മ, ശ്രേയസ് ഗോപാല്‍ തുടങ്ങിയ താരങ്ങളെ പകരക്കാരനായി പരിഗണിക്കാന്‍ സാധിക്കും. പുതിയ സീസണില്‍ സഞ്ജു സാംസണും ചെന്നെെ സൂപ്പര്‍ കിങ്സും മിന്നിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.








English (US) ·