Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•24 May 2026, 9:32 p.m. IST
IPL 2026: ഇത്തവണ ഏറ്റവും കരുത്തുറ്റ താരനിരയുള്ള ടീമുകളിലൊന്നായിരുന്നു മുംബെെ ഇന്ത്യൻസ്. എന്നാൽ മുംബെെക്ക് ഇത്തവണ ഒമ്പതാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു എന്നതാണ് നിരാശപ്പെടുത്തുന്നത്
ഹൈലൈറ്റ്:
- മുംബെെക്ക് അവസാന മത്സരത്തിലും ജയിക്കാനായില്ല
- തട്ടകത്തിൽ മുംബെെ നിരാശപ്പെടുത്തി
- മുംബെെ ടീമിൽ വലിയ മാറ്റം വന്നേക്കും
മുംബെെ ഇന്ത്യൻസ്(ഫോട്ടോസ്- ANI)ഹെഡ്ഡിനെ വെല്ലുവിളിച്ച് നാണക്കേടിലായി വിരാട് കോഹ്ലി
2021ൽ 5ാം സ്ഥാനത്തും 2022ൽ 10ാം സ്ഥാനത്തും 2023ൽ രണ്ടാം ക്വാളിഫയറിലും 2024ൽ 10ാം സ്ഥാനത്തും 2025ൽ രണ്ടാം ക്വാളിഫയറിലും ഇപ്പോൾ ഒമ്പതാം സ്ഥാനത്തുമാണ് മുംബെെ എത്തിയിരിക്കുന്നത്. ഇത്തവണ എന്തുകൊണ്ട് മുംബെെ തോറ്റു എന്നത് പ്രസക്തമായ ചോദ്യമാണ്. കൂടുതൽ വിമർശനങ്ങളും മുംബെെ നായകനായ ഹാർദിക് പാണ്ഡ്യക്കെതിരേയാണെങ്കിലും ശരിക്കും ടീമിന്റെ പ്രശ്നം എന്താണ്?. പരിശോധിക്കാം.
സീനിയർ താരങ്ങൾ നിരാശപ്പെടുത്തിയാണ് മുംബെെയെ ഇത്തവണ പിന്നോട്ടടിച്ചത്. രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവർക്ക് ടീമിൽ നിർണ്ണായക സ്ഥാനമാണുള്ളത്. ഈ മൂന്ന് പ്രധാന താരങ്ങളും ഇത്തവണ തീർത്തും നിറം മങ്ങിയതാണ് മുംബെെയെ പിന്നോട്ടടിച്ചത്.
9 മത്സരത്തിൽ നിന്ന് 283 റൺസാണ് രോഹിത്തിന് നേടാനായത്. സൂര്യകുമാർ 13 മത്സരത്തിൽ നിന്ന് നേടിയത് 270 റൺസും. ഹാർദിക് പാണ്ഡ്യ 10 മത്സരത്തിൽ നിന്ന് 206 റൺസെടുത്തപ്പോൾ തിലക് വർമ 14 മത്സരത്തിൽ നിന്ന് 359 റൺസാണ് നേടിയത്. 13 മത്സരത്തിൽ നിന്ന് 4 വിക്കറ്റാണ് ബുംറക്ക് നേടാനായത്. ടീമിലെ പ്രധാന താരങ്ങളുടെ ഈ നിരാശപ്പെടുത്തുന്ന പ്രകടനമാണ് മുംബെെയെ ഇത്തവണ പിന്നോട്ടടിച്ച പ്രധാന കാരണം.
രണ്ടാമത്തെ പ്രശ്നം നായകനെന്ന നിലയിലെ ഹാർദിക് പാണ്ഡ്യയുടേയും പരിശീലകനെന്ന നിലയിലെ മഹേല ജയവർധനയുടേയും പിഴവുകളാണ്. മികച്ച ടീം കൂട്ടുകെട്ട് സൃഷ്ടിക്കാൻ ഇവർക്ക് സാധിക്കാതെ പോയി. ക്യാപ്റ്റനെന്ന നിലയിൽ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ പലപ്പോഴും ഹാർദിക്കിന് സാധിച്ചില്ല. ഓൾറൗണ്ടറെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും മികച്ച റെക്കോഡ് ഹാർദിക്കിനുണ്ട്. പക്ഷെ ഇതൊന്നും ഇത്തവണ കാണാനായില്ല.
RR vs MI IPL 2026: എന്തിന് വെെഭവിനെക്കൊണ്ട് അത് ചെയ്യിച്ചു? നിർണ്ണായക മത്സരത്തിൽ യുവതാരം ഫ്ളോപ്പ്; മുംബെെയോട് പതറിയതിന് കാരണമിതാ
മൂന്നാമത്തെ പ്രശ്നം മുംബെെ ടീമിലെ ഐക്യമില്ലായ്മയാണ്. ടീമെന്ന നിലയിൽ ഒത്തിണക്കത്തോടെ കളിക്കാൻ ഇത്തവണ മുംബെെക്ക് സാധിക്കാതെ പോയി. നായകൻ ഹാർദിക് പാണ്ഡ്യയുമായി ചേർന്ന് പോകാൻ സഹതാരങ്ങൾക്ക് പ്രയാസമുണ്ടെന്ന തരത്തിലുള്ള പല റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഹാർദിക്കിന് കീഴിൽ മുംബെെയുടെ ഡ്രസിങ് റൂമിലെ സാഹചര്യം മികച്ചതായിരുന്നില്ല എന്ന് വേണം കരുതാൻ. ഇത് ഇത്തവണത്തെ മുംബെെയുടെ തകർച്ചയുടെ പ്രധാന കാരണമാണ്.








English (US) ·