Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•8 May 2026, 9:43 p.m. IST
IPL 2026: ഡൽഹി ക്യാപിറ്റൽസിന് ഇപ്പോഴും പ്ലേ ഓഫ് സാധ്യതയുണ്ടെങ്കിലും ടീമിന്റെ സമീപകാല പ്രകടനങ്ങൾ നിരാശപ്പെടുത്തുന്നതാണ്. സ്വന്തം തട്ടകത്തിൽ പോലും ബാറ്റുകൊണ്ട് മികവ് കാട്ടാൻ കെകെആറിന് സാധിക്കുന്നില്ല
ഹൈലൈറ്റ്:
- കെകെആറിനെതിരേ നിരാശപ്പെടുത്തി ഡൽഹി
- അക്ഷർ പട്ടേലിന്റെ പ്രകടനം നിലവാരം കാട്ടുന്നില്ല
- കെ എൽ രാഹുൽ സ്ഥിരത കാട്ടുന്നില്ല
അക്ഷർ പട്ടേൽ(ഫോട്ടോസ്- AP)ധോണിക്ക് ശേഷം ചെന്നൈയുടെ 'പുതിയ വിശ്വസ്തൻ'; പ്ലേ ഓഫ് പ്രതീക്ഷകളിൽ സഞ്ജു എന്ന കരുത്ത്!
താരത്തിന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങിന് പിന്നാലെ ഡൽഹിയുടെ നായകസ്ഥാനം ഒഴിയണമെന്നടക്കമാണ് ആരാധകർ ആവശ്യപ്പെടുന്നത്. അശുതോഷ് ശർമ ഡെത്തോവറിൽ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. കൂടുതൽ പന്തുകൾ താരത്തിന് ലഭിക്കാനുള്ള അവസരമെങ്കിലും അക്ഷർ നൽകണമായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. സ്വന്തം തട്ടകത്തിൽ പോലും ബാറ്റിങ് മികവ് കാട്ടാൻ സാധിച്ചില്ലെങ്കിൽ പിന്നെ എവിടെയാണ് സാധിക്കുകയെന്നതാണ് ആരാധകരുടെ ചോദ്യം.
അക്ഷർ പട്ടേൽ ക്യാപ്റ്റൻ എന്ന നിലയിൽ ആ പദവിയോട് നീതികാട്ടുന്നില്ലെന്ന് പറയാം. ബാറ്റുകൊണ്ടും പന്തുകൊണ്ടും കാര്യമായൊന്നും ചെയ്യാത്ത അക്ഷർ ഫീൽഡറെന്ന നിലയിലും കാര്യമായ മികവ് കാട്ടുന്നില്ല. അക്ഷറല്ലാതെ മറ്റാരും നിലവിൽ ഡൽഹിയെ നയിക്കാനില്ലെന്നതാണ് വസ്തുത. കെ എൽ രാഹുൽ നായകസ്ഥാനം നിരസിച്ചതോടെയാണ് അക്ഷർ പട്ടേലിലേക്ക് ഈ റോൾ എത്തിയത്. പക്ഷെ പ്രകടനം കൊണ്ട് നായകന്റെ ഉത്തരവാദിത്തം കാട്ടാൻ അക്ഷറിന് സാധിക്കുന്നില്ല.
ഡൽഹിയുടെ ബാറ്റിങ് നിരയിൽ ആരും സ്ഥിരത കാട്ടുന്നില്ലെന്ന് പറയാം. കെ എൽ രാഹുൽ റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തുണ്ട്. ഒരു സെഞ്ചുറിയും മൂന്ന് ഫിഫ്റ്റിയും നേടിയെങ്കിലും രാഹുലിന്റെ സ്ഥിരത പ്രശ്നമാണ്. കെകെആറിനെതിരേ 14 പന്തിൽ 23 റൺസാണ് രാഹുലിന് നേടാനയത്. നിതീഷ് റാണ 10 പന്തിൽ എട്ട് റൺസ് നേടി പുറത്തായി. സമീർ റിസ്വി ഏഴ് പന്തിൽ മൂന്ന് റൺസുമായി മടങ്ങി. ട്രിസ്റ്റൻ സ്റ്റബ്സ് നാല് പന്തിൽ രണ്ട് റൺസാണ് നേടിയത്.
അശുതോഷ് ശർമ 28 പന്തിൽ 39 റൺസ് നേടിയതാണ് ഡൽഹിയെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. മൂന്ന് വീതം സിക്സും ഫോറും അശുതോഷ് നേടി. തകർപ്പൻ ഷോട്ടുകളോടെ മുന്നേറിയ താരത്തിനൊപ്പം അക്ഷർ നിന്നിരുന്നെങ്കിൽ സ്കോർബോർഡ് 160ലേക്കെങ്കിലും എത്തിക്കാമായിരുന്നു.
Sanju Samson: സഞ്ജുവിന്റെ വലിയ സ്വപ്നം, ഇന്ത്യ ടി20 വെെസ് ക്യാപ്റ്റനാക്കുമോ? അനുകൂലമാകുന്നത് മൂന്ന് കാര്യങ്ങൾ, അന്തിമ തീരുമാനം ഗംഭീറിന്റേത്
കെകെആറിനായി അനുകുൽ റോയിയും കാർത്തിക് ത്യാഗിയും രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ കാമറൂൺ ഗ്രീനും സുനിൽ നരെയ്നും വെെഭവ് അറോറയും ഓരോ വിക്കറ്റുകളും വീഴ്ത്തി.








English (US) ·