പ്രഥമ സീസൺ മുതൽ കളിക്കുകയും സൂപ്പർ താരങ്ങളായ നിരവധി പേരെ അണിനിരത്തുകയും ചെയ്തിട്ടും കപ്പു നേടാൻ സാധിക്കാത്ത ആർസിബി എങ്ങനെയാണ് അവസാന രണ്ട് സീസണുകളിൽ കപ്പിലേക്കെത്തിയത്?. ആർസിബിയുടെ ടീം ഘടനയിൽ വരുത്തിയ ചില നിർണ്ണായക മാറ്റങ്ങളാണ് ടീമിന് തിരിച്ചുവരവ് നടത്താൻ കരുത്തായത്. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
15 വയസ്സ് മാത്രം പ്രായമുള്ള താരം സാധ്യമാകുന്നതെല്ലാം ചെയ്താണ് ഈ സീസൺ അവസാനിപ്പിച്ചത്
ടോപ് ഓഡറിനെ മാത്രം ആശ്രയിക്കുന്ന രീതി മാറ്റി
ആർസിബിയുടെ പ്രഥമ സീസൺ മുതലുള്ള ചരിത്രം നോക്കുമ്പോൾ പ്രധാനമായും ഉണ്ടായിരുന്ന പ്രശ്നം ടോപ് ഓഡറിനെ അമിതമായി ആശ്രയിക്കുന്ന നിരയാണെന്നതായിരുന്നു. പ്രഥമ സീസണിൽ രാഹുൽ ദ്രാവിഡും വസിം ജാഫറും വിരാട് കോഹ്ലി യും ജാക്സ് കാലിസും മാർക്ക് ബൗച്ചറും എല്ലാം ഉൾപ്പെടുന്ന നിര ക്ലാസിക് ബാറ്റ്സ്മാൻമാരുടേതായിരുന്നു. പിന്നീട് വിരാട് കോഹ്ലി നായകനായപ്പോഴേക്കും ക്രിസ് ഗെയ്ൽ, എബി ഡിവില്ലിയേഴ്സ് എന്നിവരായിരുന്നു ബാറ്റിങ് നിരയുടെ നട്ടെല്ല്.
കോഹ്ലിയും ഗെയ്ലും ഡിവില്ലിയേഴ്സും ഉൾപ്പെടുന്ന മുൻനിരയുടെ ഫോമിനെ അമിതമായി ആശ്രയിക്കുന്ന നിരയായി ആർസിബി മാറിയത് ടീമിന്റെ കിരീടം വെെകിപ്പിക്കാൻ കാരണമായി. കെട്ടുറപ്പില്ലാത്ത മധ്യനിരയുമായി ഏറെക്കാലം ആർസിബി കളിച്ചു. എന്നാൽ ഇപ്പോൾ അതിന് മാറ്റം വന്നു. എട്ടാം നമ്പർവരെ ബാറ്റിങ് കരുത്തുള്ള നിരയായി ആർസിബി മാറി. ഇത് ടീമിന്റെ കുതിപ്പിന് കരുത്തായി മാറി.
IPL 2026: സഞ്ജുവും ഗില്ലുമില്ല, വെെഭവ്-സായ് ഓപ്പണിങ്; അഞ്ച് ആർസിബി താരങ്ങൾ, ഈ സീസണിലെ ബെസ്റ്റ് പ്ലേയിങ് ഇലവൻ ഇതാ
പേസ് ബൗളിങ് നിരയിൽ കൂടുതൽ ശ്രദ്ധ നൽകി
ആർസിബിയുടെ ചരിത്രം പരിശോധിക്കുമ്പോൾ ടീം പ്രധാനമായും തോറ്റിരുന്നത് ബൗളിങ് നിരയുടെ മോശം പ്രകടനങ്ങളെക്കൊണ്ടായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിലെ റണ്ണൊഴുകുന്ന ഹോം ഗ്രൗണ്ട് സാഹചര്യത്തിൽ ആർസിബിയുടെ ബൗളർമാർ പലപ്പോഴും തീർത്തും നിരാശപ്പെടുത്തിയിരുന്നു. ബൗളർമാർക്ക് വലിയ പ്രാധാന്യം നൽകാതെ ബാറ്റിങ് നിരക്ക് അമിത പ്രാധാന്യം നൽകുന്ന നിരയായിരുന്നു ആർസിബി.
എന്നാൽ ഇപ്പോൾ ആ പ്രശ്നം ആർസിബി പരിഹരിച്ചു. സമീപ സീസണുകളിലെ ആർസിബിയുടെ ബൗളിങ് നിര കൂടുതൽ ശക്തമായി മാറിയിട്ടുണ്ട്. ജോഷ് ഹെയ്സൽവുഡ്, ഭുവനേശ്വർ കുമാർ കൂട്ടുകെട്ട് പേസ് നിരയിലേക്ക് വന്നത് ആർസിബിയുടെ തലവര മാറ്റിയിരിക്കുകയാണ്. സ്പിൻ ഓൾറൗണ്ടറായി ക്രുണാൽ പാണ്ഡ്യയെപ്പോലൊരു താരത്തെ കൊണ്ടുവരാൻ തീരുമാനിച്ചതും ആർസിബിയുടെ കിരീട ക്ഷാമം മാറ്റാൻ കാരണമായിട്ടുണ്ട്.
വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസി മാറ്റം
രാഹുൽ ദ്രാവിഡ്, കെവിൻ പീറ്റേഴ്സൻ, അനിൽ കുംബ്ലെ, ഡാനിയൽ വെട്ടോറി, ഷെയ്ൻ വാട്സൻ, ഫഫ് ഡുപ്ലെസിസ്, വിരാട് കോഹ്ലി എന്നിവരെല്ലാമായിരുന്നു ആർസിബിയെ പ്രഥമ സീസൺ മുതൽ നയിച്ചിരുന്നത്. എന്നാൽ കപ്പിലേക്കെത്തിക്കാനായത് രജത് പാട്ടീധാറിന് മാത്രമാണ്. വിരാട് കോഹ്ലിയാണ് 2013 മുതൽ 2021വരെ ആർസിബിയെ നയിച്ചത്.
എന്നാൽ ക്യാപ്റ്റനെന്ന നിലയിൽ കിരീട ഭാഗ്യമില്ലാത്ത കോഹ്ലിക്ക് ടീമിനെ കപ്പിലേക്കെത്തിക്കാൻ സാധിച്ചിരുന്നില്ല. രജത് ബുദ്ധിമാനായ നായകനാണ്. കൂടാതെ ഭാഗ്യത്തിന്റെ പിന്തുണയും രജത്തിനുണ്ട്. ഒത്തിണക്കത്തോടെ ടീമിനെ മുന്നോട്ട് കൊണ്ടുപോകാനും ഡ്രസിങ് റൂം അന്തരീക്ഷം മികച്ചതാക്കാനും രജത്തിന് സാധിച്ചു. ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കാതെ ടീമെന്ന നിലയിൽ ഒത്തിണക്കത്തിലേക്കെത്തിക്കാൻ രജത്തിന് സാധിച്ചു എന്നതാണ് ആർസിബിയുടെ വിജയത്തിന്റെ അടിത്തറ.








English (US) ·