IPL 2026: 29 പന്തിൽ ഫിഫ്റ്റി, ചെപ്പോക്കിൽ ചരിത്രമെഴുതി ആയുഷ് മാത്രെ; സുരേഷ് റെയ്നയുടെ വമ്പൻ റെക്കോഡ് തകർത്തു

1 month ago 7

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam3 Apr 2026, 9:01 p.m. IST

IPL 2026: സിഎസ്കെയ്ക്ക് പഞ്ചാബ് കിങ്സിനെതിരേ മികച്ച തുടക്കമല്ല ലഭിച്ചത്. ടീം വലിയ സമ്മർദ്ദം നേരിടവെ ക്രീസിലെത്തിയ ആയുഷ് മാത്രെ തകർപ്പൻ പ്രകടനത്തോടെ ടീമിന് അടിത്തറ പാകിയാണ് കളം വിട്ടത്

ഹൈലൈറ്റ്:

  • ആയുഷ് മാത്രെ മൂന്നാം നമ്പറിലിറങ്ങിയാണ് കസറിയത്
  • സഞ്ജു സാംസൺ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി
  • റുതുരാജ് ഗെയ്ക് വാദിനും ഫോമിലേക്കുയരാനാവുന്നില്ല
ayush mhatre, csk vs pbksആയുഷ് മാത്രെ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19ാം സീസണിൽ പഞ്ചാബ് കിങ്സിനെതിരേ കിടിലൻ അർധ സെഞ്ചുറിയോടെ മികവ് കാട്ടിയിരിക്കുകയാണ് ആയുഷ് മാത്രെ . ആദ്യ മത്സരത്തിൽ മൂന്നാം നമ്പറിൽ ഇറങ്ങി നിരാശപ്പെടുത്തിയ ആയുഷ് മാത്രെ പഞ്ചാബ് കിങ്സിനെതിരേ കിടിലൻ അർധ സെഞ്ചുറിയോടെ മികവ് കാട്ടിയിരിക്കുകയാണ്. 29 പന്തിലാണ് മാത്രെ അർധ സെഞ്ചുറി നേടിയത്. നാല് വീതം സിക്സും ഫോറും ഉൾപ്പെടെയാണ് ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ക്യാപ്റ്റൻ ഫിഫ്റ്റിയിലേക്കെത്തി.അതിവേഗം റൺസുയർത്തിയ മാത്രെ 43 പന്തിൽ 73 റൺസെടുത്താണ് മടങ്ങിയത്. വിജയകുമാർ വെെശാഖിന്റെ പന്തിൽ യുസ് വേന്ദ്ര ചഹാലിന്റെ തകർപ്പൻ ക്യാച്ചിലാണ് മാത്രെ പുറത്തായത്. ആറ് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 169.77 സ്ട്രെെക്ക് റേറ്റിലാണ് മാത്രെ കസറിയത്. ഇതോടെ ചെപ്പോക്കിൽ മികച്ചൊരു റെക്കോഡും മാത്രെ സ്വന്തം പേരിലാക്കി. ചെപ്പോക്കിൽ അർധ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ സിഎസ്കെ താരമെന്ന നേട്ടമാണ് മാത്രെ സ്വന്തമാക്കിയത്.

കളി തോറ്റതോടെ ​ഗോയങ്ക കലിപ്പിൽ, ഋഷഭിനെ നിർത്തിപ്പൊരിച്ചു, വിവാദം കത്തുന്നു


18 വയസും 261 ദിവസവുമാണ് മാത്രെയുടെ പ്രായം. 21 വയസും 148 ദിവസവും പ്രായമുള്ളപ്പോൾ സുരേഷ് റെയ്ന നേടിയ റെക്കോഡാണ് ഇപ്പോൾ മാത്രെ തകർത്തിരിക്കുന്നത്. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ കിരീടം ചൂടിച്ച ബാറ്റിങ് മികവിന്റെ ആത്മവിശ്വാസം ഇപ്പോൾ സിഎസ്കെയ്ക്കൊപ്പവും കാട്ടുന്ന മാത്രെ വലിയ പ്രതീക്ഷയാണ് മഞ്ഞപ്പടക്ക് നൽകുന്നതന്നെ പറയാം.

അവസാന സീസൺ മുതലുള്ള കണക്ക് പ്രകാരം കുറഞ്ഞത് 10 ഓവറെങ്കിലും ബാറ്റ് ചെയ്ത താരങ്ങളിൽ പവർപ്ലേയിൽ ഉയർന്ന സ്ട്രെെക്ക് റേറ്റ് എന്ന റെക്കോഡിൽ രണ്ടാം സ്ഥാനത്തേക്കെത്താനും മാത്രെക്കായി. 183.93 സ്ട്രെെക്ക് റേറ്റിലാണ് മാത്രെ പവർപ്ലേയിൽ മിന്നിച്ചത്. 227.91 സ്ട്രെെക്ക് റേറ്റിൽ ശോഭിച്ച വെെഭവ് സൂര്യവംശിയാണ് ഈ റെക്കോഡിൽ തലപ്പത്തുള്ളതെന്ന് പറയാം.
Samayam MalayalamIPL 2026: ഭയന്നത് സംഭവിച്ചു, ചെപ്പോക്കിൽ നിരാശപ്പെടുത്തി സഞ്ജു; പഞ്ചാബിനോടും ഒറ്റ സംഖ്യയിൽ പുറത്തായി; തിരിച്ചുവരവ് പ്രതീക്ഷയിൽ ആരാധകർ
19 വയസിന് താഴെയുള്ള താരങ്ങളിലെ ഐപിഎല്ലിലെ ഉയർന്ന സ്കോർ എന്ന റെക്കോഡിൽ മൂന്നാം സ്ഥാനത്തേക്കെത്താനും മാത്രെക്ക് സാധിച്ചു. 101 റൺസ് നേടിയ വെെഭവ് സൂര്യവംശിയാണ് ഈ റെക്കോഡിൽ തലപ്പത്ത്. അവസാന സീസണിൽ ഗുജറാത്ത് ടെെറ്റൻസിനെതിരേ സെഞ്ചുറി നേടുമ്പോൾ 14 വയസ് മാത്രമായിരുന്നു വെെഭവിന്റെ പ്രായം. ആർസിബിക്കെതിരേ 94 റൺസ് നേടിയ ആയുഷ് മാത്രെയാണ് ഈ റെക്കോഡിൽ രണ്ടാം സ്ഥാനത്തുള്ളത്. 73 റൺസുമായി ഇപ്പോൾ മൂന്നാം സ്ഥാനവും മാത്രെ സ്വന്തം പേരിലാക്കി. 69 റൺസ് നേടിയ ഋഷഭ് പന്തിനെയാണ് മാത്രെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയത്.

ടീം നീതികാട്ടുന്നില്ല, ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ബഹിഷ്കരിക്കുമെന്ന് മഞ്ഞപ്പട; ഇനിയുള്ള ഒരു മത്സരം പോലും കാണാനെത്തില്ല

സിഎസ്കെയ്ക്കായി മൂന്നാം നമ്പറിൽ ഒരു താരം നേടുന്ന ഉയർന്ന 14ാമത്തെ സ്കോറാണിത്. 116 റൺസോടെ മെെക്കൽ ഹസിയാണ് ഈ റെക്കോഡിൽ തലപ്പത്ത്. 100 റൺസോടെ സുരേഷ് റെയ്ന രണ്ടാം സ്ഥാനത്തുമുണ്ട്. സിഎസ്കെയുടെ മൂന്നാം നമ്പറിലെ എക്കാലത്തേയും മികച്ച ബാറ്റ്സ്മാൻ റെയ്നയാണ്. ഐപിഎല്ലിലെ മൂന്നാം നമ്പറിലെ പല റെക്കോഡുകളും റെയ്നയുടെ പേരിലാണുള്ളത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article