IPL 2026: 5 മത്സരത്തിലും വിക്കറ്റില്ല, ബുംറക്ക് പിഴക്കുന്നത് അമിത ജോലിഭാരംകൊണ്ടല്ല; പ്രശ്നം ചൂണ്ടിക്കാട്ടി ആകാശ് ചോപ്ര

1 month ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam17 Apr 2026, 1:29 p.m. IST

IPL 2026: അഞ്ച് തവണ ചാമ്പ്യന്മാരായ മുംബെെ ഇന്ത്യൻസിന് ഇത്തവണ തൊട്ടതെല്ലാം പിഴക്കുകയാണ്. നാല് തുടർ തോൽവികൾ നേരിട്ട മുംബെെ ഇന്ത്യൻസ് ഇപ്പോൾ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണുള്ളത്

ഹൈലൈറ്റ്:

  • മുംബെെയുടെ ബൗളിങ് മോശം
  • ഹാർദിക്കിനെതിരേ വിമർശനം
  • പ്ലേ ഓഫിലെത്തുക ബുംറക്ക് എളുപ്പമല്ല
jasprit bumrahജസ്പ്രീത് ബുംറ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആവേശകരമായി പുരോഗമിക്കവെ മുംബെെ ഇന്ത്യൻസിന്റെ പ്രകടനം ആരാധകർക്ക് വലിയ നിരാശയാവുകയാണ്. ഇത്തവണ വിജയത്തോടെ തുടങ്ങിയ മുംബെെക്ക് പിന്നീടങ്ങോട്ട് കാലിടറുന്നതാണ് കാണാനായത്. അഞ്ച് മത്സരത്തിൽ നിന്ന് ഒരു ജയം മാത്രമുള്ള മുംബെെ നിലവിൽ ഒമ്പതാം സ്ഥാനത്താണുള്ളത്.മുംബെെയുടെ ഇത്തവണത്തെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ജസ്പ്രീത് ബുംറയുടെ മോശം ഫോമാണ്. അഞ്ച് മത്സരത്തിൽ നിന്ന് ഒരു വിക്കറ്റ് പോലും നേടാൻ ബുംറക്ക് സാധിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഇത്തരമൊരു മോശം ഫോം ബുംറയുടെ കരിയറിൽ ഇതുവരെ ഉണ്ടായിട്ടില്ല. ബുംറയുടെ മോശം ഫോമിന് കാരണം അമിത ജോലിഭാരം ആണെന്നുള്ള ചർച്ചകൾ ഒരുവശത്ത് സജീവമാണ്.

കോഹ്‌ലിയെയും ഗെയ്‌ലിനെയും പിന്നിലാക്കി ബാബർ കുതിക്കുന്നു; ടി20യിൽ ചരിത്ര റെക്കോഡുമായി പാക് താരം


എന്നാൽ ബുംറയുടെ പ്രശ്നം എന്താണെന്ന് ചൂണ്ടിക്കാട്ടി എത്തിയിരിക്കുകയാണ് അവതാരകനും കമന്റേറ്ററുമായ ആകാശ് ചോപ്ര.' മുംബെെ ബൗളിങ്ങിനെക്കുറിച്ച് ഇതുവരെ അധികം ചർച്ചകൾ വന്നിട്ടില്ല. ജസ്പ്രീത് ബുംറയുടെ വിക്കറ്റ് നേടാനാവാത്ത ദീർഘമായൊരു സ്പെൽ ഇതുവരെ കണ്ടിട്ടില്ല. ഇത്തവണ ബുംറ നിരവധി സ്ലോ ബോളുകളാണ് എറിയുന്നത്. ബുംറ എല്ലാത്തവണത്തേക്കാളും കൂടുതൽ സ്ലോ ബോളുകളാണ് ഇപ്പോൾ പരീക്ഷിക്കുന്നത്. 50% പന്തുകളും സ്ലോ ബോളുകളാണ്.

ഇത് ബാറ്റ്സ്മാന് കാര്യങ്ങൾ എളുപ്പമാക്കുന്നു. നേരത്തെ തന്നെ ബാറ്റ്സ്മാന് ഇത് സ്ലോ ബോളാണെന്ന് മനസിലാക്കി മുൻകരുതലെടുക്കാൻ സാധിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്രയും റൺസും ബുംറ വഴങ്ങുന്നത്. ദീപക് ചഹാർ ആദ്യ ഓവറിൽ 21 റൺസ് വഴങ്ങുമ്പോൾ രണ്ടാം ഓവർ എറിയുക പ്രയാസമാണ്. ബുംറയെ കൃത്യമായി ഉപയോഗിക്കാൻ മുംബെെക്ക് സാധിക്കുന്നില്ല' ആകാശ് ചോപ്ര പറഞ്ഞു.
Samayam MalayalamIPL 2026: രോഹിത്തിന് പരിക്കേറ്റപ്പോൾ അവസരം, കിടിലൻ സെഞ്ചുറിയോടെ ക്വിന്റൻ ഡീകോക്ക്; എലെെറ്റ് ക്ലബ്ബിൽ സഞ്ജുവിനും രാഹുലിനുമൊപ്പം
മുംബെെയുടെ ബാറ്റിങ് നിര ശരാശരി പ്രകടനം തന്നെയാണ് പുറത്തെടുക്കുന്നത്. എന്നാൽ ബൗളർമാർ പവർപ്ലേയ്ക്കുള്ളിൽത്തന്നെ കളി കെെവിടുകയാണ്. ട്രന്റ് ബോൾട്ട്, ദീപക് ചഹാർ എന്നിവർ തുടക്കത്തിലേ തല്ലുവാങ്ങുന്നത് ബുംറക്കും വലിയ തലവേദന സൃഷ്ടിക്കുകയാണ്. ബുംറ ടി20 ലോകകപ്പിൽ കിടിലൻ പ്രകടനം നടത്തിയാണ് ഐപിഎല്ലിലേക്കെത്തിയത്. എന്നാൽ പ്രതീക്ഷിച്ചപോലെ ബുംറക്ക് മികവ് കാട്ടാൻ സാധിക്കാത്തത് മുംബെെക്ക് വലിയ തിരിച്ചടിയാവുകയാണ്.

മുംബെെ ഇന്ത്യൻസ് നിലവിൽ ഒമ്പതാം സ്ഥാനത്താണ്. രണ്ട് പോയിന്റ് മാത്രമുള്ള ബുംറക്ക് ശേഷിക്കുന്ന 9 മത്സരത്തിൽ എട്ടിലും ജയിക്കാനാവാതെ പ്ലേ ഓഫിലേക്ക് എത്താൻ സാധിക്കില്ല. എന്നാൽ നിലവിലെ ബൗളർമാരുടെ പ്രകടനം നോക്കുമ്പോൾ മുംബെെക്ക് തിരിച്ചുവരവ് നടത്തുകയെന്നതും വളരെ പ്രയാസമുള്ള കാര്യമാണെന്ന് തന്നെ പറയാം.

IPL 2026: സൂര്യകുമാർ യാദവിന് ഇത് എന്തുപറ്റി? ആദ്യ പന്തിൽത്തന്നെ പുറത്ത്, ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിക്കുമോ?

ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക് പാണ്ഡ്യക്ക് മുകളിലും വലിയ സമ്മർദ്ദമാണുള്ളത്. ഇത്തവണകൂടി ഹാർദിക്കിന് കീഴിൽ മുംബെെക്ക് കപ്പിലേക്കെത്താൻ സാധിക്കാതെ പോയാൽ ഹാർദിക്കിന്റെ നായകസ്ഥാനം തെറിക്കാനും സാധ്യതകൾ ഏറെയാണ്. എന്തായാലും മുംബെെ ഇന്ത്യൻസ് ടീമിനുള്ളിൽ കാര്യങ്ങൾ അത്ര രസകരമല്ല. താരങ്ങൾ തമ്മിൽ മികച്ച ഐക്യത്തിലല്ലെന്നും സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും വരുന്ന ദിവസങ്ങളിൽ ചില നിർണ്ണായക നീക്കങ്ങൾ ടീം മാനേജ്മെന്റെടുക്കാൻ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article