IND vs IRE T20: 'അവൻ ഒരു ഉറപ്പാണ്', സഞ്ജു സാംസണെ ഇന്ത്യ ടി20 ക്യാപ്റ്റനാക്കണം; പിന്തുണയുമായി രവി ശാസ്ത്രി രം​ഗത്ത്

2 weeks ago 3

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam15 May 2026, 11:22 americium IST

IND vs IRE T20: ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീമിൽ തലമുറ മാറ്റം വരാനുള്ള സാധ്യതകളേറെയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം പ്രതീക്ഷിച്ച് നിരവധി യുവതാരങ്ങളും വളർന്നുവരവെ ആരെയൊക്കെയാവും പരി​ഗണിക്കുകയെന്നാണ് കണ്ടറിയേണ്ടത്

ഹൈലൈറ്റ്:

  • സൂര്യകുമാർ യാദവിന്റെ ഫോം മോശം
  • സഞ്ജു സാംസൺ ടി20യിൽ മികച്ച നായകൻ
  • ശ്രേയസ് അയ്യർക്ക് എളുപ്പമാവില്ല

sanju samson, ravi shastriസഞ്ജു സാംസൺ, രവി ശാസ്ത്രി(ഫോട്ടോസ്- Agencies)
ഇന്ത്യൻ ടി20 ടീമിന്റെ നായകസ്ഥാനത്ത് മാറ്റമുണ്ടാകുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നിലവിലെ നായകനായ സൂര്യകുമാർ യാദവിന്റെ സമീപകാലത്തെ പ്രകടനങ്ങൾ മോശമാണ്. അതുകൊണ്ടുതന്നെ സൂര്യയെ ഇനി നായകനായി പിന്തുണച്ച് മുന്നോട്ട് പോകേണ്ടെന്നാണ് ടീം മാനേജ്മെന്റിന്റെ നിലപാട്. അയർലൻഡിനെതിരായ ടി20 പരമ്പരയിലൂടെത്തന്നെ ഈ മാറ്റം ഉണ്ടാകുമോയെന്നതാണ് കണ്ടറിയേണ്ടത്.ശ്രേയസ് അയ്യർ, സഞ്ജു സാംസൺ എന്നീ രണ്ട് പേരുകളാണ് ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് ഇപ്പോൾ പ്രധാനമായും ഉയർന്ന് കേൾക്കുന്നത്. ഇവരിൽ ആര് വരണം എന്ന കാര്യത്തിൽ തർക്കം മുറുകവെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകനും അവതാരകനുമായ രവി ശാസ്ത്രി . ശ്രേയസ് അയ്യരല്ല സഞ്ജു സാംസണാണ് ഇന്ത്യയുടെ ടി20 ടീമിനെ നയിക്കേണ്ടത് എന്നാണ് ശാസ്ത്രി പറയുന്നത്.

ഗുജറാത്തിൻ്റെ പടയോട്ടം; ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് ശുഭ്മാൻ ഗിൽ?


'2028ലെ ടി20 ലോകകപ്പിലേക്കെത്തുമ്പോൾ ഇന്ത്യ പുതിയൊരു നായകനെ കൊണ്ടുവന്നേക്കും. സൂര്യയുടെ കരിയർ എത്രത്തോളം മുന്നോട്ട് ഉണ്ടാകും എന്നതിനെ ആശ്രയിച്ചാവും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവുക. എന്നാൽ സഞ്ജു സാംസൺ‌ നായകസ്ഥാനത്തിനായി മികവ് കാട്ടി മുന്നോട്ട് വന്നിരിക്കുകയാണ്. കാരണം രാജസ്ഥാൻ റോയൽസിനായി അവൻ നായകനെന്ന നിലയിൽ കഴിവ് തെളിയിച്ച് കഴിഞ്ഞു.

സഞ്ജുവെന്നാൽ ഇപ്പോൾ ഒരു ഉറപ്പായി മാറിയിരിക്കുകയാണ്. ഓപ്പണർ റോളിൽ തകർത്തടിച്ച് കളിക്കാൻ സഞ്ജുവിന് സാധിക്കുന്നുണ്ട്. അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ സഞ്ജുവിൽ നിന്ന് കാണാൻ കിടക്കുന്നതിന്റെ തുടക്കം മാത്രമാണിത്. കഴിവുള്ള സഞ്ജു ആ കഴിവിനോട് നീതി കാട്ടാതെ വരുമ്പോൾ ആരാധകർ വാസ്തവത്തിൽ നിരാശരാവുന്നുണ്ട്.
Samayam MalayalamMI vs PBKS IPL 2026: പാവം പഞ്ചാബ്, 5 തുടർ തോൽവി; പ്ലേ ഓഫ് മോഹം പൊലിയുമോ? തിലകിന്റെ തോളിലേറി മുംബെെക്ക് ജയം
ടി20 ലോകകപ്പിൽ ഇന്ത്യയെ സെമിയിലും ഫെെനലിലും മുന്നിൽ നിന്ന് നയിച്ച സഞ്ജുവിന്റെ ഇപ്പോഴുള്ള പ്രകടനം പക്വതയോടെയുള്ളതാണ്. ഐപിഎല്ലിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കാൻ സഞ്ജുവിന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഭാവിയിൽ നായകസ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിക്കാവുന്നതാണ്.' രവി ശാസ്ത്രി ഐസിസി റിവ്യൂവിൽ സംസാരിക്കവെ പറഞ്ഞു.

സഞ്ജു നായകനെന്ന നിലയിൽ ഇപ്പോൾ വലിയ അനുഭവസമ്പത്തുള്ള താരമാണ്. രാജസ്ഥാൻ റോയൽസിനെ ക്യാപ്റ്റനെന്ന നിലയിൽ ഫെെനലിലേക്കെത്തിക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ ചെന്നെെ സൂപ്പർ കിങ്സിന്റെ നായകസ്ഥാനത്തില്ലെങ്കിലും ഭാവിയിൽ സിഎസ്കെയുടെ നായകനായി സഞ്ജു വളർന്ന് വരാനുള്ള സാധ്യതയും നിലനിൽക്കുന്നു.

MI vs PBKS IPL 2026: ഒടുവിൽ വിഷ്ണു വിനോദിന് അവസരം, നിർണ്ണായക 'ഇംപാക്ട്' സൃഷ്ടിച്ച് മലയാളി താരം; ഡെത്തോവറിൽ മിന്നിച്ചു

സഞ്ജുവിനെ ടി20 ഫോർമാറ്റിൽ ക്യാപ്റ്റനാക്കുന്നതിനോട് പരിശീലകൻ ഗൗതം ഗംഭീറിനും താൽപര്യം ഉണ്ടാവും. രവി ശാസ്ത്രിയും രാഹുൽ ദ്രാവിഡും ഇന്ത്യയുടെ പരിശീലകരായിരുന്നപ്പോൾ സഞ്ജുവിന് അഞ്ച് മത്സരത്തിൽ പോലും തുടർ അവസരം നൽകിയിരുന്നില്ല. എന്നാൽ ഗംഭീർ എത്തിയപ്പോൾ സഞ്ജുവിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരികയും 21 തവണ ഡക്കിന് പുറത്തായാലും നിന്നെ പിന്തുണക്കുമെന്ന് പറഞ്ഞ് ആത്മവിശ്വാസം നൽകുകയും ചെയ്തിരുന്നു.

ഗംഭീർ അർപ്പിച്ച വിശ്വാസം ബാറ്റ്സ്മാനെന്ന നിലയിൽ സഞ്ജു കാത്തു. ടി20 ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിച്ചാണ് സഞ്ജു കരുത്തുകാട്ടിയത്. ഇപ്പോൾ നായകസ്ഥാനത്തേക്കും സഞ്ജുവിനെ എത്തിച്ചാൽ അത് ടീമിന് ഗുണകരമായി മാറാനാണ് സാധ്യത. എല്ലാ താരങ്ങൾക്കും സ്വീകാര്യനായ താരമാണ് സഞ്ജു. എതിർ ടീമിലെ താരങ്ങളോട് പോലും വലിയ സൗഹൃദം കാത്തു സൂക്ഷിക്കുന്ന സഞ്ജുവിന് ഇന്ത്യയുടെ നായകസ്ഥാനത്ത് ശോഭിക്കാനാവുമെന്നുറപ്പ്.

എംഎസ് ധോണിയെപ്പോലെ ശാന്തതയോടെ പ്രതിസന്ധികളെ മറികടക്കാൻ സഞ്ജുവിന് കഴിവുണ്ട്. വെല്ലുവിളികളോട് തോൽക്കുന്നവൻ ആയിരുന്നെങ്കിൽ ഇന്ന് സഞ്ജു സാംസൺ എന്നൊരു താരം ഉണ്ടാകുമായിരുന്നില്ല. എന്തായാലും സഞ്ജുവിനെ ടി20 ടീമിന്റെ നായകൻ ആക്കണമെന്ന് ആഗ്രഹിക്കുന്നവർ ഏറെയാണ്. ടീം മാനേജ്മെന്റിന്റെ അന്തിമ തീരുമാനം സഞ്ജുവിന് അനുകൂലമായിരിക്കുമെന്ന് തന്നെ കരുതാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article