CSK vs SRH IPL 2026: തട്ടകത്തിൽ തോറ്റു, സിഎസ്കെയ്ക്ക് പിഴച്ചതെവിടെ? ഈ താരങ്ങൾ വില്ലന്മാരായി, ഇപ്പോഴും പ്ലേ ഓഫ് പ്രതീക്ഷ

1 week ago 5

ഹൈലൈറ്റ്:

  • സിഎസ്കെയ്ക്ക് തൊട്ടതെല്ലാം പിഴച്ചു
  • റുതുരാജിനെതിരേ വിമർശനം
  • സ്റ്റീഫൻ ഫ്ളമിങ്ങിനെതിരേ ആരാധക രോഷം
csk vs srhസിഎസ്കെ vs എസ്ആർഎച്ച്(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ നിർണ്ണായക മത്സരത്തിൽ സൺറെെസേഴ്സ് ഹെെദരാബാദിനോട് തട്ടകത്തിൽ തോറ്റിരിക്കുകയാണ് ചെന്നെെ സൂപ്പർ കിങ്സ്. ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ 20 ഓവറിൽ ഏഴ് വിക്കറ്റിന് 180 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ ഹെെദരാബാദ് 19 ഓവറിൽ അഞ്ച് വിക്കറ്റിന് 181 റൺസെടുത്ത് വിജയം നേടിയെടുക്കുകയായിരുന്നു. ഇഷാൻ കിഷന്റെ അർധ സെഞ്ചുറിയാണ് ഹെെദരാബാദിന് കരുത്തായത്. 47 പന്തിൽ 70 റൺസാണ് ഇഷാൻ നേടിയത്. ബാറ്റ് ചെയ്യാൻ പ്രയാസമുള്ള പിച്ചിൽ ഏഴ് ഫോറും മൂന്ന് സിക്സും ഇഷാൻ പറത്തി. കളിയിലെ താരമായതും ഇഷാനാണ്. ഹെൻ റിച്ച് ക്ലാസൻ 26 പന്തിൽ 47 റൺസെടുത്തും നിർണ്ണായക പ്രകടനം കാഴ്ചവെച്ചു. സിഎസ്കെയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി നൽകുന്ന തോൽവിയാണിത്.

ജാമി ഓവർട്ടൻ നാട്ടിലേക്ക് മടങ്ങി, പ്ലേ ഓഫിനരികെ സിഎസ്കെയ്ക്ക് വലിയ ആശങ്ക


സിഎസ്കെ തട്ടകത്തിൽ തോറ്റതോടെ വലിയ വിമർശനം ആരാധകരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. എവിടെയാണ് സിഎസ്കെയ്ക്ക് പിഴച്ചത് എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. സിഎസ്കെയുടെ തോൽവിയുടെ കാരണങ്ങൾ പരിശോധിക്കാം.

ഒന്നാമത്തെ കാര്യം ബാറ്റിങ് നിരയില മെല്ലപ്പോക്ക് ശെെലിയാണ്. ടീം മാനേജ്മെന്റിന്റെ കണക്കുകൂട്ടലുകളും തെറ്റാണെന്ന് വ്യക്തമാക്കുന്ന തോൽവിയാണിത്. ഇപ്പോഴും ഒരു ബാറ്റ്സ്മാനെ ആംഗർ റോളിൽ കളിപ്പിക്കാനായി ഓപ്പണർ റോളിൽ ഇറക്കിവിടുന്ന സിഎസ്കെ പരിശീലകടനക്കം വിമർശനം കേൾക്കേണ്ടിയിരിക്കുന്നു. സിഎസ്കെയ്ക്ക് 175 ഈ പിച്ചിൽ ജയിക്കാൻ സാധിക്കുന്ന ടോട്ടലാണെന്നാണ് പരിശീലകനായ സ്റ്റീഫൻ ഫ്ളമിങ് മത്സരത്തിനിടെ പറഞ്ഞത്.
Samayam MalayalamCSK vs SRH IPL 2026: 21 പന്തിൽ 15, നിർണ്ണായക മത്സരത്തിൽ 'ടെസ്റ്റ്' കളിച്ച് ക്യാപ്റ്റൻ റുതുരാജ്; രൂക്ഷ വിമർശനവുമായി ആരാധകർ
ഈ കണക്കുകൂട്ടൽത്തന്നെയാണ് ഏറ്റവും വലിയ മണ്ടത്തരമെന്ന് പറയാം. സിഎസ്കെ നായകൻ റുതുരാജ് ഗെയ്ക് വാദാണ് തോൽവിയുടെ ഏറ്റവും വലിയ ഉത്തരവാതി. നിർണ്ണായക മത്സരത്തിൽ 21 പന്തിൽ വെറും 15 റൺസാണ് റുതുരാജ് നേടിയത്. ഒരു തരത്തിലും അംഗീകരിക്കാനാവാത്ത പ്രകടനമാണിത്. ശിവം ദുബെ മധ്യനിരയിൽ വമ്പനടികൾ കാഴ്ചവെക്കേണ്ട താരമാണ്. ഉയർന്ന ശാരീരികക്ഷമതയുള്ള ദുബെ 23 പന്തിൽ 26 റൺസെടുത്താണ് പുറത്തായത്.

പ്രധാനപ്പെട്ട താരങ്ങളുടെ മെല്ലെപ്പോക്ക് ബാറ്റിങ് ശെെലി സിഎസ്കെയുടെ തോൽവിയിൽ പ്രധാന കാരണമായി മാറി. സിഎസ്കെ ബൗളിങ്ങിനിറങ്ങിയപ്പോൾ നൂർ അഹമ്മദിന്റെ പ്രകടനത്തിൽ വലിയ പ്രതീക്ഷവെച്ചിരുന്നു. എന്നാൽ നാല് ഓവറിൽ 40 റൺസാണ് നൂർ അഹമ്മദ് വിട്ടുകൊടുത്തത്. അക്കീൽ ഹൊസീൻ മൂന്ന് ഓവറിൽ 21 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി. സിഎസ്കെ വിക്കറ്റ് വേട്ടക്കാരിൽ മുന്നിട്ട് നിന്നിരുന്ന അൻഷുൽ കാംബോജ് നാല് ഓവറിൽ 46 റൺസും വഴങ്ങി. സ്പെൻസർ ജോൺസൻ മൂന്ന് ഓവറിൽ 26 റൺസാണ് വിട്ടുകൊടുത്തത്.

IPL 2026: സിഎസ്കെ പ്ലേ ഓഫിലെത്തില്ലേ? കഴിഞ്ഞില്ലെങ്കിൽ റുതുരാജിനെ മാറ്റണം, സഞ്ജുവിനെ ക്യാപ്റ്റനാക്കണം; മൂന്ന് കാരണങ്ങളിതാ

സിഎസ്കെയുടെ ക്യാപ്റ്റനെന്ന നിലയിൽ ബൗളർമാരെ ഉപയോഗിക്കുന്നതിലും റുതുരാജിന് പാളിച്ച പറ്റി. എംഎസ് ധോണിയുള്ളപ്പോൾ അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി മികവിൽ ജയിച്ചിരുന്ന സിഎസ്കെയ്ക്ക് ഇപ്പോൾ അതിന് സാധിക്കുന്നില്ല. സ്റ്റീഫൻ ഫ്ളമിങ്ങിന് പരിശീലകനെന്ന നിലയിൽ ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്നും ധോണി ഉള്ളതുകൊണ്ട് മാത്രമാണ് ഇത്രയും നാൾ രക്ഷപെട്ടുപോയതെന്നുമാണ് ആരാധകർ പറയുന്നത്.

എന്തായാലും ആർസിബിയും ഗുജറാത്തും ഹെെദരാബാദും പ്ലേ ഓഫിലേക്ക് എത്തിക്കഴിഞ്ഞു. ഇനി നാലാം സ്ഥാനക്കാർക്കായുള്ള പോരാട്ടമാണ്. പഞ്ചാബ്, രാജസ്ഥാൻ, സിഎസ്കെ, ഡൽഹി, കെകെആർ എന്നിവർക്കെല്ലാം ഇപ്പോഴും സാധ്യതയുണ്ട്. അവസാന ഘട്ടം ആരാവും നാലാമനായി പ്ലേ ഓഫിലേക്കെത്തുകയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article