IPL 2026: 50 ഓവർ മുഴുവൻ ബാറ്റ് ചെയ്തു, 335 റൺസോടെ പുറത്താവാതെ നിന്നു; വെളിപ്പെടുത്തി വെെഭവ്, വണ്ടറടിച്ച് പീറ്റേഴ്സൻ

5 days ago 2
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ എലിമിനേറ്റർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ഇന്ന് സൺറെെസേഴ്സ് ഹെെദരാബാദിനെ നേരിടുകയാണ്. തോൽക്കുന്ന ടീം ഫെെനൽ കാണാതെ പുറത്താവുമെന്ന സാഹചര്യത്തിൽ രണ്ട് ടീമിനും ഇന്ന് ജീവൻ മരണ പോരാട്ടമാണ്. രാജസ്ഥാൻ റോയൽസിന്റെ വിജയത്തിൽ നിർണ്ണായകമാവുക യുവ ഓപ്പണർ വെെഭവ് സൂര്യവംശിയുടെ പ്രകടനമാവും.

വെെഭവ് എത്രത്തോളം മികവ് കാട്ടുമെന്നതാണ് കണ്ടറിയേണ്ടത്. ഇപ്പോഴിതാ ക്വാളിഫയർ പോരാട്ടത്തിന് മുമ്പ് വെെഭവ് സൂര്യവംശി കെവിൻ പീറ്റേഴ്സണിന്റെ യുട്യൂബ് ചാനലിൽ നടത്തിയ അഭിമുഖത്തിന്റെ വീഡിയോ ഇപ്പോൾ വെെറലായി മാറിയിരിക്കുകയാണ്. 50 ഓവർ മുഴുവനായി ബാറ്റ് ചെയ്തിട്ടുണ്ടെന്നും പുറത്താവാതെ 335 റൺസ് നേടിയിട്ടുണ്ടെന്നുമാണ് വെെഭവ് വെളിപ്പെടുത്തിയത്.

നാണംകെട്ട് മുംബൈ ഇന്ത്യൻസ്; 14 മത്സരങ്ങളിൽ 10 തോൽവി, ഭാഗ്യം കൊണ്ട് അവസാന സ്ഥാനം ഒഴിവായി


ഇത് കേട്ട് കെവിൻ പീറ്റേഴ്സൻ അത്ഭുതപ്പെടുന്നതും ഇവൻ റെക്കോഡുകൾ തകർക്കാനുള്ള താരമാണെന്നും പറയുന്ന വീഡിയോയാണ് ഇപ്പോൾ വെെറലാകുന്നത്. വെെഭവിന്റെ പല ആഗ്രഹങ്ങളും യുവതാരം പീറ്റേഴ്സണോട് തുറന്ന് പറഞ്ഞു. ടി20യിലെ തന്റെ വലിയ ആഗ്രഹത്തെക്കുറിച്ചും വെെഭവ് വെളിപ്പെടുത്തി. അർധ സെഞ്ചുറികൾ താൻ അത്രത്തോളം ആസ്വദിക്കുന്നില്ലെന്നും ഇരട്ട സെഞ്ചുറി ടി20യിൽ നേടുകയാണ് തന്റെ ലക്ഷ്യമെന്നുമാണ് വെെഭവ് പറയുന്നത്.

ക്രിസ് ഗെയ്ലിന്റെ പേരിലുള്ള ഐപിഎല്ലിലെ ഉയർന്ന സ്കോറായ 175 റൺസ് റെക്കോഡ് മറികടക്കണമെന്ന തന്റെ സ്വപ്നത്തെക്കുറിച്ചും വെെഭവ് മനസ് തുറന്നു. ടി20യിൽ ആദ്യം ബാറ്റ് ചെയ്താലും ചേസ് ചെയ്താലും പ്രശ്നമില്ലെന്നും എങ്ങനെ ആയാലും ഇരട്ട സെഞ്ചുറി നേടാൻ സാധിക്കണമെന്നുമാണ് വെെഭവ് പറയുന്നത്. വെെഭവിന്റെ സമീപകാല പ്രകടനങ്ങൾ നോക്കുമ്പോൾ ഈ റെക്കോഡ് മറികടക്കുക പ്രയാസമാവില്ല.
Samayam MalayalamIPL 2026 Qualifier 1: എല്ലാത്തിനും കാരണം ആ പിഴവ്? ​മുതലാക്കി ആർസിബി; ​ഗുജറാത്തിന്റെ തോൽവിയുടെ മൂന്ന് കാരണങ്ങളിതാ
15 പന്തിൽ അർധ സെഞ്ചുറി ഒന്നിലധികം തവണ നേടിയ വെെഭവ് 35 പന്തിൽ ഐപിഎല്ലിൽ സെഞ്ചുറിയും നേടിയിട്ടുണ്ട്. ഇത്തരത്തിൽ മികവ് കാട്ടുന്ന വെെഭവിന് ഇരട്ട സെഞ്ചുറി നേട്ടം പ്രയാസമായിരിക്കില്ലെന്നുറപ്പാണ്. മികച്ച തുടക്കം ലഭിച്ചാൽ വെെഭവിന് ഈ റെക്കോഡ് അനായാസം മറികടക്കാൻ സാധിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

വെെഭവിന്റെ സമീപകാല പ്രകടനങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. എലിമിനേറ്റർ പോരാട്ടത്തിൽ വെെഭവ് നൽകുന്ന തുടക്കം രാജസ്ഥാന് വളരെ പ്രധാനപ്പെട്ടതാണ്. യശ്വസി ജയ്സ്വാളിന് കാര്യമായ പ്രകടനം ഈ സീസണിൽ നടത്താൻ സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ വെെഭവിന്റെ പ്രകടനമാണ് നിർണ്ണായകമാകുന്നത്. വെെഭവ് എത്രത്തോളം മികവ് കാട്ടുന്നോ അത്രത്തോളം രാജസ്ഥാന്റെ വിജയ സാധ്യത ഉയരും.

RCB vs GT Ipl 2026 Qualifier 1: പന്ത് ബൗണ്ടറി പോയി, എന്നിട്ടും സായ് സുദർശൻ പുറത്ത്? ഇതൊരു വല്ലാത്ത നിർഭാഗ്യം, സംഭവിച്ചത് ഇതാണ്

രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ച് ഇന്നത്തെ മത്സരം വളരെ പ്രധാനപ്പെട്ടതാണ്. നിർണ്ണായകമായ മത്സരത്തിൽ മുംബെെ ഇന്ത്യൻസിനെ തോൽപ്പിച്ചാണ് രാജസ്ഥാൻ നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്കെത്തിയത്. ടോപ് ഓഡർ തകർന്നിട്ടും 200ന് മുകളിൽ ടീം സ്കോർ നേടാനും വിജയത്തിലേക്കെത്താനും രാജസ്ഥാന് സാധിച്ചിരുന്നു.

ജോഫ്രാ ആർച്ചറിന്റെ തകർപ്പൻ പ്രകടനമാണ് മുംബെെക്കെതിരേ രാജസ്ഥാന് കരുത്തായത്. ഇന്ന് ടീമെന്ന നിലയിൽ ഓൾറൗണ്ട് മികവ് കാട്ടാൻ രാജസ്ഥാന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഹെെദരാബാദും വെടിക്കെട്ട് താരങ്ങളുടെ നിരയാണ്. അതുകൊണ്ടുതന്നെ മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article