IPL 2026: 190ന് മുകളിൽ വിജയലക്ഷ്യമോ, എങ്കിൽ സിഎസ്കെ തോൽക്കും; സഞ്ജു വന്നിട്ടും രക്ഷയില്ല; ഈ മാറ്റങ്ങൾ ടീമിൽ വേണം

1 month ago 9

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam19 Apr 2026, 7:39 americium IST

IPL 2026: സിഎസ്കെ കണക്കിലെ കരുത്തരാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ സിഎസ്കെയ്ക്ക് ഇത്തവണയും മോശമല്ലാത്ത താരനിരയുണ്ട്. എന്നാൽ ആർക്കും മികവിനൊത്ത് ഉയരാൻ സാധിക്കുന്നില്ലെന്നതാണ് പ്രശ്നം

ഹൈലൈറ്റ്:

  • എസ്ആർഎച്ചിനോട് സിഎസ്കെ 10 റൺസിന് തോറ്റു
  • സഞ്ജു സാംസണ് തിളങ്ങാൻ സാധിച്ചില്ല
  • സിഎസ്കെയുടെ ബാറ്റിങ് നിരക്ക് സ്ഥിരതയില്ല

sanju samson, ruturaj gaikwadസഞ്ജു സാംസൺ, റുതുരാജ് ഗെയ്ക് വാദ്(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ സിഎസ്കെ വീണ്ടും തോൽവി വഴിയിലേക്ക് വീണിരിക്കുകയാണ്. സൺറെെസേഴ്സ് ഹെെദരാബാദിനോട് 10 റൺസിനാണ് സിഎസ്കെ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഹെെദരാബാദ് 9 വിക്കറ്റിന് 194 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ സിഎസ്കെ എട്ട് വിക്കറ്റിന് 184 റൺസാണ് നേടിയത്. സിഎസ്കെ ആദ്യ മൂന്ന് മത്സരത്തിലും തോൽവികൾ നേരിട്ട ശേഷം പിന്നീട് രണ്ട് തുടർ ജയങ്ങൾ നേടിയിരുന്നു.ഇപ്പോൾ ഹെെദരാബാദിനോട് തോറ്റ് വീണ്ടും പിന്നോട്ട് പോയിരിക്കുകയാണ്. ഇതിൽ ആരാധകരെ നിരാശപ്പെടുത്തുന്നത് സിഎസ്കെയുടെ ഒരു കണക്കാണ്. 2018 മുതലുള്ള കണക്ക് പ്രകാരം സിഎസ്കെ ഒരു തവണ പോലും 190ന് മുകളിൽ വിജയലക്ഷ്യം പിന്തുടർന്ന് ജയിച്ചിട്ടില്ല. സഞ്ജു സാംസൺ വന്നപ്പോൾ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഇതുകൊണ്ടും ഫലം ഉണ്ടായില്ലെന്ന് പറയാം.

ജസ്പ്രിത് ബുംറയുടെ മോശം ഫോം; കാരണങ്ങൾ നിരത്തി ആരാധകർ


സിഎസ്കെ ജയിക്കേണ്ട കളിയാണ് തോൽപ്പിച്ചതെന്ന് തന്നെ പറയാം. സഞ്ജു സാംസൺ ഏഴ് റൺസിൽ പുറത്തായത് ടീമിന് തിരിച്ചടിയായി. സഞ്ജു തിളങ്ങിയ രണ്ട് മത്സരം മാത്രമാണ് സിഎസ്കെ ഈ സീസണിൽ ജയിച്ചത് എന്നതാണ് എടുത്തു പറയേണ്ട കാര്യം. സഞ്ജു ഫ്ളോപ്പാവുമ്പോൾ സിഎസ്കെ ജയിക്കാൻ പ്രയാസപ്പെടുന്നതാണ് കാണാനാവുന്നത്. ഹെെദരാബാദിനെതിരേ സഞ്ജു നിരാശപ്പെടുത്തിയത് സിഎസ്കെയുടെ തോൽവിക്ക് കാരണമായി.

എന്നാൽ മത്സരം സിഎസ്കെ കെെവിട്ടത് ആയുഷ് മാത്രെയുടെ പരിക്കിലൂടെയാണ്. 13 പന്തിൽ 30 റൺസുമായി മാത്രെ കത്തിക്കയറിയപ്പോൾ സിഎസ്കെയുടെ വിജയ പ്രതീക്ഷ സജീവമായിരുന്നു. എന്നാൽ താരത്തിന്റെ കാലിന് പരിക്കേറ്റത് മത്സരത്തിൽ വഴിത്തിരിവ് സൃഷ്ടിച്ചു. ഈ പരിക്കില്ലായിരുന്നുവെങ്കിൽ സിഎസ്കെ മത്സരം ജയിക്കാൻ സാധ്യതകളേറെയായിരുന്നു.
Samayam MalayalamIPL 2026: സഞ്ജു ബ്രില്യൻസ്, അഭിഷേക് ശർമയുടെ വിക്കറ്റ് നേടിയ നിർണ്ണായക തീരുമാനം; അത്ഭുതപ്പെട്ട് ജാമി ഓവർട്ടൻ, സംഭവം ഇങ്ങനെ
സർഫറാസ് ഖാന് പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാനാവുന്നില്ല. സർഫറാസ് ശ്രമിക്കുന്നുണ്ടെങ്കിലും മികച്ച രീതിയിൽ ഫിനിഷ് ചെയ്യാൻ സാധിക്കുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ഉർവിൽ പട്ടേലിനെ സിഎസ്കെ അടുത്ത മത്സരത്തിൽ കളിപ്പിക്കേണ്ടതാണ്. ഉർവിലിന്റെ വരവ് സിഎസ്കെയ്ക്ക് കൂടുതൽ കരുത്ത് നൽകുമെന്ന് തന്നെ കരുതാം. മാത്യു ഷോർട്ടിനെ മധ്യനിരയിൽ കളിപ്പിക്കുമ്പോൾ ടെസ്റ്റ് ബാറ്റിങ്ങാണ് കാഴ്ചവെക്കുന്നത്.

30 പന്തിൽ 34 റൺസാണ് ഷോർട്ടിന് നേടാനായത്. ഡെവാൾഡ് ബ്രെവിസിന്റെ ബാറ്റിങ് ഓഡർ പ്രശ്നമാണ്. ഹെെദരാബാദിനെതിരേ ആറാം നമ്പറിലാണ് ബ്രെവിസിനെ ഇറക്കിയത്. നാല് പന്ത് നേരിട്ട് ഡക്കിനും പുറത്തായി. നാലാം നമ്പറിൽ താഴെ ബ്രെവിസിനെ കളിപ്പിക്കരുത്. ശിവം ദുബെയുടെ പ്രകടനം നിലവാരം കാട്ടുന്നില്ലെന്നതാണ് വസ്തുത.

ISL 2026: ആരാധകർ ത്രില്ലിൽ, 'ഹെഡ്' ഉയർത്തി കൊമ്പന്മാർ; ജംഷഡ്പൂരിനെ ചാരമാക്കി കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് പടയോട്ടം

ഇപ്പോഴത്തെ സിഎസ്കെയുടെ പ്രകടനം നോക്കുമ്പോൾ സഞ്ജു സാംസൺ തിളങ്ങുന്ന മത്സരത്തിൽ മാത്രം ജയിക്കുന്ന അവസ്ഥയാണ്. സിഎസ്കെയുടെ ബൗളർമാർ തരക്കേടില്ലാതെ കളിക്കുമ്പോഴും ബാറ്റിങ് നിരക്ക് നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് വസ്തുത. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക് വാദിനും ഇതുവരെ താളം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതെല്ലാം സിഎസ്കെയെ പിന്നോട്ടടിക്കുന്ന കാര്യമാണ്.

ആറ് മത്സരത്തിൽ നിന്ന് നാല് തോൽവി നേരിട്ട സിഎസ്കെയ്ക്ക് ശേഷിക്കുന്ന എട്ട് മത്സരങ്ങൾ നിർണ്ണായകമാണ്. തുടർ വിജയങ്ങളോടെ പ്ലേ ഓഫിലേക്കെത്താൻ സിഎസ്കെയ്ക്ക് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article