Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•5 Apr 2026, 10:27 p.m. IST
IPL 2026: രാജസ്ഥാൻ റോയൽസിൽ നിന്ന് സിഎസ്കെയിലേക്കെത്തിയ സഞ്ജു സാംസണിൽ പ്രതീക്ഷകൾ ഏറെയായിരുന്നു. എന്നാൽ സഞ്ജുവിന്റെ സിഎസ്കെയിലെത്തിയ ശേഷമുള്ള പ്രകടനം നിരാശപ്പെടുത്തുന്നതാണ്
ഹൈലൈറ്റ്:
- സഞ്ജു സാംസൺ ഫ്ളോപ്പ് ഷോ തുടരുന്നു
- ആർസിബിക്കെതിരേ സിഎസ്കെയ്ക്ക് ബാറ്റിങ് തകർച്ച
- സിഎസ്കെ ആരാധകർക്ക് നിരാശ
സഞ്ജു സാംസൺ(ഫോട്ടോസ്- AP)സച്ചിനല്ല, എൻ്റെ റോൾ മോഡൽ ഈ സൂപ്പർ താരം! മുംബൈ വിട്ടതിന് പിന്നാലെ മനസ്സ് തുറന്ന് അർജുൻ ടെണ്ടുൽക്കർ
സിഎസ്കെയിലെ സഞ്ജുവിന്റെ മോശം പ്രകടനം ഇതിനോടകം വലിയ ചർച്ചാ വിഷയമായിട്ടുണ്ട്. ടി20 ലോകകപ്പിൽ ഹാട്രിക് ഫിഫ്റ്റിയടക്കം നേടിയ സഞ്ജു സാംസണ് സിഎസ്കെയ്ക്കൊപ്പം വലിയ പ്രകടനം നടത്താൻ സാധിക്കുമെന്നാണ് ആരാധകരും ടീം മാനേജ്മെന്റും പ്രതീക്ഷിച്ചത്. ആദ്യ രണ്ട് മത്സരത്തിലെ സഞ്ജുവിന്റെ പ്രകടനത്തെ പല കാരണങ്ങളാൽ ന്യായീകരിക്കാം.
എന്നാൽ മൂന്നാം മത്സരത്തിലും സഞ്ജു നിറം മങ്ങുമ്പോൾ സിഎസ്കെയ്ക്കും ആരാധകർക്കും ആശങ്കകളേറെയാണ്. അതിവേഗം റൺസുയർത്താൻ സഞ്ജുവിന് സാധിക്കുന്നില്ലെന്ന് മാത്രമല്ല ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലാണ് സഞ്ജുവിനെ കാണപ്പെടുന്നത്. രാജസ്ഥാൻ റോയൽസ് വിട്ടുവന്നത് മണ്ടൻ തീരുമാനമായോ എന്ന സംശയം സഞ്ജുവിന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ താരത്തിന്റെ ബാറ്റിങ്.
രാജസ്ഥാൻ റോയൽസിൽ സഞ്ജു രാജാവായിരുന്നു. സിഎസ്കെ യിലെ സഞ്ജുവിന്റെ വരവേൽപ്പ് കണ്ടപ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. എന്നാൽ ഇപ്പോൾ സഞ്ജുവിനെതിരേ ആരാധകർ വിമർശനം ഉയർത്തുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. സിഎസ്കെ ഇത്തവണ സഞ്ജുവിനെ ടീമിലെടുത്തത് ടോപ് ഓഡറിൽ അതിവേഗം റൺസുയർത്താനും പവർപ്ലേയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുമാണ്.
എന്നാൽ സഞ്ജു ഇപ്പോൾ സിഎസ്കെയുടെ പ്രധാന തലവേദനയായി മാറുകയാണെന്ന് പറയാം. സഞ്ജു സാംസണിൽ വലിയ പ്രതീക്ഷ ഇത്തവണ സിഎസ്കെയ്ക്കുണ്ടായിരുന്നു. എന്നാൽ അതിനൊത്ത പ്രകടനം നടത്താൻ സാധിക്കുന്നില്ലെന്നതാണ് വസ്തുത. സാധാരണ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്നതിലുപരിയായി സഞ്ജു സാംസണിന്റെ ഇംപാക്ട് കാട്ടിക്കൊടുക്കാൻ ആദ്യ മൂന്ന് മത്സരത്തിലും മലയാളി താരത്തിന് സാധിക്കുന്നില്ല.
IPL 2026: ഫിലിപ്സ് പറഞ്ഞിട്ടും വിശ്വസിച്ചില്ല, ഹെറ്റ്മെയറുടെ റിവ്യു എടുക്കാതെ റാഷിദ്; ഡക്കിന് പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തി
ഇത്തവണ സിഎസ്കെ വലിയ പ്രതീക്ഷയോടെ കൊണ്ടുവന്ന താരങ്ങളൊന്നും മികവ് കാട്ടുന്നില്ലെന്നതാണ് വസ്തുത. കാർത്തിക് ശർമ, പ്രശാന്ത് വീർ എന്നിവർക്ക് 14.2 കോടിയാണ് സിഎസ്കെ നൽകിയത്. എന്നാൽ ഈ രണ്ട് പേരും മികച്ച നിലവാരം കാട്ടുന്നില്ല. അതിവേഗം റൺസുയർത്താൻ സാധിക്കുന്നില്ലെന്ന് മാത്രമല്ല ആത്മവിശ്വാസത്തോടെ ഒരു ഷോട്ട് പോലും കളിക്കാൻ അദ്ദേഹത്തിന് സാധിക്കാത്ത അവസ്ഥയാണ്.
എന്തായാലും സഞ്ജുവിന്റെ ആരാധകർ ഇപ്പോഴും പ്രതീക്ഷയിലാണ്. കിടിലൻ ഫോമിൽ സഞ്ജു തിരിച്ചെത്തുമെന്നാണ് ആരാധക പക്ഷം. ഇതിലും വലിയ വെല്ലുവിളികൾ സഞ്ജു മറികടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണയും സഞ്ജു ഗംഭീരമായി തിരിച്ചെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.









English (US) ·