GT vs RR IPL 2026: സെഞ്ചുറിയോടെ കസറി ശുഭ്മാൻ ​ഗിൽ, മിന്നിച്ച് സു​ദർശനും; രാജസ്ഥാൻ പുറത്ത്, ആർസിബി-​ഗുജറാത്ത് ഫെെനൽ

3 days ago 2
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ ഗുജറാത്ത് ടെെറ്റൻസ്-ആർസിബി ഫെെനൽ. രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് ഗുജറാത്ത് ഫെെനൽ സീറ്റ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ആറ് വിക്കറ്റിന് 214 റൺസെടുത്തപ്പോൾ ഗുജറാത്ത് 18.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 219 റൺസോടെ വിജയം നേടുകയായിരുന്നു. ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറിയും (104) സായ് സുദർശന്റെ (58) ഫിഫ്റ്റിയുമാണ് ഗുജറാത്തിന് കരുത്തായത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ രാജസ്ഥാൻ റോയൽസിന് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. രണ്ടാം പന്തിൽത്തന്നെ യശ്വസി ജയ്സ്വാളിനെ രാജസ്ഥാന് നഷ്ടമായി. രണ്ട് പന്ത് നേരിട്ട് ഒരു റൺസെടുത്ത ജയ്സ്വാളിനെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. എലിമിനേറ്ററിൽ വെടിക്കെട്ട് അർധ സെഞ്ചുറി നേടിയ ദ്രുവ് ജുറേലിന് രണ്ടാം ക്വാളിഫയറിൽ മികവ് കാട്ടാനായില്ല.

ആറാം ലോകകപ്പിന് റൊണാൾഡോ; മെസിക്കും അവകാശപ്പെടാനില്ലാത്ത റെക്കോഡിലേക്ക് സിആർ7!


ആറ് പന്തിൽ ഏഴ് റൺസെടുത്ത ജുറേലിനെ കഗിസോ റബാഡ പുറത്താക്കി. ക്യാപ്റ്റൻ റിയാൻ പരാഗ് പ്രതീക്ഷ നൽകിയാണ് തുടങ്ങിയത്. ആറ് പന്തിൽ 11 റൺസെടുത്ത പരാഗിനെ ജേസൻ ഹോൾഡറാണ് പുറത്താക്കിയത്. എന്നാൽ വെെഭവ് സൂര്യവംശി ഒരുവശത്ത് പിടിച്ചുനിന്നു. പതിവിൽ നിന്നും അൽപ്പം വ്യത്യസ്തമായി ശ്രദ്ധയോടെയാണ് വെെഭവ് സൂര്യവംശി തുടങ്ങിയത്.

ഒരുവശത്ത് വെെഭവും രവീന്ദ്ര ജഡേജയും നടത്തിയ ചെറുത്ത് നിൽപ്പ് രാജസ്ഥാനെ പതിയെ കരകയറ്റി. തുടക്കത്തിലേ തകർച്ചയുടെ സമ്മർദ്ദമില്ലാതെ കളിച്ച വെെഭവ് മോശം പന്തുകളെ കടന്നാക്രമിച്ചു. 46 റൺസിൽ നിൽക്കവെ വെെഭവ് ക്യാച്ച് അവസരം നൽകി. എന്നാൽ സായ് സുദർശന് ഇത് കെെയിലാക്കാനായില്ല. ഈ ലെെഫ് മത്സരത്തിൽ നിർണ്ണായകമായി മാറുകയും ചെയ്തു.
Samayam MalayalamIPL 2026: ഹാർദിക് സിഎസ്കെയിലെത്തുന്നത് ​ഗുണം ചെയ്യുമോ? സഞ്ജുവിന് താൽപര്യം ഉണ്ടാകില്ല; ഈ കാരണങ്ങൾ നോക്കൂ
രവീന്ദ്ര ജഡേജ നാലാം നമ്പറിൽ കത്തിക്കയറി. എന്നാൽ ഇടക്ക് പരിക്കേറ്റ് റിട്ടേർഡ് ഹർട്ടായെങ്കിലും താരം തിരിച്ചുവന്ന് നിർണ്ണായക പ്രകടനം നടത്തി. ദസുൻ ഷനക മൂന്ന് റൺസെടുത്ത് പുറത്തായി. ജേസൻ ഹോൾഡറിനാണ് വിക്കറ്റ്. നാല് പന്തിൽ ഏഴ് റൺസെടുത്ത ജോഫ്രാ ആർച്ചറെ പ്രസിദ്ധ് കൃഷ്ണയും മടക്കി. വെെഭവ് സൂര്യവംശി 47 പന്തിൽ 96 റൺസെടുത്താണ് പുറത്തായത്.

എട്ട് ഫോറും ഏഴ് സിക്സും ഉൾപ്പെടെയാണ് 15കാരൻ കത്തിക്കയറിയത്. 204.26 സ്ട്രെെക്ക് റേറ്റിലാണ് വെെഭവിന്റെ പ്രകടനം എന്നതാണ് എടുത്തു പറയേണ്ടത്. രവീന്ദ്ര ജഡേജ 35 പന്തിൽ 45 റൺ‌സോടെ പുറത്താവാതെ നിന്നു. ഡൊനോവൻ ഫെരെയ്റ ഡെത്തോവറിൽ നടത്തിയ പ്രകടനം ശ്രദ്ധേയമായി. 11 പന്തിൽ 2 ഫോറും 4 സിക്സും ഉൾപ്പെടെ 38 റൺസാണ് ഫെരെയ്റ നേടിയത്.

RR vs GT IPL 2026: ബാറ്റിങ് വെെഭവം, മറ്റാർക്കും സാധിക്കാത്ത വമ്പൻ റെക്കോഡിൽ വെെഭവ് സൂര്യവംശി; കോഹ്ലിക്കൊപ്പം എലെെറ്റ് ക്ലബ്ബിൽ

345.45 സ്ട്രെെക്ക് റേറ്റിൽ താരം കത്തിക്കയറി. റാഷിദ് ഖാനെറിഞ്ഞ അവസാന ഓവറിൽ നാല് സിക്സുകളാണ് ഫെരെയ്റ പറത്തിയത്. ഇതോടെ ആറ് വിക്കറ്റിന് 214 റൺസിലേക്കും രാജസ്ഥാനെത്തി. കഗിസോ റബാഡയും ജേസൻ ഹോൾഡറും രണ്ടു വിക്കറ്റ് വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ജേസൻ ഹോൾഡർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

മറുപടിക്കിറങ്ങിയ ഗുജറാത്തിനായി റെക്കോഡ് പ്രകടനമാണ് ശുഭ്മാൻ ഗില്ലും സായ് സുദർശനും നടത്തിയത്. ഓപ്പണിങ്ങിൽ 167 റൺസ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് സൃഷ്ടിച്ചത്. 32 പന്തിൽ എട്ട് ഫോറും ഒരു സിക്സും ഉൾപ്പെടെ 58 റൺസെടുത്ത സായ് സുദർശനെയാണ് ആദ്യം നഷ്ടമായത്. ബ്രിജേഷ് ശർമയുടെ പന്തിൽ ഹിറ്റ് വിക്കറ്റായാണ് സായ് സുദർശൻ പുറത്തായത്. തുടർച്ചയായ രണ്ടാം മത്സരത്തിലും സായ് ഹിറ്റ് വിക്കറ്റായി എന്നതാണ് എടുത്തു പറയേണ്ടത്.

47 പന്തിൽ ഗിൽ സെഞ്ചുറി പൂർത്തിയാക്കി. ക്യാപ്റ്റനെന്ന നിലയിൽ നിർണ്ണായക മത്സരത്തിൽ മുന്നിൽ നിന്ന് നയിക്കാൻ ഗില്ലിന് സാധിച്ചു. 53 പന്തിൽ 104 റൺസെടുത്താണ് ഗിൽ പുറത്തായത്. 15 ഫോറും മൂന്ന് സിക്സും പറത്തി ഗിൽ പുറത്താകുമ്പോൾ 15 ഓവറിൽ രണ്ട് വിക്കറ്റിന് 182 എന്ന നിലയിലേക്ക് ഗുജറാത്ത് എത്തിയിരുന്നു. ജോഫ്രാ ആർച്ചർ ഗില്ലിനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

വാഷിങ്ടൺ സുന്ദർ അതിവേഗം റൺസുയർത്തി. 9 പന്തിൽ രണ്ട് ഫോറും ഒരു സിക്സും ഉൾപ്പെടെ 16 റൺസോടെ സുന്ദർ പുറത്തായി. രാഹുൽ തെവാത്തിയ 9 പന്തിൽ 17 റൺസും ജോസ് ബട്ലർ 9 പന്തിൽ 9 റൺസും നേടി പുറത്താവാതെ നിന്ന് ഗുജറാത്തിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.

Read Entire Article