IPL 2026: 12 വർഷത്തിന് ശേഷം ഇതാദ്യം, കെകെആറിന്റെ ​ഗ്രീനും രംഘുവംശിയും അപൂർവ്വ റെക്കോഡിൽ, പക്ഷെ ആരും ആ​ഗ്രഹിക്കില്ല

1 month ago 9

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam2 Apr 2026, 11:44 p.m. IST

IPL 2026: തുടർച്ചയായ രണ്ടാം മത്സരത്തിലും കെകെആർ തോറ്റത് ആരാധകരെ നിരാശപ്പെടുത്തുകയാണ്. മൂന്ന് തവണ ചാമ്പ്യന്മാരായ കെകെആറിന് ഇത്തവണ ആദ്യ രണ്ട് മത്സരത്തിലും പ്രതീക്ഷ നൽകാൻ സാധിക്കുന്നില്ല

ഹൈലൈറ്റ്:

  • അജിൻക്യ രഹാനെയുടെ ക്യാപ്റ്റൻസി മോശം
  • കെകെആറിന്റെ പ്രശ്നം ബാറ്റിങ്ങിൽ
  • സുനിൽ നരെയ്നെ ഓപ്പണറാക്കാൻ കെകെആർ തയ്യാറാവുന്നില്ല

cameron green, Angkrish Raghuvanshiകാമറൂൺ ഗ്രീൻ, അൻകൃഷ് രഘുവംശി(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ ആദ്യ ജയം നേടിയെടുത്തിരിക്കുകയാണ് സൺറെെസേഴ്സ് ഹെെദരാബാദ്. കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെ 65 റൺസിനാണ് ഇഷാൻ കിഷനും സംഘവും പരാജയപ്പെടുത്തിയത്. മൂന്ന് തവണ ഐപിഎൽ കിരീടം നേടിയ കെകെആറിന്റ ഇത്തവണത്തെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് പറയാം. മത്സരത്തിൽ കെകെആറിന്റെ ബാറ്റിങ് നിര തീർത്തും നിരുത്തരവാദിത്തപരമായ പ്രകടനമാണ് കാഴ്ചവെച്ചത്.ഹെെദരാബാദിനെതിരേ കെകെആറിന്റെ കാമറൂൺ ഗ്രീനും അൻകൃഷ് രഘുവംശിയും റണ്ണൗട്ടായി പുറത്തായതോടെ ഒരു അപൂർവ്വ റെക്കോഡിന്റെ ഭാഗമായിരിക്കുകയാണ്. ഒരു ബാറ്റ്സ്മാനും ആഗ്രഹിക്കാത്ത റെക്കോഡാണിതെങ്കിലും 12 വർഷത്തിന് ശേഷം കെകെആർ താരങ്ങൾക്ക് ഈ ദൗർഭാഗ്യകരമായ റെക്കോഡിന്റെ ഭാഗമാവേണ്ടി വന്നു എന്നതാണ് എടുത്തു പറയേണ്ടത്.

ജയത്തിനിടയിലും പഞ്ചാബ് നായകന് തിരിച്ചടി; ശ്രേയസ് അയ്യർക്ക് 12 ലക്ഷം രൂപ പിഴ


ഒരു ടീമിന്റെ മൂന്നാം നമ്പറിലെയും നാലാം നമ്പറിലെയും ബാറ്റ്സ്മാൻ റണ്ണൗട്ടാവുന്നത് ഐപിഎല്ലിന്റെ ചരിത്രത്തിൽ ഇത് അഞ്ചാം തവണയാണ്. 2008ലെ പ്രഥമ സീസണിൽ മുഹമ്മദ് കെെഫും ഷെയ്ൻ വാട്സനുമാണ് ആദ്യം ഇത്തരത്തിൽ റണ്ണൗട്ടായി പുറത്തായത്. പിന്നീട് 2009ൽ ടി സുമനും സെെമൺസും റണ്ണൗട്ടായി. 2010ൽ ഫസലും വാട്സനും റണ്ണൗട്ടായി. 2014ൽ സുരേഷ് റെയ്നയും ബ്രണ്ടൻ മക്കല്ലവും റണ്ണൗട്ടായി. പിന്നീട് 12 വർഷത്തിന് ശേഷമാണ് ഒരു ടീമിന്റെ മൂന്നാം നമ്പറുകാരനും നാലാം നമ്പറുകാരനും റണ്ണൗട്ടാവുന്നത്.

അൻകൃഷ് രംഘുവംശി തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ചുറി നേടിയെങ്കിലും തുടക്കം മുതൽ റണ്ണൗട്ട് അവസരങ്ങൾ നൽകിയിരുന്നു. കാമറൂൺ ഗ്രീനും രഘുവംശിയും തമ്മിലുള്ള ആശയക്കുഴപ്പത്തിനൊടുവിലാണ് ഗ്രീൻ റണ്ണൗട്ടായി മടങ്ങിയത്. പിന്നീട് പന്ത് നോക്കാതെ ഓടിയ രഘുവംശി റണ്ണൗട്ടായി പുറത്താവുകയും ചെയ്തു. റിങ്കു സിങ്ങുമായുള്ള ആശയക്കുഴപ്പവും ഇതിലുണ്ടായി.
Samayam MalayalamIPL 2026: ഋഷഭ് എന്തിന് ഓപ്പണർ റോളിലെത്തി? ലക്ഷ്യം സഞ്ജുവിന്റെ ആ സീറ്റ്; പക്ഷെ പണി പാളി, ഡൽഹിയോട് തോറ്റ് ലഖ്നൗ
എന്തായാലും രണ്ട് പ്രധാന താരങ്ങൾ റണ്ണൗട്ടിലൂടെ പുറത്തായി എന്നതിനെ ദൗർഭാഗ്യകരം എന്ന് മാത്രം വിശേഷിപ്പിക്കാനാവില്ല. അശ്രദ്ധയെന്നാണ് ഇതിനെ വിളിക്കേണ്ടതെന്ന് പറയാം. കൊൽക്കത്ത നെെറ്റ് റെെഡേഴ്സിന് ഇത്തവണ വലിയ പ്രതീക്ഷയില്ലെന്ന തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. അജിൻക്യ രഹാനെയെപ്പോലെ പഴകിത്തേഞ്ഞ ആയുധത്തെ മുൻനിർത്തിയാണ് ഇപ്പോഴും കെകെആർ തന്ത്രം മെനയുന്നത്.

25.2 കോടിക്ക് കൊണ്ടുവന്ന കാമറൂൺ ഗ്രീൻ ബാറ്റിങ്ങിൽ മോശം ഫോമിലൂടെയാണ് കടന്ന് പോകുന്നത്. പന്തെറിയാനുള്ള അനുവാദം ക്രിക്കറ്റ് ഓസ്ട്രേലിയ നൽകിയിട്ടുമില്ല. ഇതോടെ കെകെആറിന് മുകളിൽ വലിയ സമ്മർദ്ദമാണുള്ളത്. ബൗളിങ് നിരയിലെ സൂപ്പർ താരങ്ങളുടെ പരിക്കും കെകെആറിനെ ബാധിച്ചു. മതീഷ പതിരാന ഫിറ്റ്നസിലേക്കെത്തിയാൽ കെകെആറിനത് വലിയ ആശ്വാസമാവും.

IPL 2026: സഞ്ജീവ് ഗോയങ്ക കട്ട കലിപ്പിലോ? ഋഷഭിനെ നിർത്തിപ്പൊരിച്ചെന്ന് ആരാധകർ, മത്സരശേഷം സംഭവിച്ചത് എന്താണ്? വിവാദം

ബാറ്റിങ്ങിലും ബൗളിങ്ങിലും ഇനിയും ടീം മെച്ചപ്പെടേണ്ടതായുണ്ട്. റിങ്കു സിങ്ങിനൊന്നും പഴയ നിലവാരം കാട്ടാൻ സാധിക്കുന്നില്ല. ഏറെ നാളുകളായി താരം മോശം ഫോമിലൂടെയാണ് കടന്ന് പോകുന്നത്. സിഎസ്കെയ്ക്ക് വിജയം നേടി തിരിച്ചെത്താൻ ചില നിർണ്ണായക അഴിച്ചുപണി ടീമിൽ നടത്തേണ്ടതായുണ്ട്. വലിയ മാറ്റങ്ങളോടെ തകർപ്പൻ തിരിച്ചുവരവ് നടത്താൻ കെകെആറിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article