ഹൈലൈറ്റ്:
- സ്ഥിരതയിൽ അത്ഭുതപ്പെടുത്തി ഗിൽ
- ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചെത്താൻ ഗിൽ
- ഈ സീസണിൽ 600 റൺസ് പിന്നിട്ട് ഗിൽ
ശുഭ്മാൻ ഗിൽ, സായ് സുദർശൻ(ഫോട്ടോസ്- AP)അഞ്ചാം നമ്പറിൽ ആര് കളിക്കും? വലം കെെയൻമാരുടെ നീണ്ട നിര,
നാല് തവണ ഈ നേട്ടം സ്വന്തമാക്കിയ കെ എൽ രാഹുലും അഞ്ച് തവണ ഈ നേട്ടത്തിലെത്തിയ വിരാട് കോഹ്ലിയുമാണ് ഈ റെക്കോഡിൽ ഗില്ലിന് മുന്നിലുള്ളത്. 2023 സീസണിൽ 890 റൺസും 2025ൽ 650 റൺസുമാണ് ഗിൽ നേടിയെടുത്തത്. ഈ സീസണിൽ 13 ഇന്നിങ്സിൽ നിന്ന് ആറ് അർധ സെഞ്ചുറികളോടെ സ്ഥിരത കാട്ടി ഗിൽ കെെയടി നേടുകയാണ്.
ക്യാപ്റ്റനെന്ന നിലയിൽ 600 റൺസ് നേടുന്ന താരങ്ങളുടെ എലെെറ്റ് ക്ലബ്ബിലേക്കും ഗില്ല് പേര് ചേർത്തു. സച്ചിൻ ടെണ്ടുൽക്കറും വിരാട് കോഹ്ലിയും ഡേവിഡ് വാർണറും കെയ്ൻ വില്യംസണും കെ എൽ രാഹുലും ശ്രേയസ് അയ്യരും ഉൾപ്പെട്ട പട്ടികയിലാണ് ഗിൽ രണ്ടാം തവണയും പേര് ചേർത്തിരിക്കുന്നത്. കോഹ്ലിയും രാഹുലും ഗില്ലും രണ്ട് തവണ വീതം ഈ നേട്ടത്തിലെത്തിയവരാണ്.
ഐപിഎല്ലിലെ ഓപ്പണിങ് കൂട്ടുകെട്ടിൽ കോഹ്ലിയേയും ഫഫ് ഡുപ്ലെസിസിനേയും ഗിൽ -സുദർശൻ കൂട്ടുകെട്ട് മറികടന്നു. 1890 റൺസാണ് കോഹ്ലി-ഡുപ്ലെസിസ് കൂട്ടുകെട്ടിന്റെ പേരിലുണ്ടായിരുന്നത്. 2220 റൺസെടുത്ത ഡേവിഡ് വാർണർ-ശിഖർ ധവാൻ കൂട്ടുകെട്ടാണ് ഈ റെക്കോഡിൽ തലപ്പത്തുള്ളത്. ഐപിഎല്ലിൽ കൂടുതൽ അർധ സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിക്കുന്ന ഓപ്പണർമാരിൽ മൂന്നാം സ്ഥാനത്താണ് ഗിൽ-സായ് കൂട്ടുകെട്ടുള്ളത്.
ഇത് 15ാം തവണയാണ് ഈ കൂട്ടുകെട്ട് അർധ സെഞ്ചുറി പ്രകടനം ഓപ്പണിങ്ങിൽ നടത്തുന്നത്. രോഹിത് ശർമയും ഇഷാൻ കിഷനും 15 തവണ ഓപ്പണിങ്ങിൽ അർധ സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചത്. ഡേവിഡ് വാർണറും ശിഖർ ധവാനും 18 തവണ അർധ സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ച് ഈ റെക്കോഡിൽ തലപ്പത്തുള്ളത്.
IPL 2026: 5 മത്സരം ബാക്കി, നാലാം സ്ഥാനത്ത് ആരെത്തും? മുൻതൂക്കം രാജസ്ഥാന്; പ്രതീക്ഷയോടെ പഞ്ചാബും കെകെആറും സിഎസ്കെയും
ഐപിഎല്ലിൽ കൂടുതൽ സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിക്കുന്നവരിൽ ഗില്ലും സുദർശനും തലപ്പത്തേക്കെത്തി. ഇത് 10ാം തവണയാണ് ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിക്കുന്നത്. വിരാട് കോഹ്ലിയും എബി ഡിവില്ലിയേഴ്സും 10 തവണ ഈ നേട്ടത്തിലെത്തി ഗില്ലിനും സായ് സുദർശനുമൊപ്പം തലപ്പത്തുണ്ട്.
ഐപിഎല്ലിൽ തകർപ്പൻ പ്രകടനം നടത്തുന്ന ഗില്ലിനെ ഇന്ത്യ ടി20 ടീമിലേക്ക് തിരികെ വിളിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. 2028ലെ ടി20 ലോകകപ്പ് പദ്ധതികളുടെ ഭാഗമായി ഗില്ലിനേയും ഇന്ത്യ ടീമിലേക്ക് തിരികെ വിളിക്കാൻ സാധ്യതകളേറെയാണെന്ന് പറയാം. സഞ്ജു സാംസണിന് ഭീഷണിയായി ഗില്ല് മാറുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.








English (US) ·