IPL 2026: 13 പന്തിൽ ഫിഫ്റ്റി, ഉർവിലിന്റെ വെടിക്കെട്ട് വെറുതെയായില്ല; ലഖൗനാവിനെ പൂട്ടി സിഎസ്കെ, പ്ലേ ഓഫ് പ്രതീക്ഷ സജീവം

3 weeks ago 5

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam10 May 2026, 8:05 p.m. IST

IPL 2026: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2026 സീസണിൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി ചെന്നെെ സൂപ്പർ കിങ്സ്. നിർണ്ണായക മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സിനോട് വിറച്ചെങ്കിലും അവസാന ഓവറിൽ ജയിച്ചു

ഹൈലൈറ്റ്:

  • സിഎസ്കെ അഞ്ചാം സ്ഥാനത്ത്
  • ഉർവിൽ പട്ടേലിന് റെക്കോഡ് ഫിഫ്റ്റി
  • റുതുരാജ് ഗെയ്ക് വാദും തിളങ്ങി
URVIL PATEL, CSK VS LSGഉർവിൽ പട്ടേൽ, റുതുരാജ് ഗെയ്ക് വാദ്(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ ചെന്നെെ സൂപ്പർ കിങ്സിനായി റെക്കോഡ് പ്രകടനം നടത്തി ഞെട്ടിച്ചിരിക്കുകയാണ് ഉർവിൽ പട്ടേൽ . ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെതിരായ മത്സരത്തിൽ 204 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ സിഎസ്കെയ്ക്കായി തകർപ്പൻ പ്രകടനമാണ് ഉർവിൽ കാഴ്ചവെച്ചത്. 13 പന്തിൽ അർധ സെഞ്ചുറി നേടിയ ഉർവിൽ 23 പന്തിൽ 65 റൺസെടുത്താണ് പുറത്തായത്. രണ്ട് ഫോറും എട്ട് സിക്സും ഉർവിൽ പറത്തി. 282.61 സ്ട്രെെക്ക് റേറ്റിലാണ് താരം കസറിയത്. 13 പന്തിൽ അർധ സെഞ്ചുറിയോടെ ഐപിഎല്ലിലെ വേഗ ഫിഫ്റ്റിക്കാരിൽ ഒന്നാം സ്ഥാനം പങ്കിടാൻ ഉർവിൽ പട്ടേലിന് സാധിച്ചു. യശ്വസി ജയ്സ്വാളാണ് 13 പന്തിൽ അർധ സെഞ്ചുറി നേടിയ മറ്റൊരു താരം. ഉർവിൽ പട്ടേൽ സിക്സറുകളിലൂടെ റൺസുയർത്തിയപ്പോൾ താരം സെഞ്ചുറി നേടുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ ഫിറ്റ്നസ് പ്രശ്നം നേരിട്ടതോടെ താളം നഷ്ടപ്പെട്ട താരം പുറത്താവുകയായിരുന്നു.

ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ശ്രേയസിന് വെല്ലുവിളിയായി സഞ്ജു


വെടിക്കെട്ട് പ്രകടനത്തോടെ എല്ലാവരുടേയും ശ്രദ്ധ നേടിയെടുക്കാൻ ഉർവിൽ പട്ടേലിന് സാധിച്ചിരിക്കുകയാണ്. ഉർവിലിന്റെ ഈ വെടിക്കെട്ട് കണ്ട് അത്ഭുതപ്പെടേണ്ടതില്ലെന്ന് പറയാം. കാരണം ഇതിനോടകം റെക്കോഡ് സെഞ്ചുറി പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഉർവിൽ പട്ടേൽ. 27കാരനായ താരം ഗുജറാത്ത് കാരനാണ്. വിക്കറ്റ് കീപ്പർ കൂടിയാണ് താരമെന്നതാണ് എടുത്തു പറയേണ്ടത്.

2024-25ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 28 പന്തിൽ‌ സെഞ്ചുറി നേടിയ താരമാണ് ഉർവിൽ. ടി20 ക്രിക്കറ്റിലെ ഇന്ത്യക്കാരന്റെ വേഗ സെഞ്ചുറിയും ലോക ക്രിക്കറ്റിലെ രണ്ടാമത്തെ താരവുമെന്ന റെക്കോഡ് ഉർവിലിന്റെ പേരിലാണ്. അവസാന സീസണിൽ 36 പന്തിലും സെഞ്ചുറി നേടി ഞെട്ടിക്കാൻ താരത്തിന് സാധിച്ചിരുന്നു. ഉർന്ന ശാരീരിക ക്ഷമതയുള്ള താരമാണ് ഉർവിൽ പട്ടേൽ.
Samayam MalayalamSanju Samson: എന്തുകൊണ്ട് സിഎസ്കെ ക്യാപ്റ്റനായില്ല? അവസരം കിട്ടാത്തതുകൊണ്ടല്ല; കാരണം പറഞ്ഞ് സഞ്ജു സാംസൺ
സ്പിന്നിനേയും പേസിനേയും ഒരുപോലെ തല്ലിത്തകർക്കാൻ താരത്തിന് കഴിവുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റിൽ 41 പന്തിലും താരം സെഞ്ചുറി നേടിയിട്ടുണ്ട്. വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് താരത്തിന്റെ ആയുധം. സീസണിലെ ആദ്യ മത്സരങ്ങളിൽ ഉർവിൽ പുറത്തായിരുന്നു. ആയുഷ് മാത്രെ പരിക്കേറ്റ് പുറത്തായതോടെയാണ് മൂന്നാം നമ്പറിലേക്ക് ഉർവിലിന് വിളിയെത്തിയത്. കാമിയോകളിലൂടെ ടീമിന്റെ പ്രതീക്ഷ കാക്കാൻ ഉർവിലിന് സാധിച്ചുവെന്ന് തന്നെ പറയാം.

ഐപിഎൽ 2023 സീസണിൽ ഗുജറാത്ത് ടെെറ്റൻസാണ് ഉർവിലിനെ ആദ്യം ടീമിലേക്കെത്തിച്ചത്. 20 ലക്ഷം രൂപക്ക് ടീമിലെത്തിയ ഉർവിലിന് ഒറ്റ മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചില്ല. 2025ലെ ഐപിഎൽ ലേലത്തിൽ താരം അൺസോൾഡായി എന്നതാണ് എടുത്തു പറയേണ്ടത്. ഐപിഎൽ 2026 സീസണിൽ പരിക്കേറ്റ വൻഷ് ബേദിക്ക് പകരക്കാരനായാണ് ഉർവിലിനെ സിഎസ്കെ ടീമിലേക്ക് വിളിച്ചത്. ഇത് വെറുതെയായില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഉർവിൽ കാഴ്ചവെക്കുന്നത്.

ഇന്ത്യയുടെ ടി20 നായകസ്ഥാനം, സഞ്ജുവിന് അനുകൂലമായി 7 കാര്യങ്ങൾ, ശ്രേയസിന്റെ വില്ലനാകുന്നത് ഗൗതം ഗംഭീർ? തെളിവുകൾ ഇതാ

മത്സരത്തിൽ സിഎസ്കെ അവസാന ഓവർ ത്രില്ലറിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെ തോൽപ്പിച്ചു. അഞ്ച് വിക്കറ്റിനാണ് സിഎസ്കെയുടെ ജയം. ഉർവിലാണ് സിഎസ്കെയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക് വാദ് 28 പന്തിൽ 42 റൺസും നേടി. നാല് പന്ത് ബാക്കി നിർത്തിയാണ് സിഎസ്കെ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 8 വിക്കറ്റിന് 203 റൺസാണ് നേടിയത്.

സിഎസ്കെയുടെ ഈ ജയം ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കുന്നതാണ്. ലഖ്നൗവിനെ തോൽപ്പിച്ചതോടെ 11 മത്സരത്തിൽ നിന്ന് 12 പോയിന്റോടെ സിഎസ്കെയ്ക്ക് അഞ്ചാം സ്ഥാനത്തേക്കെത്താനായി. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിച്ചാൽ സിഎസ്കെയ്ക്ക് പ്ലേ ഓഫിലെത്താൻ സാധിക്കും.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article