IPL 2026: 25.2 കോടി പ്രതിഫലം, ​കാമറൂൺ ​ഗ്രീൻ നേടിയത് മൂന്ന് മത്സരത്തിൽ നിന്ന് 24 റൺസ്; കെകെആറിനെ വലച്ച് ഓസീസ് താരം

1 month ago 7

ഹൈലൈറ്റ്:

  • കെകെആർ-പഞ്ചാബ് മത്സരത്തിന് മഴ വില്ലൻ‌
  • കെകെആറിന്റെ തുടക്കം പാളി
  • ഗ്രീനിന്റെ മോശം ഫോം കെകെആറിന് തലവേദന
cameron greenകാമറൂൺ ഗ്രീൻ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആവേശകരമായി പുരോഗമിക്കുകയാണ്. സീസണിലെ 12ാം മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരേ കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കെകെആറിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചിരിക്കുന്നത്. 16 റൺസിനിടെ രണ്ട് വിക്കറ്റുകളാണ് കെകെആറിന് നഷ്ടമായത്.ഓപ്പണർ ഫിൻ അലൻ 7 പന്തിൽ 6 റൺസെടുത്ത് മടങ്ങിയപ്പോൾ കാമറൂൺ ഗ്രീൻ 2 പന്തിൽ 4 റൺസെടുത്തു പുറത്തായി. ഈ സീസണിൽ തീർത്തും നിരാശപ്പെടുത്തുന്ന കെകെആറിന് പഞ്ചാബിനെതിരേ ജയം അനിവാര്യമാണ്. എന്നാൽ തുടക്കം പ്രതീക്ഷിച്ചപോലെയാക്കാൻ കെകെആറിന് സാധിക്കാതെ പോയി. ഇതിൽ കെകെആറിന് കൂടുതൽ നിരാശയുണ്ടാക്കുന്നത് കാമറൂൺ ഗ്രിനാണ്.

വിമർശകർക്ക് മറുപടി; ക്യാപ്റ്റൻസിയിൽ തകർപ്പൻ പ്രകടനവുമായി റിയാൻ പരാഗ്


ഓസ്ട്രേലിയൻ ഓപ്പണറെ വലിയ പ്രതീക്ഷകളോടെയാണ് കെകെആർ ഇത്തവണ ടീമിലേക്ക് കൊണ്ടുവന്നത്. എന്നാൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്. മൂന്ന് മത്സരത്തിൽ നിന്ന് ആകെ ഗ്രീൻ നേടിയത് 24 റൺസാണ്. 25.2 കോടി പ്രതിഫലം വാങ്ങുന്ന ഗ്രീൻ കെകെആറിന് ബാധ്യതയായി മാറുകയാണെന്ന് പറയാം. 18, 2, 4 എന്നിങ്ങനെയാണ് മൂന്ന് മത്സരത്തിൽ നിന്ന് ഗ്രീൻ നേടിയത്.

ടി20യിൽ തകർപ്പൻ റെക്കോഡ് അവകാശപ്പെടാൻ സാധിക്കുന്ന താരമാണ് ഗ്രീൻ. തല്ലിത്തകർത്ത് കളിക്കാൻ ശേഷിയുണ്ടെങ്കിലും കഴിഞ്ഞ ടി20 ലോകകപ്പ് മുതലുള്ള ഗ്രീനിന്റെ പ്രകടനം തീർത്തും നിരാശപ്പെടുത്തുന്നതാണ്. ഇപ്പോൾ ഐപിഎല്ലിലും ഗ്രീൻ നിറം മങ്ങുകയാണ്. ഓൾറൗണ്ടറായി ടീമിലേക്ക് പരിഗണിച്ച താരമാണ് ഗ്രീൻ. എന്നാൽ ഗ്രീൻ പന്തെറിയാൻ തയ്യാറാകുന്നില്ല.
Samayam MalayalamIPL 2026: സഞ്ജുവിന്റെ മോശം പ്രകടനം, സിഎസ്കെയ്ക്ക് നിരാശയില്ല; അവന് വേണ്ടത് അൽപ്പം കൂടി സമയം, കാരണം പറഞ്ഞ് സ്റ്റീഫൻ ഫ്ളമിങ്
ക്രിക്കറ്റ് ഓസ്ട്രേലിയ ഗ്രീന് ബൗളിങ് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. കേവലമൊരു ബാറ്റ്സ്മാനുവേണ്ടി ഇത്രയും വലിയ തുക മുടക്കാൻ കെകെആർ മണ്ടന്മാരല്ല. ഓൾറൗണ്ടർ എന്ന പരിഗണന നൽകിയാണ് മോഹ വിലക്ക് സ്വന്തമാക്കിയത്. എന്നാൽ ഇതിനോട് നീതികാട്ടുന്ന പ്രകടനം നടത്താൻ ഗ്രീന് സാധിക്കുന്നില്ലെന്നതാണ് വസ്തുത. ഗ്രീനിന്റെ മോശം പ്രകടനം സിഎസ്കെയെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്.

ഇത്തവണ കെകെആർ ഒത്തിണക്കമില്ലാത്ത നിരയാണ്. അജിൻക്യ രഹാനെയെന്ന ക്യാപ്റ്റന് കീഴിൽ നിലവാരത്തോടെ കളിക്കാൻ കെകെആറിന് സാധിക്കുന്നില്ല. മികച്ച താരങ്ങളുണ്ടെങ്കിലും പരിക്ക് ടീമിനെ ബാധിക്കുന്നു. ഇന്ന് പഞ്ചാബിനെതിരേ വരുൺ ചക്രവർത്തിയും സുനിൽ നരെയ്നും കെകെആർ നിരയിലില്ല. ഇരുവർക്കും പരിക്കാണ് വില്ലനായിരിക്കുന്നത്.


IPL 2026: സിഎസ്കെ എവിടെ മാറണം? സഞ്ജു ക്യാപ്റ്റനാവട്ടെ, ആ യുവതാരം പ്ലേയിങ് 11ൽ വേണ്ട; തിരിച്ചുവരാൻ ഈ മാറ്റങ്ങൾ അനിവാര്യം

ഏറെ പ്രതീക്ഷയോടെയാണ് ഫിൻ അലനെ ഓപ്പണർ റോളിൽ കാണുന്നത്. എന്നാൽ പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അടുത്ത മത്സരത്തിലെങ്കിലും കെകെആറിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കേണ്ടതായുണ്ട്. സുനിൽ നരെയ്നെ ഓപ്പണർ റോളിലേക്ക് കൊണ്ടുവരാൻ കെകെആർ തയ്യാറാവണം.

പവർപ്ലേയിൽ ഭയമില്ലാതെ കടന്നാക്രമിക്കുന്ന താരത്തെ കെകെആറിന് അത്യാവശ്യമാണ്. അജിൻക്യ രഹാനെ മൂന്നാം നമ്പറിലേക്ക് പോയി നരെയ്ൻ ഓപ്പണർ റോളിലേക്കെത്തുന്നത് കെകെആറിൽ വലിയ ഇംപാക്ട് സൃഷ്ടിക്കാൻ സാധിച്ചേക്കും. ഇതിന് ടീം മാനേജ്മെന്റ് തയ്യാറാകുമോയെന്നതാണ് കണ്ടറിയേണ്ടത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article