IPL 2026: 15 വയസുകാരനോടോ പരാക്രമം? വെെഭവിനെതിരേ ആക്രോശിച്ച ജാമിസന് പണികിട്ടി, ശിക്ഷ വിധിച്ച് ബിസിസി ഐ

1 month ago 5

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam2 May 2026, 4:18 p.m. IST

IPL 2026: വെെഭവ് സൂര്യവംശിയുടെ സമീപകാല പ്രകടനങ്ങളെല്ലാം ​ഗംഭീരമാണ്. അതുകൊണ്ടുതന്നെ വെെഭവിന്റെ വിക്കറ്റ് വളരെ നിർണ്ണായകമായാണ് കാണുന്നത്. ഇതുകൊണ്ടാണ് ജാമിസൻ വിക്കറ്റ് നേട്ടം മതിമറന്ന് ആഘോഷിച്ചത്

ഹൈലൈറ്റ്:

  • ഡൽഹിക്കെതിരേ വെെഭവിന് തിളങ്ങാനായില്ല
  • രാജസ്ഥാനെ 7 വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി
  • വെെഭവിനെ ക്ലീൻബൗൾഡാക്കി ജാമിസൻ‌
kyle jamieson, vaibhav sooryavanshiകെയ്ൽ ജാമിസൻ, വെെഭവ് സൂര്യവംശി(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ രാജസ്ഥാൻ റോയൽസിനെ ഡൽഹി ക്യാപിറ്റൽസ് തോൽപ്പിച്ചിരിക്കുകയാണ്. ഏഴ് വിക്കറ്റിന്റെ കിടിലൻ ജയമാണ് ജയ്പൂരിൽ‌ ഡൽഹി നേടിയെടുത്തത്. 225 എന്ന വമ്പൻ ടോട്ടൽ പടുത്തുയർത്തിയിട്ടും രാജസ്ഥാന് ജയിക്കാൻ സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. രാജസ്ഥാനായി വെടിക്കെട്ട് ഓപ്പണർമാർക്ക് തിളങ്ങാൻ സാധിക്കാതെ പോയത് തിരിച്ചടിയായി. ഇതിൽ യുവ ഹീറോ വെെഭവ് സൂര്യവംശിക്ക് കാര്യമായൊന്നും ചെയ്യാൻ സാധിക്കാതെ പോയി.ആദ്യ പന്തിൽ ബൗണ്ടറി നേടി തുടങ്ങിയ വെെഭവിനെ തൊട്ടടുത്ത പന്തിൽ കെയ്ൽ ജാമിസൻ ക്ലീൻബൗൾഡാക്കി. ഇൻസ്വിങ് യോർക്കറിൽ വൈഭവിൻ്റെ കണക്കുകൂട്ടൽ തെറ്റുകയായിരുന്നു. 15കാരനായ വെെഭവിന്റെ വിക്കറ്റ് നേട്ടം ജാമിസൻ മതിമറന്ന് ആഘോഷിക്കുന്നതാണ് കണ്ടത്. വെെഭവിന് നേരെ ആക്രോശിച്ച് യാത്രയയപ്പ് നൽകിയ ജാമിസന് ഇപ്പോൾ പണി കിട്ടിയിരിക്കുകയാണ്.

സഞ്ജു സാംസണ് ഹാപ്പി ന്യൂസ്, ഏകദിന ടീമിലേക്ക് തിരിച്ചെത്തും?


വെെഭവിന്റെ വിക്കറ്റ് നേട്ടം മതിമറന്ന് ആഘോഷിച്ച ജാമിസന് ഒരു ഡീമെറിറ്റ് പോയിന്റും താക്കീതുമാണ് ശിക്ഷയായി ബിസിസിഐ വിധിച്ചത്. താരത്തിനെതിരേ പ്രകോപനപരമായ ആഗ്യം കാട്ടുകയും മോശം പദപ്രയോഗം നടത്തുകയും നടത്തിയത് ചൂണ്ടിക്കാട്ടിയാണ് നടപടി. ജാമിസൻ തെറ്റ് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ തന്നെ ഈ സംഭവം വിവാദമായിരുന്നു.

15 വയസുകാരനായ താരത്തിന്റെ പ്രായം പരിഗണിക്കണമായിരുന്നുവെന്നും മാന്യത കാട്ടിയില്ലെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശനം ഉയർന്നിരുന്നു. വെെഭവ് സൂര്യവംശിയുടെ വിക്കറ്റ് വളരെ പ്രധാനപ്പെട്ടതാണ്. ക്രീസിൽ നിന്നാൽ ഒറ്റക്ക് മത്സരഫലത്തെ മാറ്റുന്ന താരമാണ് വെെഭവ്. അതുകൊണ്ടുതന്നെ വെെഭവിന്റെ വിക്കറ്റ് നേട്ടം അൽപ്പം കൂടുതൽ ആഘോഷിച്ചതിനെ തെറ്റ് പറയാൻ സാധിക്കില്ല.
Samayam MalayalamIPL 2026: ​ഗംഭീര പ്രകടനം, പക്ഷെ 10 റൺസിൽ പരാ​ഗിന് നഷ്ടമായത് ചരിത്ര നേട്ടം; ആ വമ്പൻ റെക്കോഡിൽ സഞ്ജു ഒറ്റക്ക് തുടരും
എന്നാൽ വെെഭവിന്റെ പ്രായം പരിഗണിക്കണമായിരുന്നു എന്നതാണ് പ്രധാനമായും വിവാദത്തിന് കാരണമായത്. ഡൽഹിയുടെ ബൗളർമാർ രാജസ്ഥാന്റെ ഓപ്പണർമാരെ വിറപ്പിക്കുന്ന ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. യശ്വസി ജയ്സ്വാളിനെ ആറ് റൺസിൽ മിച്ചൽ സ്റ്റാർക്ക് പുറത്താക്കി. പിന്നാലെയാണ് നാല് റൺസിൽ വെെഭവിനെ ജാമിസൻ മടക്കിയത്. ഇതോടെ 12 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് രാജസ്ഥാൻ വീണു.

എന്നാൽ റിയാൻ പരാഗ് നായകെന്ന നിലയിൽ മുന്നിൽ നിന്ന് നയിച്ചു. 50 പന്തിൽ 90 റൺസോടെ പരാഗ് കത്തിക്കയറിയതാണ് 225 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് രാജസ്ഥാനെ എത്തിച്ചത്. എന്നാൽ ദൗർഭാഗ്യവശാൽ രാജസ്ഥാന് ജയിക്കാൻ സാധിക്കാതെ പോയി. രാജസ്ഥാന്റെ ബൗളർമാർ നിരാശപ്പെടുത്തിയതാണ് തിരിച്ചടിയായി മാറിയത്.

IPL 2026: സ്റ്റാർക്കിനെ നേരിടേണ്ടി വന്നില്ല, വെെഭവിനെ ക്ലീൻബൗൾഡാക്കി ജാമിസൻ; യുവതാരത്തിന്റെ ദൗർബല്യം മുതലാക്കി

കെ എൽ രാഹുൽ കിടിലൻ‌ അർധ സെഞ്ചുറിയോടെ മുന്നിൽ നിന്ന് നയിച്ചപ്പോൾ ജയം ഡൽഹിക്കൊപ്പം നിൽക്കുകയായിരുന്നു. രാജസ്ഥാൻ നിലവിൽ നാലാം സ്ഥാനത്തുണ്ടെങ്കിലും കാര്യങ്ങൾ എളുപ്പമല്ലെന്ന് തന്നെ പറയാം. ഇനിയുള്ള മത്സരങ്ങളിൽ തുടർ ജയങ്ങൾ നേടാനാവാത്ത പക്ഷം കാര്യങ്ങൾ പ്രയാസമായിരിക്കും. രാജസ്ഥാന്റെ ബാറ്റിങ് നിരയും ബൗളിങ് നിരയും ശക്തമാണെങ്കിലും സ്ഥിരത പ്രശ്നമാണ്. പടിക്കൽ കലമുടക്കുന്ന രാജസ്ഥാനെ ഇത്തവണയും ഇതേ വിധി വേട്ടയാടുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article