Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•1 May 2026, 11:37 americium IST
IND vs AFG: ഇന്ത്യയുടെ ഏകദിന ടീമിലേക്ക് സഞ്ജു സാംസണെ തിരികെ കൊണ്ടുവരാനുള്ള നീക്കം ടീം മാനേജ്മെന്റ് നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. എന്നാൽ സഞ്ജുവിന് കാര്യങ്ങൾ എളുപ്പമാവില്ലെന്നുറപ്പാണ്
ഹൈലൈറ്റ്:
- ഋഷഭിനെ ഒഴിവാക്കാൻ ഇന്ത്യൻ ടീം
- സഞ്ജു സാംസൺ ഏകദിന ടീമിലേക്ക്
- സഞ്ജുവിന്റെ സമീപകാല ഫോം ഗംഭീരം
സഞ്ജു സാംസൺ, ശുഭ്മാൻ ഗിൽ(ഫോട്ടോസ്- Agencies)പ്ലേ ഓഫ് സ്വപ്നങ്ങൾ തുലാസിൽ; മുംബൈ ഇന്ത്യൻസിന് ഇനി അത്ഭുതങ്ങൾ സംഭവിക്കണം
എന്നാൽ സഞ്ജുവിന്റെ ഏകദിനത്തിലേക്കുള്ള തിരിച്ചുവരവ് ഉറപ്പിക്കാറായിട്ടില്ലെന്ന് തന്നെ പറയാം. സഞ്ജുവിന് പരിശീലകനായ ഗൗതം ഗംഭീറിന്റേയും സെലക്ടർമാരുടേയും പിന്തുണ ലഭിച്ചാലും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ തീരുമാനം വളരെ നിർണ്ണായകമാവും. ഗിൽ സഞ്ജുവിനെ പിന്തുണക്കാനുള്ള സാധ്യത വിരളമാണെന്ന് തന്നെ സമീപകാലത്തെ സംഭവങ്ങൾ വിലയിരുത്തുമ്പോൾ പറയാൻ സാധിക്കും.
ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണർ റോളിലേക്ക് സഞ്ജു സാംസൺ എത്തിയത് ശുഭ്മാൻ ഗില്ലിനെ മറികടന്നാണ്. ടി20 ലോകകപ്പിന് തൊട്ട് മുമ്പാണ് സെലക്ടർമാർ ഇത്തരമൊരു തീരുമാനമെടുത്തത്. ഇതിൽ ഗില്ലിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ ശുഭ്മാൻ ഗിൽ പങ്കുവെച്ച ചിത്രത്തിൽ സഞ്ജു സാംസൺ ഇല്ലായിരുന്നു. ഇത് വലിയ ചർച്ചയായി മാറിയിരുന്നു.
സഞ്ജുവിനോട് ഇപ്പോൾ പഴയ സൗഹൃദം ഗില്ലിനില്ലെന്ന് തന്നെ പറയാം. തന്റെ സ്ഥാനത്തിന് ഭീഷണി ഉയർത്താൻ കെൽപ്പുള്ളവനാണ് സഞ്ജുവെന്നത് ഗില്ലിന് തിരിച്ചറിയാനാവും. ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യയുടെ നായകനായി മാറാൻ ഗില്ലിനായെങ്കിലും ക്യാപ്റ്റനെന്ന നിലയിൽ വലിയ മികവ് കാട്ടാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സഞ്ജു സാംസൺ ഏകദിന ടീമിലേക്കുമെത്തുന്നത് ഗില്ലിന് സമ്മർദ്ദം ഉയർത്തുന്ന കാര്യമാവും.
രോഹിത് ശർമ കളമൊഴിഞ്ഞതോടെ ഏകദിനത്തിലെ ഓപ്പണർ സീറ്റിലേക്കും സഞ്ജു നോട്ടമിടുകയാണ്. എന്നാൽ ഗിൽ സഞ്ജുവിനെ പിന്തുണക്കാൻ സാധ്യത കുറവാണ്. ഋഷഭ് പന്തിനെ ഒഴിവാക്കുമ്പോൾ പകരം ഇടം കെെയനായ ഇഷാൻ കിഷനെയാവും ഗിൽ കൂടുതൽ പിന്തുണക്കുക. കാരണം ഇഷാനും ഗില്ലും അടുത്ത സുഹൃത്തുക്കളാണ്. ഒന്നിച്ച് കളിച്ച് വളർന്നവരുമാണ്.
IPL 2026: രജത് പാട്ടീധാറിന്റേത് ഔട്ടല്ലേ? ഹോൾഡർ പന്ത് നിലത്ത് തട്ടിച്ചോ; തേർഡ് അംപയറെ ചോദ്യം ചെയ്ത് വിരാട് കോഹ്ലി, വിവാദം
ഏകദിനത്തിൽ ഇരട്ട സെഞ്ചുറിയടക്കം നേടിയിട്ടുള്ള താരമാണ് ഇഷാൻ. അതുകൊണ്ടുതന്നെ ഇഷാനെ കളിപ്പിക്കാനാവും ഗിൽ കൂടുതൽ താൽപര്യം പ്രകടിപ്പിക്കുക. ദ്രുവ് ജുറേലിനേയും സഞ്ജുവിന് മുകളിൽ പരിഗണിക്കാൻ ഗിൽ ഇടപെടാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. ക്യാപ്റ്റനെന്ന നിലയിൽ ഗിൽ സഞ്ജുവിനെ പിന്തുണക്കാൻ സാധ്യത വിരളമാണെന്നാണ് സമീപകാലത്തെ സംഭവങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര അഫ്ഗാനിസ്ഥാനെതിരേയാണ് നടക്കാൻ പോകുന്നത്. ഈ പരമ്പരയിൽ സഞ്ജു സാംസൺ ഉണ്ടാവുമോയെന്നതാണ് കണ്ടറിയേണ്ടത്. 2027ൽ ഏകദിന ലോകകപ്പ് വരാനിരിക്കെ ഇനി ഏകദിന പരമ്പരകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയാവും ഇന്ത്യ മുന്നോട്ട് പോവുകയെന്നുറപ്പ്.








English (US) ·