CSK vs LSG IPL 2026: ലഖ്നൗവിനോട് തോറ്റു, ഇനി സിഎസ്കെ പ്ലേ ഓഫ് കാണില്ലേ? മഞ്ഞപ്പടക്ക് തിരിച്ചടിയായത് ഇക്കാര്യങ്ങൾ

2 weeks ago 4

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam16 May 2026, 6:48 americium IST

CSK vs LSG IPL 2026: ചെന്നെെ സൂപ്പർ കിങ്സിന് പ്ലേ ഓഫിലേക്കെത്താൻ തുടർ ജയങ്ങൾ അത്യാവശ്യമായിരുന്നു. എന്നാൽ നിർ‌ണ്ണായക മത്സരത്തിൽ ലഖ്നൗവിനോട് വമ്പൻ തോൽവിയാണ് സിഎസ്കെയ്ക്ക് നേരിട്ടത്

ഹൈലൈറ്റ്:

  • സിഎസ്കെയ്ക്ക് ഇനി പ്ലേ ഓഫ് കടുപ്പം
  • സിഎസ്കെ ആറാം സ്ഥാനത്താണുള്ളത്
  • മിച്ചൽ മാർഷിന് കിടിലൻ ഫിഫ്റ്റി
sanju samson, ruturaj gaikwad, anshul kambojസഞ്ജു സാംസൺ, റുതുരാജ് ഗെയ്ക് വാദ്(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ നിർ‌ണ്ണായക മത്സരത്തിൽ ചെന്നെെ സൂപ്പർ കിങ്സ് ലഖ്നൗ സൂപ്പർ ജയ്ന്റ്സിനോട് തോറ്റിരിക്കുകയാണ്. പ്ലേ ഓഫിലേക്കെത്താൻ തുടർ ജയം സിഎസ്കെയ്ക്ക് അത്യാവശ്യമായിരുന്നെങ്കിലും ഏഴ് വിക്കറ്റിന് ലഖ്നൗവിനോട് തോൽക്കേണ്ടി വന്നു. ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ അഞ്ച് വിക്കറ്റിന് 187 റൺസെടുത്തപ്പോൾ‌ മറുപടിക്കിറങ്ങിയ ലഖ്നൗ 16.4 ഓവറിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഈ തോൽ‌വി സിഎസ്കെയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. 12 മത്സരത്തിൽ നിന്ന് 12 പോയിന്റോടെ ആറാം സ്ഥാനത്തുള്ള സിഎസ്കെയ്ക്ക് ശേഷിക്കുന്ന രണ്ട് മത്സരം ജയിച്ചാലും 16 പോയിന്റാണ് നേടാനാവുക. ഈ പോയിന്റ് ഉപയോഗിച്ച് പ്ലേ ഓഫിലേക്കെത്തുക സിഎസ്കെയെ സംബന്ധിച്ച് വളരെ പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം.

ഹാർ‌ദിക് പാണ്ഡ്യ അന്ന് ഹീറോ, ഇപ്പോൾ വില്ലൻ; കരിയറിൽ പിന്നോട്ട് പോകാൻ ഇക്കാരണങ്ങൾ


മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചാവും ഇനി സിഎസ്കെയുടെ പ്ലേ ഓഫ് സാധ്യത. തുടക്കത്തിലെ തകർച്ചക്ക് ശേഷം ഭേദപ്പെട്ട സ്കോറിലേക്കെത്താൻ സിഎസ്കെയ്ക്കായെങ്കിലും ഒരു ഘട്ടത്തിലും ലഖ്നൗവിനെ വെല്ലുവിളിക്കാൻ സാധിക്കാതെ പോയി. ലഖ്നൗവിനെതിരേ സിഎസ്കെയ്ക്ക് പിഴച്ചത് എവിടെയാണെന്നതാണ് പ്രസക്തമായ ചോദ്യം. ടീമിന്റെ തകർച്ചയുടെ പ്രധാന കാരണങ്ങൾ പരിശോധിക്കാം.

ഒന്നാമത്തെ കാര്യം സഞ്ജു സാംസണിന്റേയും റുതുരാജ് ഗെയ്ക് വാദിന്റേയും മോശം പ്രകടനമാണ്. നിർണ്ണായക മത്സരത്തിൽ കാര്യമായൊന്നും ചെയ്യാൻ ഇരുവർക്കും സാധിച്ചില്ല. റുതുരാജ് 9 പന്തിൽ 13 റൺ‍സും സഞ്ജു 20 പന്തിൽ 20 റൺസുമാണ് നേടിയത്. ഈ രണ്ട് പേരും വലിയ സ്കോറിലേക്കുയരാതിരുന്നത് സിഎസ്കെ ബാറ്റിങ്ങിനെ കാര്യമായി ബാധിച്ചു. കാർത്തിക് ശർമയുടെ (71) അർധ സെഞ്ചുറിയാണ് സിഎസ്കെയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.
Samayam MalayalamIND vs IRE T20: 'അവൻ ഒരു ഉറപ്പാണ്', സഞ്ജു സാംസണെ ഇന്ത്യ ടി20 ക്യാപ്റ്റനാക്കണം; പിന്തുണയുമായി രവി ശാസ്ത്രി രം​ഗത്ത്
സഞ്ജു സാംസണും റുതുരാജും ഫ്ളോപ്പായതോടെ പവർപ്ലേയിൽ വെറും 37 റൺസിലേക്ക് സിഎസ്കെ ഒതുങ്ങി. ഇത് മത്സരഫലത്തിൽ കാര്യമായ സ്വാധീനം ഉണ്ടാക്കിയെന്ന് നിസംശയം പറയാം. ഡെത്തോവറിൽ ശിവം ദുബെ 16 പന്തിൽ 32 റൺസും നേടിയത് സിഎസ്കെയ്ക്ക് കരുത്തായി. എന്നാൽ വിജയത്തിലേക്കെത്താൻ സാധിക്കാതെ പോയി.

സിഎസ്കെയുടെ തകർച്ചക്ക് മറ്റൊരു കാരണം സ്റ്റാർ പേസർ അൻഷുൽ കാംബോജിന്റെ മോശം ബൗളിങ് പ്രകടനമാണ്. 11 മത്സരത്തിൽ നിന്ന് 19 വിക്കറ്റുമായി ഈ സീസണിൽ മിന്നിച്ച കാംബോജ് ലഖ്നൗവിനെതിരേ തല്ലുവാങ്ങിക്കൂട്ടി. 2.4 ഓവറിൽ‌ 63 റൺസ് വഴങ്ങിയ താരത്തിന് വിക്കറ്റൊന്നും നേടാനായുമില്ല. പവർപ്ലേയിൽ കാംബോജിന്റെ ഒരോവറിൽ നാല് സിക്സും ഒരു ഫോറുമാണ് മിച്ചൽ മാർഷ് പറത്തിയത്.

CSK vs LSG IPL 2026: കളി മറന്ന് സഞ്ജുവും റുതുരാജും, നിർണ്ണായക മത്സരത്തിൽ ലഖ്നൗവിനോട് പതറി; പവർപ്ലേയിൽ പവർ കാട്ടാതെ സിഎസ്കെ

മിച്ചൽ മാർഷിന്റെ കിടിലൻ ബാറ്റിങ്ങും സിഎസ്കെയ്ക്ക് തിരിച്ചടിയായി. 38 പന്തിൽ 90 റൺസാണ് മിച്ചൽ മാർഷ് നേടിയത്. 9 ഫോറും 7 സിക്സുമാണ് മാർഷിന്റെ സമ്പാദ്യം. 236.84 സ്ട്രെെക്ക് റേറ്റിലാണ് മിച്ചൽ മാർഷ് കസറിയത്. നിക്കോളാസ് പുരാൻ 17 പന്തിൽ 32 റൺസെടുത്ത് പുറത്താവാതെയും നിന്നു. എന്തായാലും ഈ തോൽവിയോടെ സിഎസ്കെയ്ക്ക് പ്ലേ ഓഫ് സീറ്റ് കടുപ്പമായിരിക്കുകയാണെന്ന് പറയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article