CSK vs LSG IPL 2026: കളി മറന്ന് സഞ്ജുവും റുതുരാജും, നിർണ്ണായക മത്സരത്തിൽ ലഖ്നൗവിനോട് പതറി; പവർപ്ലേയിൽ പവർ കാട്ടാതെ സിഎസ്കെ

2 weeks ago 4

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam15 May 2026, 8:22 p.m. IST

IPL 2026: പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ സിഎസ്കെയ്ക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കേണ്ടതായുണ്ട്. എന്നാൽ ലഖ്നൗവിനെതിരേ സിഎസ്കെയുടെ പ്രധാന താരങ്ങൾ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്

ഹൈലൈറ്റ്:

  • സഞ്ജുവിന്റെ സ്ട്രെെക്ക് റേറ്റ് 100 മാത്രം
  • സ്ഥിരത കാട്ടാൻ റുതുരാജിനും സാധിക്കുന്നില്ല
  • സിഎസ്കെയ്ക്ക് പ്ലേ ഓഫിലെത്താൻ തുടർ ജയം വേണം

sanju samson, ruturaj gaikwadസഞ്ജു സാംസൺ, റുതുരാജ് ഗെയ്ക് വാദ്(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ 59ാം മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെതിരേ സിഎസ്കെ ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ സിഎസ്കെയ്ക്ക് തുടക്കം പിഴച്ചിരിക്കുകയാണ്. പ്രധാന താരങ്ങളായ സഞ്ജു സാംസണും റുതുരാജ് ഗെയ്ക് വാദും മികവ് കാട്ടാതിരുന്നതോടെ പവർപ്ലേയിൽ സിഎസ്കെയ്ക്ക് കരുത്തുകാട്ടാൻ സാധിക്കാതെ പോയി. ആദ്യ ഓവറിൽ മൂന്ന് ബൗണ്ടറി പറത്തിയ സഞ്ജു സാംസൺ വലിയ പ്രതീക്ഷയാണ് നൽകിയത്. എന്നാൽ ആദ്യ ഓവറിന് ശേഷം ലഖ്നൗ ബൗളർമാർ താളം കണ്ടെത്തിയതോടെ സിഎസ്കെ പതറുന്നതാണ് കാണാനായത്. നായകൻ റുതുരാജ് ഗെയ്ക് വാദാണ് ആദ്യം പുറത്തായത്. പതിയെ തുടങ്ങിയ റുതുരാജ് ആക്രമണത്തിലേക്ക് കടന്നതോടെ വിക്കറ്റ് നഷ്ടമായി. 9 പന്ത് നേരിട്ട് 13 റൺസാണ് റുതുരാജ് നേടിയത്.

ഗുജറാത്തിൻ്റെ പടയോട്ടം; ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് ശുഭ്മാൻ ഗിൽ?


രണ്ട് ബൗണ്ടറികളാണ് താരത്തിന് നേടാനായത്. 144.44 സ്ട്രെെക്ക് റേറ്റിൽ കളിച്ച റുതുരാജിനെ ആകാശ് സിങ് നിക്കോളാസ് പുരാന്റെ കെെയിലെത്തിക്കുകയായിരുന്നു. എക്സ്ട്രാ ബൗൺസുള്ള പന്തിൽ പുൾഷോട്ടിന് ശ്രമിച്ച റുതുരാജിന് ടെെമിങ് തെറ്റിയപ്പോൾ പുരാന് അനായാസം ക്യാച്ച് ലഭിച്ചു. റുതുരാജ് മടങ്ങിയതോടെ ഉത്തരവാദിത്തം സഞ്ജുവിന്റെ ചുമലിലായി.

സഞ്ജു മികച്ച ഷോട്ടുകൾക്ക് ശ്രമിച്ചെങ്കിലും കൃത്യമായി കണക്ട് ചെയ്യാൻ സാധിക്കാതെ പോയി. ആകാശ് സിങ്ങിന്റെ ലെഗ് സെെഡിലെത്തിയ പന്തിൽ സഞ്ജു ഷോട്ടിന് ശ്രമിച്ചപ്പോൾ കൃത്യമായി മിഡിൽ ചെയ്യാനായില്ല. ഇതോടെ പന്ത് മുകുൽ ചൗധരിയുടെ കെെകളിൽ അവസാനിച്ചു. 20 പന്ത് നേരിട്ട് 20 റൺസാണ് സഞ്ജു നേടിയത്. 100 മാത്രമായിരുന്നു സ്ട്രെെക്ക് റേറ്റ്.
Samayam MalayalamIND vs IRE T20: 'അവൻ ഒരു ഉറപ്പാണ്', സഞ്ജു സാംസണെ ഇന്ത്യ ടി20 ക്യാപ്റ്റനാക്കണം; പിന്തുണയുമായി രവി ശാസ്ത്രി രം​ഗത്ത്
സഞ്ജുവിനെതിരേ കൃത്യമായി ഫീൽഡ് വിന്യാസം നടത്തിയ ലഖ്നൗ ക്യാപ്റ്റൻ ഋഷഭ് പന്തും കെെയടി അർഹിക്കുന്നുണ്ട്. സഞ്ജുവും റുതുരാജും നിലവാരം കാട്ടാതെ പോയതോടെ പവർപ്ലേയിൽ രണ്ട് വിക്കറ്റിന് 37 റൺസ് മാത്രമാണ് സിഎസ്കെയ്ക്ക് നേടാനായത്. അതിവേഗം റൺസുയർത്താനുള്ള ശ്രമം സിഎസ്കെ ഓപ്പണർമാർ നടത്തിയെങ്കിലും ഇത് ഫലം കണ്ടില്ല.

13 പന്തിൽ അർധ സെഞ്ചുറി നേടി ഞെട്ടിച്ച ഉർവിൽ പട്ടേലും ലഖ്നൗവിന്റെ ബൗളിങ് നിരക്ക് മുന്നിൽ പതറുന്നതാണ് കാണാനായത്. മികച്ച ലെെനും ലെങ്തും വേഗവും ഉപയോഗിച്ച് ലഖ്നൗ പേസർമാർ കരുത്തുകാട്ടി. സഞ്ജുവും റുതുരാജും മടങ്ങിയതോടെ പിന്നാലെ എത്തിയ യുവതാരങ്ങളേയും സമ്മർദം ബാധിച്ചു. സിഎസ്കെയെ സംബന്ധിച്ച് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ തുടർ ജയം അത്യാവശ്യമാണ്.

IND vs AFG: സഞ്ജുവിന് ഏകദിനത്തിലേക്ക് മടങ്ങിവരവില്ല? ഋഷഭിന് പകരം ആ താരത്തിന് അവസരം നൽകും, നിർണ്ണായക സൂചന പുറത്ത്

അതുകൊണ്ടുതന്നെ ലഖ്നൗവിനെതിരേ സിഎസ്കെയ്ക്ക് ജയം അനിവാര്യമാണ്. പക്ഷെ ഇതിനൊത്ത ബാറ്റിങ് പ്രകടനം നടത്താൻ സീനിയർ താരങ്ങൾക്ക് സാധിക്കാതെ പോയി എന്നതാണ് എടുത്തു പറയേണ്ടത്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബെെ ഇന്ത്യൻസ് ഇതിനോടകം പ്ലേ ഓഫ് കാണാതെ പുറത്തായി.

ഇതേ വഴിയിലൂടെ സിഎസ്കെയും പുറത്തേക്ക് പോകുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. എന്തായാലും സിഎസ്കെയുടെ ലഖ്നൗവിനെതിരായ തുടക്കം മികച്ചതായില്ലെന്ന് നിസംശയം പറയാം. ഇതിനെ മറികടന്ന് മികച്ച സ്കോറിലേക്കെത്താൻ സിഎസ്കെയ്ക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article